വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 367

അവള്‍ക്ക് എന്‍റെ കൂടെ കഴിയാന്‍ വയ്യെങ്കില്‍ അവള്‍ക്ക് വേണ്ടതെല്ലാം കൊടുത്തേക്ക്…. ഇനി അവളുടെ ജീവിതത്തില്‍ ഞാന്‍ വേണ്ട…. പിന്നെ ഒരു അഞ്ച് മിനിറ്റ് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ മനസ് കാണിക്കാത്ത ഇവളെ എന്തിന്‍റെ പേരില്‍ ഞാന്‍ കൊണ്ടു നടക്കണം….? എവിടെ ഞാന്‍ ഒപ്പിടേണ്ടത്….? കണ്ണേട്ടന്‍ അടുത്തിരുന്ന പേന എടുത്ത് അതിര മാമിനോട് ചോദിച്ചു….

 

സത്യം പറഞ്ഞാല്‍ അപ്പോഴാണ് കണ്ണേട്ടന് പറയാനുള്ളത് കേള്‍ക്കാതിരുന്നതിനുള്ള കുറ്റബോധം എന്നെ കീഴ്പെടുത്തിയത്….. ഒരു അഞ്ച് മിനിറ്റ് കണ്ണേട്ടന് കൊടുത്തിരുന്നേല്‍ ചിലപ്പോ ഇങ്ങനെ ഒരു സംഭവമോ ഉണ്ടാവുമായിരുന്നില്ല….

 

അതിര മാം ദേഷ്യത്തോടെ പേപ്പറെടുത്ത് കണ്ണേട്ടന്‍ മുന്നില്‍ ഇട്ട് കൊടുത്തു. കണ്ണേട്ടന്‍ അതില്‍ വേഗം ഒപ്പിട്ടു…. പിന്നെ അനുവാദമൊന്നും വാങ്ങാതെ തിരിഞ്ഞ് നടക്കാന്‍ ഭാവിച്ചു. ആ തിരിയുന്നതിനിടെ തന്നെ ഒന്നു നോക്കി… ആ കണ്ണുകള്‍ നനഞ്ഞിരുന്നു… പിന്നെ ഒന്നും പറയാതെ എന്തി എന്തി നടന്നകന്നു….

 

എന്തൊരു ജന്മമാണിത്… സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത ജന്തു…. നടന്നു പോകുന്ന കണ്ണേട്ടനെ നോക്കി അതിര മാം പറഞ്ഞു….അതുകുടെ കേട്ടതോടെ തന്‍റെ കണ്ണു നിറഞ്ഞൊഴുകി…. അതിര മാം തന്‍റെ നേരെ തിരിഞ്ഞു….

 

ലുക്ക് ഗ്രിഷ്മ…. ഇന്നത്തെ എന്‍റെ റിപ്പോര്‍ട്ടോടെ നിനക്കുള്ള ഡൈവേഴ്സ് ഏകദേശം ശരിയാവും…. ഇനി നല്ല ജോലി നേടി മനസിന് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി ഒരു നല്ല ജീവിതം നടത്തു…. ഇപ്പോ പോയ്ക്കൊള്ളു….

 

ഞാന്‍ അവിടെ നിന്ന് എണിറ്റു…. നേരെ വരാന്തയിലേക്ക് നടന്നു…. പുറത്ത് മഴ തകര്‍ത്തു പെയ്യുകയായിരുന്നു. ഞാന്‍ വരാന്തയില്‍ കണ്ണേട്ടനെ നോക്കി…. ഇല്ല അവിടെയില്ല…. ഞാന്‍ പുറത്തേക്ക് നോക്കി….

 

തകര്‍ത്തുപെയ്യുന്ന മഴയില്‍ ഗേറ്റിനടുത്തേക്ക് ഒരു ഇരുണ്ട രൂപം എന്തിവലിച്ച് നടന്നു പോകുന്നത് താന്‍ കണ്ടു…. ഒരു കുട പോലുമില്ലാതെ മഴയെയും മണ്ണിനെയും അടുത്തറിഞ്ഞ് ആ രൂപം നടന്നകന്നു….

 

ആ വരാന്തയില്‍ വെച്ച് ഞാന്‍ പൊട്ടികരയുകയായിരുന്നു. ആ മഴയത്ത് നടന്നുനിങ്ങിയതിലും നല്ലൊരു ജീവിതം തനിക്ക് ഇനി കിട്ടില്ലെന്നുള്ള ബോധ്യം തനിക്കുണ്ടായിരുന്നു.

 

ഇന്നത്തോടു കുടി കണ്ണേട്ടന് ഞാന്‍ കൊടുത്തത് രണ്ടുവര്‍ഷം തന്നെ പൊന്നുപോലെ നോക്കിയതിനുള്ള കൂലിയായിരുന്നു. ഇനി തന്നെ അമ്പേഷിക്കാന്‍, ചിന്നു എന്ന് സ്നേഹത്തോടെ വിളിക്കാന്‍, തന്നോട് പിണങ്ങാന്‍, ഇഷ്ടത്തോടെ വന്ന് ഉമ്മ വെക്കാന്‍, രാത്രി തനിക്ക് ചൂട് പകരാന്‍, തമാശകള്‍ പറഞ്ഞ് തന്നെ ചിരിപ്പിക്കാന്‍ കണ്ണേട്ടന്‍ തന്‍റെ അടുത്തില്ല…. ഇനിയുണ്ടാവുകയുമില്ല…. തനിക്ക് പൂര്‍ണ്ണസ്വാതന്ത്രമുണ്ടായിരുന്ന, സ്നേഹം കൊണ്ട് വീയര്‍പ്പുമുട്ടിക്കുന്ന അച്ഛനും അമ്മയും വസിച്ചിരുന്ന, തന്‍റെ ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക് സാക്ഷിയായ വൈഷ്ണവം എന്ന വീടും തനിക്ക് അന്യമായിരിക്കുന്നു. എല്ലാം താന്‍ നശിപ്പിച്ചു…. കുറ്റബോധം മനസിനെ വല്ലാതെ നീറ്റല്‍ ഉണ്ടാകുന്നു.

തിരിച്ചറിവുകള്‍ കണ്ണിനെയും മനസിനേയും ഇറനണിയിച്ചു…. പുറത്ത് പെയ്യുന്ന മഴയെക്കാള്‍ ശക്തിയില്‍ പേമാരി മനസില്‍ പെയ്തുകൊണ്ടിരുന്നു.

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.