വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 367

ഓരോ കാഴ്ചകള്‍ കണ്ട് അവള്‍ നടന്നു പാര്‍ക്കിലേക്ക് നടന്നടുത്തു. അവള്‍ പാര്‍ക്കിലുടെ രണ്ട് റൗണ്ടുകുടെ നടന്നു. അപ്പോഴെക്കും അവള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു. അവള്‍ തങ്ങളുടെ പ്രിയപ്പെട്ട ആ ഇരിപ്പിടത്തിലേക്ക് ചെന്നിരുന്നു.

 

ശുദ്ധവായു ശ്വസിച്ച് ക്ഷീണമകറ്റി…. പാര്‍ക്കിന് വല്യ മാറ്റങ്ങാളൊന്നുമില്ല…. എല്ലാം പഴയപോലെ തന്നെ. കവാടവും ഇരിപ്പിടങ്ങളും തണല്‍മരങ്ങളും എല്ലാം അതുപോലെ….. രാവിലെ പലരും ജോഗിംങ് ചെയ്യുന്നുണ്ട്…. രാവിലെ പാര്‍ക്കിന് നടക്കുള്ള വിശാലമായ ഗൗണ്ടില്‍ ക്രിക്കറ്റും ഫുഡ്ബോളും ബാഡ്മിന്‍റണും കളിക്കുന്ന ചെറുപ്പക്കാര്‍… ആ അന്തരീക്ഷത്തില്‍ അവരുടെ ശബ്ദകോലാഹലങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്….

 

അവളുടെ ഇരിപ്പിടം കടന്നുപോകുന്ന പലരും അവളെ ശ്രദ്ധിക്കുന്നുണ്ട്…. എന്നാല്‍ അവള്‍ ആരേയും മൈന്‍റ് പോലും ചെയ്തില്ല…. രാത്രിയിലെ മഞ്ഞ് കൊണ്ട് ഇരുപ്പിടം തണുത്തിരിക്കുകയാണ്. അത് അവളുടെ ശരീരത്തിലേക്ക് പടര്‍ന്നു കയറുന്നുണ്ട്…. അവള്‍ അതാസ്വാദിച്ച് അങ്ങിനെ ഇരുന്നു.

 

പാര്‍ക്കിലെ പ്രകൃതിയുടെ ഭംഗി ചുറ്റും നോക്കി കണ്ണിന് കുളിര്‍മയേകുന്വോഴാണ് ഗൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്ന കുറച്ച് ചെറുപ്പക്കാരെ അവള്‍ ശ്രദ്ധിക്കുന്നത്….

 

ചുമ്മ നോക്കുന്നതിനിടയില്‍ എന്തോ ഒന്ന് അവളുടെ നോട്ടത്തെ പിടിച്ച് നിര്‍ത്തി….

 

ആ ബാറ്റ് ചെയ്യുന്നയാള്‍…. നാലുകൊല്ലം മുമ്പ് താന്‍ സുക്ഷ്മമായി ശ്രദ്ധിച്ച ബാറ്റിംഗ് ശൈലി…. തനിക്ക് സുപരിചിതമായ നടത്തവും ഓട്ടവുമെല്ലാം…. മുഖം കണ്ടെല്ലെങ്കിലും അവള്‍ ആ ബാറ്റ്സ്മാനെ മനസിലാക്കി….

 

കണ്ണേട്ടന്‍…. അവളുടെ ചുണ്ടുകള്‍ ഉരുവിട്ടു….

 

അവള്‍ കാത്തിരുന്ന നിമിഷത്തിലേക്ക് അവള്‍ അടുക്കുന്നതായി അവള്‍ക്ക് തോന്നി….

 

പക്ഷേ………….

 

(തുടരും)

◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆

(എനിക്കറിയാം എന്‍റെ ഈ കഥ വായിക്കുന്ന ആരും ആഗ്രഹിക്കതതാണ് ഇവിടെ നടന്നത് എന്ന്…. ചിന്നു കാറില്‍ വെച്ച് ആലോചിച്ച ഭാഗങ്ങള്‍ അഞ്ചോ ആറോ ഭാഗങ്ങളായി വിസ്തരിച്ചെഴുതാനായിരുന്നു എന്‍റെ പ്ലാന്‍…. എന്ത് ചെയ്യാം… അങ്ങനെ എഴുതാനുള്ള ഭാഗ്യം എനിക്കോ കീബോര്‍ഡിനോ ഇല്ല…. ആദ്യമായി ഇമോഷ്ണന്‍സ് ഉള്‍കൊള്ളിക്കാന്‍ നോക്കുന്നത്…. എത്രമാത്രം വിജയിച്ചു എന്നറിയില്ല…. എന്തായാലും അഭിപ്രായം പറയുക….. ഇതുവരെ തന്ന വാക്കുകള്‍ക്കും പ്രചോദനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒരിക്കല്‍ കുടി നന്ദി രേഖപ്പെടുത്തുന്നു.)

◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.