വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 367

ചിന്നു എന്ന കണ്ണേട്ടന്‍റെ വിളിയാണ് തന്നെ ഞെട്ടിയുണര്‍ത്തിയത്…. പൂമുഖത്ത് നിന്ന് അച്ഛന്‍റെയും കണ്ണേട്ടന്‍റെയും ശബ്ദം…..

 

ചിന്നു…. കണ്ണേട്ടന്‍ വീണ്ടും ഉറക്കെ വിളിച്ചു….

ഞാന്‍ അറിയാതെ പൂമുഖത്തേക്ക് ഓടി….

 

വാതിലില്‍ നിന്ന് കണ്ണേട്ടനെ നോക്കി. മുറ്റത്ത് നില്‍ക്കുകയായിരുന്നു കണ്ണേട്ടന്‍…. അച്ഛന്‍ പൂമുഖത്ത് കേറാന്‍ സമ്മതിച്ചില്ല…. ആ മുഖത്ത് നോക്കിയപ്പോ അറിയാതെ ആ വിഡിയോ ഓര്‍മയിലേക്ക് വന്നു… വീണ്ടും ദേഷ്യം വരുന്നത് പോലെ….

 

എന്താ….. ഞാന്‍ പൂമുഖത്തേക്ക് കയറി ചോദിച്ചു….

 

ചിന്നു…. ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്…..

 

വേണ്ട…. ന്യായങ്ങളൊന്നും എനിക്ക് കേള്‍ക്കണ്ട…. ഇനി ഈ മുഖം ഇനി കാണുകയും വേണ്ട…. മനസിലെ വേദനയില്‍ ഞാന്‍ പറഞ്ഞു….

 

ചിന്നു…. എന്നു വിളിച്ചുകൊണ്ട് കണ്ണേട്ടന്‍ പൂമുഖത്തേക്ക് കയറാന്‍ നിന്നു. പക്ഷേ അച്ഛന്‍ തടഞ്ഞു….

 

നില്‍ക്കവിടെ…. കണ്ണില്‍ കണ്ട പെണുപിടിയന്മാര്‍ക്ക് കയറാനുള്ള വീടല്ല ഇത്…. ഇറങ്ങി പോടാ…. അച്ഛന്‍ കണ്ണേട്ടന്‍റെ നെഞ്ചില്‍ പിടിച്ച് പിറകിലെക്ക് തള്ളി…. കണ്ണേട്ടന്‍ പിറകിലേക്ക് തെറിച്ച് ബൈക്കിനടുത്ത് വീണു….

 

ചിന്നു… നീ ഉള്ളിലേക്ക് പോക്കോ…. അച്ഛന്‍ എന്നെ നോക്കി പറഞ്ഞു…. ഞാന്‍ അത് അനുസരിച്ച് ഉള്ളിലേക്ക് പോയി….

 

മനസില്‍ ഓടിചെന്ന് കണ്ണേട്ടനെ എഴുന്നേല്‍പിക്കണമെന്ന് ആരോ പറഞ്ഞു…. പക്ഷേ ശരീരം അത് കേട്ടില്ല….

 

ചിന്നു…. റൂമില്‍ നിന്ന് അമ്മയുടെ വിളി വന്നു. ഞാന്‍ അങ്ങട്ടോടി…. സംഭവം എന്താണെന്നാറിയാത്ത അമ്മയോട് എല്ലാം പറഞ്ഞ് അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു…. ഇടയ്ക്ക് കണ്ണേട്ടന്‍റെ ബൈക്ക് അകന്നു പോവുന്നതിന്‍റെ ശബ്ദം കേട്ടിരുന്നു. ഫോണ്‍ ഓണാക്കാനുള്ള മനസ് അന്ന് വന്നതെയില്ല…. കരഞ്ഞു കരഞ്ഞു അമ്മയുടെ അടുത്ത് തന്നെ കൂടി….

 

പിറ്റേന്ന് രാവിലെയും കണ്ണേട്ടന്‍ വന്നു… അച്ഛന്‍ ഉള്ളിലേക്ക് കയറാന്‍ വിസമ്മതിക്കുകയും ചെയ്തു…. ഒരുപാട് വിളിച്ചപ്പോ ഞാന്‍ പൂമുഖത്തേക്ക് ചെന്നു…. ആ മുഖം…. അത് അത്രയ്ക്ക് അവശമായിരുന്നു. കണ്ടപ്പോ എന്‍റെ നെഞ്ചോന്ന് കാളി…. പക്ഷേ ഞാനത് അടക്കിവെച്ചു….

 

വേണ്ട…. ഒന്നും പറയണ്ട…. ഇനി എന്‍റെ ജീവിതത്തില്‍ കണ്ണേട്ടനില്ല…. പോക്കോ എന്‍റെ ജീവിതത്തിലേക്ക് ഇനി വരണ്ട…. എന്നെ അന്വേഷിച്ച് ഈ വിട്ടിലേക്കും വരണ്ട…. കണ്ണേട്ടന്‍ എന്തോ പറയും മുമ്പ് ഞാന്‍ കണ്ണേട്ടന്‍റെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞു….

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.