വൈഗ [മാലാഖയുടെ കാമുകൻ] 2144

അമ്മ അന്ന് എല്ലാവരെയും, അതായതു എന്നെയും അവളെയും താഴ്ത്തേക്ക് വിളിച്ചു.. അച്ഛനും ഉണ്ടായിരുന്നു..“എന്താ അമ്മെ?”

ഞാൻ ചോദിച്ചു..

“ഇനി ഇവളെ ഇങ്ങനെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ല..”

അമ്മയുടെ വാക്കു കെട്ട് ഞാൻ ഞെട്ടി.. ഞാൻ വൈഗയെ നോക്കി..

അവൾ കൊച്ചിനെ ചേർത്ത് പിടിച്ചു…

“ഞാൻ പറഞ്ഞതല്ലേ? ഞാൻ നിങ്ങൾക്കൊക്കെ ഒരു ശല്യം ആണെന്ന്? ശാപം കിട്ടിയ ജൻമം ആണ് എന്റെ.. ആരും ഇല്ല.. ഞാൻ പൊയ്ക്കോളാം…”

അവൾ കരയാതെ ആണ് അത്രയും പറഞ്ഞത്..

“അവളെ ഇറക്കി വിടാൻ ഞാൻ സമ്മതിക്കില്ല….”

ഞാനും തീർത്തു പറഞ്ഞു..

“എന്നാൽ നീ അവളെ കെട്ടിക്കോ…!”

അമ്മ നിസാര മട്ടിൽ അത് പറഞ്ഞപ്പോൾ ഞെട്ടിയത് ഞാനും വൈഗയും ആണ്..

“അമ്മെ? “

ഞാൻ വിളിച്ചു..

“എന്ത് കൊമ്മേ എന്ന്? അവളെ ഞാൻ കാണുന്നത് എന്റെ മകൾ ആയിട്ടാണ്… അപ്പൊ നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി…”

“ഞാൻ…? അമ്മെ ഈ നാട്ടുകാർ അതും ഇതും പറയുന്നു എന്ന് കരുതി…..”

ഞാൻ വിക്കി… വൈഗ പകപ്പോടെ ഇതൊക്കെ നോക്കി നിന്നു..

“അവൾ പറഞ്ഞത് എന്റെയും തീരുമാനം ആണ്..
അച്ഛനും തീർത്തു പറഞ്ഞു..

“നിന്റെ അഭിപ്രായം ചോദിക്കുന്നില്ല.. അവൻ നിന്നെ ഇപ്പോൾ തന്നെ നന്നായി കൊണ്ട് നടക്കുന്നുണ്ട്.. പിന്നെ നിന്റെ മോൾ അവനെ പപ്പ എന്നാണ് വിളിക്കുന്നത്.. നിന്റെയും അവളുടെയും ഭാവി ഓർക്കുക…”

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.