വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 367

അന്ന് മൊത്തം അവളുടെ കുടെയായിരുന്നോ….

 

അതിന് മറുപടിയായി സമ്മതിക്കുന്ന തരത്തില്‍ തലയാട്ടുക മാത്രമായിരുന്നു…..

 

രാത്രി അവളുടെ കുടെ ഹോട്ടല്‍ മുറിയിലേക്ക് പോയിരുന്നോ…..

 

അതിനും തലയാട്ടല്‍ മാത്രം….

 

പിന്നെന്തിനാ എന്‍റെയടുത്തേക്ക് വന്നത്…. അവളുടെ കുടെ അങ്ങ് പോയികുടായിരുന്നോ…. എന്‍റെ ശബ്ദം ഉയര്‍ന്നു…..

 

കണ്ണേട്ടന്‍ അത് എതിര്‍ക്കുമെന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു…

 

എന്നാല്‍ എല്ലാം ശരിയാണ് എന്ന് പറഞ്ഞ് ഒരു കുറ്റവാളിയെ പോലെ എന്‍റെ മുന്നില്‍ നിന്ന കണ്ണേട്ടനെ കണ്ടപ്പോ എന്‍റെ സംശയങ്ങളെല്ലാം ശരിയാണെന്ന് ഞാന്‍ തിരുമാനിച്ചു….

 

ചിന്നു അത്…. ഞാന്‍….. കണ്ണേട്ടന്‍ എന്തോ പറയാന്‍ തുനിഞ്ഞു….

 

വേണ്ടാ….. എനിക്കൊന്നും കേള്‍ക്കണ്ട….. ഇനി എന്നെ തേടി വരരുത്…. ഞാന്‍ ദേഷ്യത്തില്‍ പറഞ്ഞ് പിന്‍തിരിഞ്ഞ് നടന്നു….

 

ഒരു പക്ഷേ താന്‍ കണ്ണേട്ടന്‍റെ ഭാഗം അറിയാന്‍ ശ്രമിച്ചില്ല… അതൊരു തെറ്റാണെന്ന് അറിയാന്‍ ഞാന്‍ വൈകിയിരുന്നു….

 

കണ്ണേട്ടന്‍ പിറകില്‍ നിന്ന് എന്നെ വിളിച്ചു…. പക്ഷേ…. അതൊന്നും കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല…. അവിടെ കിടന്നിരുന്ന ഓട്ടോയില്‍ കയറി ഞാന്‍ വിട്ടിലേക്ക് വിട്ടു…. കണ്ണേട്ടന്‍ പിറകെ ഓട്ടോ പോകും വരെ കുടെ വന്നു. പക്ഷേ ഞാന്‍ അവിടെ നില്‍ക്കാന്‍ അശക്തനായിരുന്നു…. തിരിഞ്ഞൊന്ന് നോക്കാന്‍ പോലും ഞാന്‍ മടിച്ചിരുന്നു.

 

കാരണം തന്‍റെ പിറകെ ഇടറിയ ശബ്ദവുമായാണ് കണ്ണേട്ടന്‍ വന്നത്…. ഇനി ആ മുഖം കുടെ കാണാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല…..

താന്‍ ഓട്ടോയിലിരുന്നു പൊട്ടികരയുകയായിരുന്നു. അത് നിര്‍ത്താനാവതെ ഞാന്‍ ബുദ്ധിമുട്ടി….

 

ഫോണ്‍ നിര്‍ത്താതെ അടിച്ചു…. എത്ര കട്ട് ചെയ്തിട്ടും വിളി തുടര്‍ന്നപ്പോ ഞാനത് സ്വച്ചോഫാക്കി വെച്ചു…

 

വിട്ടിലെത്തിപ്പോള്‍ അച്ഛന്‍ പൂമുഖത്തുണ്ടായിരുന്നു. അച്ഛനോട് ഒന്നും പറയാതെ ഞാന്‍ എന്‍റെ മുറിയിലേക്ക് ഓടി…. ബെഡിലേക്ക് കിടന്ന് കരഞ്ഞു… വിഷമം കൂടി വരുന്നത് പോലെ…..

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.