വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 367

തന്‍റെ പിരിയഡ് ദിവസങ്ങളില്‍ കണ്ണേട്ടന്‍ തന്നോടൊപ്പം വേദന തീന്നുമായിരുന്നു. ആദ്യ മാസങ്ങളില്‍ എന്തുചെയ്യണമെന്നറിയാതെ കരയുന്ന കണ്ണേട്ടനെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. പിന്നെ അത്തരം ദിവസങ്ങളില്‍ രാത്രിയില്‍ കണ്ണേട്ടന്‍ കുടുതല്‍ സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ചു കിടക്കുമായിരുന്നു.

 

കണ്ണേട്ടന്‍റെ നെഞ്ചില്‍ ചൂട തന്‍റെ വേദനയ്ക്കുള്ള ഏറ്റവും ശക്തിയുള്ള മരുന്നായി മാറി. ആ മാറില്‍ പറ്റിചെര്‍ന്ന് കിടക്കുമ്പോള്‍ വയറ്റിലെ വേദനയെക്കാള്‍ മനസ്സിന്‍റെ സന്തോഷം എന്നെ കീഴടക്കി. കണ്ണേട്ടന്‍റെ ഹൃദയതാളം എനിക്ക് താരാട്ട് പാട്ടായി…

 

ആകെ കോളേജ് ടൂറിന് പോയപ്പോള്‍ മാത്രമാണ് കണ്ണേട്ടനുമായി മൂന്നില്‍ കുടുതല്‍ ദിവസം ഒന്നിച്ചു കഴിയാന്‍ സാധിക്കാതെ വന്നത്. ഒരാഴ്ച കഴിഞ്ഞ് വിട്ടിലെത്തുമ്പോള്‍ കണ്ണേട്ടന്‍റെ കൂടെ ഒരു ദിവസം മൊത്തം ആ നെഞ്ചിലെ ചൂട് പറ്റി കിടന്നുറങ്ങാന്‍ തോന്നിയെനിക്ക്….

 

അപ്പോഴെക്കും കണ്ണേട്ടന്‍ എനിക്ക് ആരേല്ലാമൊക്കെയായിരുന്നു. കാമുകനായി, കുട്ടുകാരനായി, സഹോദരനായി, അച്ഛനായി, ഭര്‍ത്താവായി അങ്ങനെ ആരോക്കെയോ…..

 

ശരീരികമായ അടുപ്പത്തേക്കാള്‍ മനസിന്‍റെ അടുപ്പാണ് എറ്റവും വലുതെന്ന് ഞങ്ങള്‍ പരസ്പരം മനസിലാക്കി കൊടുത്തു. കണ്ണേട്ടന്‍ ഇടയ്ക്ക് തന്നോട് അഡല്‍ഡ് കോമഡിയോക്കെ പറഞ്ഞുതുടങ്ങി. ആദ്യം താന്‍ എതിര്‍ത്തെങ്കിലും എന്തും പറയാന്‍ പറ്റിയ ഒരു കുട്ടുകാരന്‍റെ അഭാവം കണ്ണേട്ടനെ അലട്ടുന്നുണ്ട് എന്നറിഞ്ഞപ്പോ താന്‍ ക്ഷമിച്ച് കേട്ടിരുന്നു പോയി. പതിയെ താനും അത് അസ്വാദിച്ചുക്കൊണ്ടിരുന്നു.

 

കണ്ണേട്ടന്‍റെ അമ്മയും അച്ഛനും എന്നെ അവരുടെ മകളെ പോലെ സ്നേഹിച്ചു. എന്നും എന്‍റെ തീരുമാനം നടപ്പിലാക്കാന്‍ അവര്‍ കുടെ നിന്നു. ഒരു വേള കണ്ണേട്ടനെക്കാള്‍ സ്വാതന്ത്ര്യം എനിക്ക് അവിടെ കിട്ടി. കണ്ണേട്ടന് അതില്‍ നല്ല അസൂയ ഉണ്ടായിരുന്നു. പക്ഷേ കണ്ണേട്ടന്‍റെ പ്രതികാരം ഞാന്‍ മനസിലാക്കാന്‍ വൈകിയിരുന്നു.

 

ഞാന്‍ വൈഷ്ണവത്തിലെ മകളായി മറുമ്പോ കണ്ണേട്ടന്‍ എന്‍റെ വീട്ടിലെ മകനായി മാറിയിരുന്നു. അച്ഛന്‍റെ കുടെ ബിസിനസ്സ് കാര്യം സംസാരിക്കാനും അമ്മയുടെ കുടെ കളിച്ച് ചിരിച്ച് നടക്കാനും കണ്ണേട്ടന്‍ സമയം കണ്ടെത്തി.

 

മാസത്തില്‍ ഒരിക്കല്‍ മാത്രം പോയിരുന്ന എന്‍റെ വീട്ടിലേക്ക് ആഴ്ചയിലൊരിക്കല്‍ പോകാന്‍ തുടങ്ങി. അതുവരെ തന്‍റെ ഇഷ്ടത്തിന് വില കൊടുത്തിരുന്ന എന്‍റെ അമ്മ പിന്നെ കണ്ണേട്ടന്‍റെ ഇഷ്ടത്തിന് വില കൊടുത്തുതുടങ്ങി.

 

തനിക്ക് മാത്രം തല വെക്കാന്‍ തന്നിരുന്ന ആ തുടകളില്‍ ഒരിക്കല്‍ കണ്ണേട്ടന്‍ തലവെച്ച് അമ്മയോട് സംസാരിക്കുന്നത് കണ്ടപ്പോ ഒരു നിമിഷം അസൂയ കൊണ്ട് കണ്ണേട്ടനെ കൊല്ലാന്‍ വരെ തോന്നി. തന്‍റെ വിട്ടില്‍ തന്നെ താവിടുകൊടുത്ത് വാങ്ങിയ ഒരു ഫീല്‍ ആയിരുന്നു അപ്പോള്‍….

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.