വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 367

അടുത്ത വിഡിയോയില്‍ ലിഫ്റ്റിനുള്ളിലെ കാഴ്ച… നില്‍പ്പെല്ലാം പഴയ പോലെ തന്നെ…. രണ്ടുപേരുടെയും മുഖം ആ വിഡിയോയില്‍ ശരിക്കും കിട്ടിയിട്ടുണ്ട്…. അത് തന്‍റെ കണ്ണേട്ടന്‍ തന്നെയാണ്…. മനസ്സിന്‍റെ മനോധൈര്യം അപ്പോഴെക്കും ചോര്‍ന്നു പോയിരുന്നു. കണ്ണുകള്‍ വറ്റാത്ത നീരുറവയായിരുന്നു. തന്‍റെ കാലുകളിലേക്ക് തന്‍റെ കണ്ണുനീര്‍ തുള്ളികള്‍ അഭിഷേകം നടത്തിയിരുന്നു….

 

ഞാന്‍ അടുത്ത വിഡിയോ പ്ലേ ചെയ്തു…..

അവളെ താങ്ങി പിടിച്ച് ആ ഹോട്ടലിലെ ഒരു മുറിയിലേക്ക് വാതിലിന്‍റെ ലോക്ക് തുറന്ന് കയറുന്ന കണ്ണേട്ടന്‍…. കയറിയ ഉടനെ ആ വാതില്‍ അടയുന്നു….

 

അപ്പോഴെക്കും തളര്‍ന്നു പോയിരുന്നു ഞാന്‍…. ഇനിയെന്ത്….. നഷ്ടമാവുന്നത് പ്രിയപ്പെട്ടയെന്നാണ്…. മനസില്ലാ മനസ്സോടെ അവസാന വിഡിയോ കുടെ കണ്ടു…..

 

അത് പകല്‍ സമയത്താണെന്ന് തോന്നുന്നു. ഫോട്ടലിലെ വിളക്കുകളെല്ലാം അണഞ്ഞിരുന്നു. ദിവസം മാറിയിരിക്കുന്നു. പിറ്റേന്നാണ്… നേരത്തെ കണ്ട മുറി… അതിന്‍റെ വാതില്‍ തുറക്കുന്നു. അതില്‍ നിന്ന് കണ്ണേട്ടന്‍ പുറത്തിറങ്ങുന്നു. മുഖത്ത് ഒരു പുഞ്ചിരി…. പിറകെ അവളും… അവളുടെ മുഖത്ത് നാണം കലര്‍ന്ന ഒരു പുഞ്ചിരിയാണുള്ളത്…. അതോടെ തന്‍റെ മനസിലെ ശവപ്പെടിയുടെ അവസാന ആണിയും അടിച്ച് കഴിഞ്ഞിരുന്നു….

 

എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ….. അച്ഛന്‍ മുന്നില്‍ നിന്ന് എന്തോ പറയുന്നുണ്ട്… പക്ഷേ ഒന്നും കേള്‍ക്കുന്നില്ല…. മനസില്‍ ആ വിഡിയോ ശകലങ്ങള്‍ മാത്രം…. അച്ഛന്‍ കൈ നീട്ടുന്നതായി അറിഞ്ഞു…. ഫോണ്‍ അങ്ങോട്ട് കൊടുത്തു….

 

അച്ഛനോട് സംസാരിക്കാന്‍ ഒന്നുമില്ല…. താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന ഫീല്‍…. കണ്ണേട്ടന്‍ പറഞ്ഞ വേണ്ടപ്പെട്ട ഒരാള്‍ അവളായിരുന്നോ…. തന്‍റെ രണ്ട് വര്‍ഷത്തെ വ്രതത്തിന് ശേഷം ആദ്യം അവളെ പ്രിതിപ്പെടുത്താന്‍ പോയിരിക്കുന്നു. താന്‍ ഒരു മണ്ടിയെ പോലെ രണ്ടുകൊല്ലം പിറകെ നടന്നു….

 

അത്മഹത്യ ചെയ്താല്‍ മതിയെന്ന അവസ്ഥയിലായി ഞാനപ്പോള്‍….

 

ഇല്ല തോറ്റുകൊടുക്കില്ല…. ജീവിക്കണം…. കണ്ണേട്ടനെ അല്ല വൈഷ്ണവ് എന്ന ആ മനുഷ്യനെ കാണാണം…. മനസില്‍ ഉറപ്പിച്ചു. ഫോണെടുത്ത് വിളിച്ചു…..

 

ഹാലോ മുത്തേ…. അപ്പുറത്ത് നിന്ന് ആ മനുഷ്യന്‍റെ ശബ്ദം….

 

എവിടെയാ…. കരച്ചില്‍ അടക്കിപിടിച്ച് ചോദിച്ചു…..

 

ഞാന്‍ നമ്മുടെ മുറിയില്‍…. പഠിക്കുകയാ മുത്തേ…. നാളെ ലാസ്റ്റ് എക്സാമല്ലേ…. അയാള്‍ അപ്പുറത്ത് നിന്ന് പറഞ്ഞു….

 

എനിക്കൊന്ന് കാണാണം….. ഞാന്‍ പറഞ്ഞു….

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.