വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 367

തന്നെക്കാള്‍ സുന്ദരിയായ ജാക്കറ്റും ഹാഫ് സ്ലീവ് ഡ്രെസുമിട്ട ഒരു പെണ്‍കുട്ടിയൊടൊപ്പം പല സ്ഥലങ്ങളിലായി ചിരിച്ച് കളിച്ച് നടക്കുന്ന തന്‍റെ കണ്ണേട്ടന്‍…. അവളുടെ കുടെ റെസ്റ്റോറന്‍റിലും ബാറിലും പുറത്ത് പല സ്ഥലങ്ങളിലുമായി നടക്കുന്നു. അതിലൊരു ഫോട്ടോയില്‍ അവളെ തന്‍റെ തോളില്‍ തലവെച്ച് കിടത്തി അവളുടെ അരയില്‍ പിടിച്ച് നടക്കുന്നതായിരുന്നു.

 

കണ്ണില്‍ പൊന്തി വന്ന കണ്ണുനീര്‍ കാഴ്ച തന്‍റെ മറയ്ക്കുന്നതായി തോന്നി…. ശരീരം കിടന്ന് വിറയ്ക്കാന്‍ തുടങ്ങി…. മനസ് കല്ലാച്ച് പോയി…. ശ്വാസം പോലും എടുക്കാന്‍ പറ്റാത്തെ ഞാന്‍ ആ പൂമുഖത്ത് ഫോട്ടോ നോക്കി നിന്നു.

 

ചിന്നു….. അച്ഛന്‍റെ വിളിയാണ് എന്നെ തിരിച്ചെത്തിച്ചത്…. ഞാന്‍ നിറഞ്ഞ കണ്ണുകളോടെ അച്ഛനെ നോക്കി….

 

അച്ഛാ ഇത്…. കണ്ണേ…. എനിക്ക് വാക്കുകള്‍ മുറിഞ്ഞു പോവുന്നത് പോലെ തോന്നി…..

 

അതെ…. നിന്‍റെ കണ്ണേട്ടന്‍ തന്നെ… അച്ഛന്‍റെ ശബ്ദമുണര്‍ന്നു….

 

ഇല്ലാ….. ഇതിലെന്തോ ചതിയുണ്ട്….. എനിക്ക് വിശ്വാസമില്ലാത്ത രീതിയില്‍ ഞാന്‍ പറഞ്ഞു….

 

മോളെ…. ഞാനും ആദ്യം വിശ്വസിച്ചില്ല…. ഞാന്‍ അതിലെ ഹോട്ടലിലേക്ക് വിളിച്ചു ചോദിച്ചു… അവിടെ നിന്ന് എനിക്ക് കുറച്ച് സി.സി.ടി.വി ഫുട്ടേജ് കിട്ടിയിട്ടുണ്ട്…. ധാ നോക്ക്…. കൈയിലെ ഫോണ്‍ തനിക്ക് നേരെ നീട്ടി അച്ഛന്‍ പറഞ്ഞു….

 

ഞാന്‍ ധൃതിയില്‍ ഫോണ്‍ വാങ്ങി അത് നോക്കി…. വാട്സാപ്പില്‍ സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്ന് അഞ്ചോ ആറോ സി.സി.ടി.വി വിഡിയോകള്‍…. ഞാന്‍ ഓരോന്നും പ്ലേ ചെയ്ത് നോക്കി….

 

എതോ വലിയ ഹോട്ടലിന്‍റെ മുന്‍ഭാഗം… മഴയുള്ള രാത്രിയാണ് സംഭവം…. അവള്‍ സൈഡിലുള്ള ഡേറ്റിലേക്ക് നോക്കി…. അതെ ആ ദിവസം…. കണ്ണേട്ടന്‍റെ പിറന്നാള്‍ ദിനം…. കണ്ണുകളില്‍ സമുദ്രം സൃഷ്ടിക്കുകയായിരുന്നു…

ഹോട്ടലിന്‍റെ മുന്നിലേക്ക് കയറി വരുന്ന കണ്ണേട്ടന്‍റെ വൈഷ്ണവം എന്ന് പേരുള്ള കാര്‍…. ഡ്രൈവിംങ് സിറ്റില്‍ നിന്നിറങ്ങുന്ന കണ്ണേട്ടന്‍…. ഫ്രെണ്ടിലെ അപ്പുറത്തെ ഡോര്‍ തുറന്ന് ഫോട്ടോയില്‍ കണ്ട ആ സുന്ദരിയെ പിടിച്ചെഴുന്നേല്‍പിക്കുന്നു. രണ്ടുപേരും നനഞ്ഞ് കുളിച്ചിട്ടുണ്ട്…. പിന്നെ കാറിന്‍റെ ചാവി അവിടെയുള്ള സെക്യൂരിട്ടിക്കാരനെ എല്‍പിച്ച് അവളെ താങ്ങി പിടിച്ച് കണ്ണേട്ടന്‍ ഫോട്ടലിന്‍റെ ഉള്ളിലേക്ക് നടക്കുന്നു… ഇതാണ് ആദ്യ വിഡിയോ… ഞാന്‍ അടുത്ത വിഡിയോ പ്ലേ ചെയ്തു…

 

ആ ഹോട്ടലിന്‍റെ ഉള്ളിലെ കാഴ്ചയാണ്…. അവള്‍ ഇപ്പോഴും കണ്ണേട്ടന്‍റെ തോളില്‍ തല വെച്ചാണ്… കണ്ണേട്ടന്‍ അവളെ അരക്കെട്ടില്‍ പിടിച്ചിരിക്കുന്നു. റിസപ്ഷനിലേ ആളിനോട് എന്തോ സംസാരിച്ച് അവളെ താങ്ങി പിടിച്ച് ലിഫ്റ്റിനടുത്തേക്ക് നിങ്ങുന്നു.

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.