വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 367

 

പുറത്ത് അന്തരീക്ഷം ഇരുണ്ടു കൂടിയിരുന്നു. രാവിലെ പത്തു മണിക്കും വൈകിട്ട് ആറുമണിയായ പോലെ….

 

മേഡം പുറത്ത് നിന്ന് കണ്ണേട്ടന്‍റെ ശബ്ദം കേട്ടു…. തല കുനിച്ച് ഇരുന്നിരുന്ന ഞാന്‍ വാതിലിലേക്ക് നോക്കി….

 

ഹാ… വൈഷ്ണവ്…. വരു…. ഇരിക്കു…. കണ്ണേട്ടന്‍ കയറി വരുന്നത് ഞാന്‍ നോക്കി…. ഇത്തിരി എന്തിവലിച്ച് പാടുപെട്ടാണ് നടന്നു വന്നിരുന്നത്… വലതുകൈയിന്‍റെ മുട്ടിന് കിഴെ ഒരു വെള്ള കെട്ടുണ്ടായിരുന്നു….

 

ഒരു നിമിഷം എന്തായിതോന്ന് അറിയാതെ ഞാന്‍ കണ്ണേട്ടനെ നോക്കി…. മുഖത്ത് നിരാശ ഭാവം മാത്രം…. കണ്ണേട്ടന്‍ എന്നെ നോക്കിയതെ ഇല്ല….

എന്തിവലിച്ച് കണ്ണേട്ടന്‍ എന്‍റെയടുത്ത് വന്നിരുന്നു….

 

അക്ഡന്‍റായിരുന്നു അല്ലേ….? തന്‍റെ അഡ്വേക്കേറ്റ് പറഞ്ഞിരുന്നു…. ഡേറ്റ് മാറ്റി തരാന്‍ വന്നപ്പോ…. അതിര മാം കണ്ണേട്ടനോട് പറഞ്ഞു….

 

അതേ മാം…. ഒരു ഓപ്പറേഷനുണ്ടായിരുന്നു…. കണ്ണേട്ടന്‍ പറഞ്ഞു….

 

ഈശ്വരാ…. ഒരു നിമിഷം മനസ് മന്ത്രിച്ചു….

 

എന്തു പറ്റിയെന്നറിയാതെ ഞാന്‍ കണ്ണേട്ടന്‍റെ മുഖത്തേക്ക് നോക്കി…. കൈയിലെ മുറിവില്‍ ചോര പറ്റി ചുവന്നിരുന്നു…. തന്‍റെ മനസിനെ പോലെ ഒരു മിന്നല്‍ ആകാശത്ത് നിന്ന് താഴെക്ക് വന്നു… കുടെ കുറച്ച് കഴിഞ്ഞ് ഇടിമുഴക്കവും….

 

ഇപ്പോ എങ്ങനെയുണ്ട്….? അതിര മാം ചോദിച്ചു….

 

റെസ്റ്റെടുക്കാന്‍ പറഞ്ഞതാണ്… പക്ഷേ ഇങ്ങനെയൊരു അവസരത്തില്‍…. കണ്ണേട്ടന്‍ മുഴുവിപ്പിക്കാതെ പറഞ്ഞു….

 

ഓക്കെ ഗുഡ്…. നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം….

 

ഞങ്ങള്‍ രണ്ടുപേരും മിണ്ടാതെ അതിര മാമിനെ നോക്കി….

 

വൈഷ്ണവ്…. ഗ്രിഷ്മയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നതില്‍ ഇതുവരെ നിങ്ങള്‍ തമ്മില്‍ സെക്ഷ്യൂലി ഒന്നിച്ചിട്ടില്ല എന്നാണ്…. ശരിയാണോ…. അതിര മാം ചോദിച്ചു….

 

അത് കേട്ട് ഞാനും കണ്ണേട്ടനും ഒന്ന് ഞെട്ടി…. ഇതിനിടയിലേക്ക് ആ കാര്യം വരുമെന്ന് ഞാന്‍ പ്രതിക്ഷിച്ചിരുന്നില്ല…. അച്ഛനാവും പറഞ്ഞത്…. അച്ഛനത് അറിയുമെന്ന് പോലും എനിക്കതുവരെ അറിയുമായിരുന്നില്ല….

 

അതുവരെ എന്നെ നോക്കാത്ത അത് കേട്ടതോടെ കണ്ണേട്ടന്‍ എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി. അടുത്ത മിന്നല്‍ പിളര്‍പ്പില്‍ ആ മുഖം ഞാന്‍ കണ്ടു.

ഞാനതു പറയുമെന്ന് കണ്ണേട്ടന്‍ വിചാരിച്ചതുപോലുമില്ല….

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.