വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 367

കാറിനുള്ളില്‍ നിശബ്ദദയായിരുന്നു. ഇരുവരും ഒന്നും പറയുന്നില്ല…. ഗ്രിഷ്മ നിരഞ്ജനെ ശ്രദ്ധിക്കുന്നതുപോലുമില്ല…. ചിലപ്പോള്‍ അമ്മയുടെ കാര്യം ആലോചിച്ചാവും….

 

ഒരു മണിക്കുറോളമുണ്ട് എയര്‍പോര്‍ട്ടിലേക്ക്…. അതിങ്ങനെ നിശബ്ദമായി തുടരാന്‍ നിരഞ്ജന്‍ ആഗ്രഹിച്ചിരുന്നില്ല… നിരഞ്ജന്‍ മുഡ് മാറ്റാനായി മ്യൂസിക് സിസ്റ്റം ഓണാക്കി. അതില്‍ നിന്ന് മലയാളം ഗാനം പുറത്തേക്ക് ഒഴുകി….

 

പച്ച കിളിപ്പവിഴ പാല്‍വര്‍ണ്ണമൊത്ത

പല കൊചചുങ്ങളഞ്ചെണ്ണം

നില്‍പ്പാണു ശംഭോ

 

സമ്മര്‍ ഇന്‍ ബദ്ലേഹമിലെ ഗാനം പുറത്തേക്ക് വന്നു… പെട്ടെന്നുള്ള ശബ്ദത്തില്‍ ഗ്രിഷ്മ തിരിഞ്ഞ് നോക്കി… നിരഞ്ജന്‍ ഒരു പുഞ്ചിരിയോടെ ഡ്രൈവ് ചെയ്തു….

 

സത്യം പറഞ്ഞാല്‍ നിരഞ്ജന്‍ അവസ്ഥ അതുപോലെയായിരുന്നു. പതിനാല് ലേഡി സ്റ്റാഫിന് ഇടയിലെ ഒരേ ഒരു മെന്‍ സ്റ്റാഫ്…. ചിന്നു ചിന്തിച്ചു…. ഒരു പക്ഷേ തന്‍റെ കണ്ണേട്ടനും ഈ അവസ്ഥയിലുടെ കടന്നുപോയ ഒരാളാണ്. ചിന്നുവിന് പഴയ കാല ഓര്‍മ്മകളിലേക്കുള്ള താക്കോല്‍ പോലെ ആ ഗാനം തോന്നി…. അവള്‍ സീറ്റില്‍ ചാരിയിരുന്നു ഓര്‍ത്തെടുത്തു….

 

പത്ത്പതിനഞ്ച് പെണ്‍കുട്ടികള്‍ക്കിടയിലായിരുന്നു കണ്ണേട്ടന്‍റെ പി.ജി കാലം. അന്നത്തെ ആ ഇടിയുടെ പേരില്‍ എല്ലാവര്‍ക്കും കണ്ണേട്ടനും താനും തമ്മിലുള്ള ബന്ധം മനസിലായി.

 

ഒരു തരത്തില്‍ അത് തനിക്ക് അനുഗ്രഹമായിരുന്നു. പിന്നിട് ഒഴിവുസമയത്ത് തനിക്ക് ആ ക്ലാസിലേക്ക് കയറി ചെല്ലാന്‍ വേറെ ആരുടെയും അനുവാദമോ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്നുള്ള ചിന്തയോ ആവശ്യമില്ലായിരുന്നു. കണ്ണേട്ടന്‍റെ പുതിയ കുട്ടുകാര്‍ തന്‍റെയും കുട്ടുകാരായി മാറുകയായിരുന്നു.

 

പതിയെ പതിയെ കോളേജിലെല്ലാവരും ഞങ്ങളുടെ ബന്ധം അറിഞ്ഞു തുടങ്ങി. ഗുല്‍മോഹര്‍ വീണ കോളേജ് വിഥികള്‍ ഞങ്ങള്‍ക്ക് കൈ ചേര്‍ത്ത് പിടിച്ച് നടക്കാനുള്ള പ്രണയവിഥികളായി.

 

തന്നോടുള്ള പേടി കൊണ്ടാണോ എന്നറിയില്ല… ക്ലാസിലെ എല്ലാവരുമായി കണ്ണേട്ടന്‍ ഒരു നിശ്ചിത അകലം പാലിച്ചു. കുടുതല്‍ നേരം എന്നോടൊപ്പം ചിലവഴിച്ചു. എനിക്ക് വേണ്ടതെല്ലാം വാങ്ങി തന്നു.

 

അത് വരെ ഞാന്‍ ആഘോഷിക്കാത്ത കോളേജ് ലൈഫ് പിന്നിട് എന്‍ജോയ് ചെയ്തു. ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കും മാളിലേക്കും പോയി. ഓണവും ക്രിസ്തുമസും പുതുനവത്സരവുമെല്ലാം ഞങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചു. മാച്ചിംഗ് ഡ്രെസിട്ട് കോളേജ് കപ്പിള്‍സായി ഞങ്ങള്‍ വിലസി.

 

കോളേജിലെ ലൗവേഴ്സ് കോര്‍ണറിലെ ഇരിപ്പിടത്തിന് ഞങ്ങള്‍ സുപരിചിതറായിരുന്നു. മഴയുള്ള ദിവസങ്ങളില്‍ ക്യാന്‍റിനില്‍ നിന്ന് കണ്ണേട്ടന്‍റെയൊപ്പം കട്ടന്‍ചായയും പരിപ്പുവടയും കഴിക്കുമ്പോള്‍ അറിയാതെ ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട്…

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.