വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 367

ആ മഴ അവസാനിക്കാതിരുന്നെങ്കില്‍ എന്ന്…. ഈ സമയം കെഴിഞ്ഞുപോകരുതെയെന്ന്….

 

കോളേജിലെ പലര്‍ക്കും ഞങ്ങളുടെ പ്രണയം പ്രചോദനവും അസൂയയുമായിരുന്നു. അവരുടെ കണ്ണുകള്‍ സാധാ ഞങ്ങളെ പിന്‍തുടര്‍ന്നുകൊണ്ടിരുന്നു. പ്രണയത്തിന്‍റെ മധുരം അത്രയ്ക്ക് രുചികരമാണെന്ന് അതോടെ എനിക്ക് മനസിലായി. വെറും പഠനമല്ല കലലയം എന്ന് കണ്ണേട്ടന്‍ എനിക്ക് മനസിലാക്കി തന്നു.

 

കണ്ണേട്ടന് പ്രണയത്തിന് പല ഫാന്‍റസികളുമുണ്ടായിരുന്നു. സിനിമയില്‍ നിന്നും കഥകളില്‍ നിന്നും മോഷ്ടിച്ച പല ഫാന്‍റസികളും. അങ്ങിനെ ആ ക്യാമ്പസ് കാലത്ത് ഞങ്ങള്‍ കണ്ണേട്ടന്‍റെ ഓരോ ഫാന്‍റസികളും യാഥര്‍ത്ഥ്യമാക്കി.

 

മഴയത്ത് കെട്ടിപിടിച്ചിരുന്നുള്ള ബൈക്ക് യാത്രയും ഒരു ഗ്ലാസില്‍ രണ്ടു സ്ട്രോ ഇട്ട് ഇരുവരും ചേര്‍ന്നു കുടിക്കുന്നതും. തിയ്യറ്ററിനുള്ളില്‍ ഒരു മൂലയ്ക്കിരുന്നു ഒരു കോണ്‍ ഐസ്ക്രിം കണ്ണും കണ്ണും നോക്കി രുചിയ്ക്കുന്നതും എല്ലാം അതിന്‍റെ ഭാഗമായിരുന്നു.

 

ഉച്ചക്ക് എന്‍റെ ചോറ്റുപാത്രത്തില്‍ നിന്ന് കൈയിട്ട് വാരി കണ്ണേട്ടന്‍ വിശപ്പടക്കി. എന്‍റെ വിശപ്പ് മാറിയിട്ടില്ല എന്നു പറഞ്ഞാല്‍ ക്യാന്‍റനില്‍ കൊണ്ടുപോയി വയറു നിറച്ച് ഭക്ഷണം വാങ്ങി തന്നു. പ്രണയിച്ച് കൊതി തീരത്താവരെ പോലെ ഞങ്ങള്‍ അവിടെയൊക്കെ പൂമ്പാറ്റകളെ പോലെ പാറി നടന്നു.

 

വൈഷ്ണവത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. മുവണ്ടന്‍ മാവില്‍ കല്ലെറിയാനും പാടത്തും പറമ്പിലും ചുറ്റിയടിക്കാനും ഉത്സവകാലത്ത് അമ്പലത്തില്‍ പോയി നേരം വെളുക്കും വരെ മേളവും ആനയെയും കണ്ടിരിക്കാനും അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും സംഭവങ്ങള്‍….

 

ഞങ്ങളുടെ ദാമ്പത്യം അര്‍ക്കും അസൂയ തോന്നും വിധം വളര്‍ന്നു വന്നു. ഇതിനിടയില്‍ ഞങ്ങള്‍ തമ്മിലുണ്ടായ പിണക്കങ്ങള്‍ക്ക് വിരലിലെണ്ണാവുന്ന ദിവസത്തിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളു. കാരണം പിണങ്ങിയിരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല.

 

അന്ന് കണ്ണേട്ടന്‍ വലിച്ചെറിഞ്ഞ ആ മൂന്നാമത്തെ തലയണ പിന്നെ രാത്രി ഞങ്ങള്‍ക്കിടയില്‍ വന്നിട്ടില്ല. പിന്നെ ഞാന്‍ കണ്ണെട്ടന്‍റെ ചൂടു പറ്റിയാണ് രാത്രി ഉറങ്ങിയത്….

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.