വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 367

 

ചേച്ചി നിങ്ങള്‍ ഇപ്പോ കണ്ണേട്ടനെ വിളിക്കാറുണ്ടോ….. ഞാന്‍ ചോദിച്ചു….

 

ഇല്ല…. നിനക്ക് വേണ്ടാത്ത ബന്ധം ഞങ്ങള്‍ക്കെന്തിനാണ്….. എന്നായിരുന്നു ചേച്ചിയുടെ മറുപടി…

 

അന്ന് ഇവിടെ വന്ന് ആദ്യമായി ഞാന്‍ കണ്ണേട്ടനെ വിളിച്ചു…. പക്ഷേ ആ നമ്പര്‍ നിലവിലില്ല എന്നായിരുന്നു മറുപടി…. ചേച്ചിയുടെ വാക്കുകള്‍ കുടെ കേട്ടപ്പോ ഞാന്‍ വീണ്ടും പഴയപോലെ മുറിയില്‍ തളക്കപ്പെട്ട പോലെയായി…. ഒന്നും ചെയ്യാന്‍ മനസില്ലാത്തെ പോലെ…. അത് ചേച്ചിയെയും ബാധിച്ചിരുന്നു…. ചേച്ചിയുടെ വാക്കുകളാണ് എന്നെ തളര്‍ത്തിയതെന്ന ചിന്ത ചേച്ചിയെയും വിഷമത്തിലാക്കി.

 

പിറ്റേന്ന് നിധിനേട്ടന്‍ ലീവേടുത്തു. അന്ന് രാവിലെ എന്നെ വിളിച്ചിരുത്തി രണ്ടുപേരും സംസാരിച്ചു.

 

ചിന്നു നിനക്ക് തിരിച്ചുപോകാണോ….? നിധിനെട്ടന്‍ ചോദിച്ചു….

 

എന്തുപറയണമെന്നറിയാതെ ഞാന്‍ ഇരുവരുടെയും മുഖത്തേക്ക് നോക്കി… പ്രിതേച്ചിയാണ് ബാക്കി പറഞ്ഞത്….

 

നിനക്ക് ഞങ്ങളുടെ കുടെ കഴിഞ്ഞുടെ…. ഞങ്ങളുടെ അനുജത്തിയായി….

 

കഴിഞ്ഞ അഞ്ചു മാസം അവരോടൊപ്പം അനുജത്തിയായി കഴിഞ്ഞതിന്‍റെ സന്തോഷകരമായ നിമിഷങ്ങള്‍ മനസില്‍ ആലോചിച്ചും നാട്ടില്‍ ചെന്നാല്‍ തനിക്ക് പലതും നഷ്ടമായതിന്‍റെ വിഷമം തിരിച്ച് വരും എന്നുളളത് കൊണ്ടും ഞാന്‍ ആ ചോദ്യത്തിന് സമ്മതം നല്‍കി….

 

നിനക്ക് ഒരു മാസം കുടെ വിസയുള്ളു… അതിന് മുന്‍പ് നീ ഇവിടെ ഒരു ജോലി സംഘടിപ്പിക്കണം…. എന്നാലെ ഇവിടെ തുടരാനാവു…. അത് നീ അധികപറ്റായത് കൊണ്ടോ സമ്പത്തികലാഭം പ്രതിക്ഷിച്ചോ അല്ല…. ഇവിടെ ഒരു ജോലി ഉണ്ടെങ്കില്‍ അവരുടെ വിസയില്‍ നിനക്ക് ഇവിടെ നില്‍ക്കാം…. അതുപോലെ ഞങ്ങളുടെ ഒപ്പവും…. ഇപ്രവിശ്യം നിധിനെട്ടനാണ് പറഞ്ഞത്….

 

അവരുടെ വാക്കുകള്‍ അനുസരിക്കാനെ എനിക്ക് കഴിയുമായിരുന്നുള്ളു…. അങ്ങനെ അവരുടെ അവശ്യപ്രകാരമാണ്. ഒരു എന്‍.ആര്‍.ഐ മലയാളിയുടെ നേതൃത്വത്തിലുള്ള വി.ജി ഗ്രുപ്പിന്‍റെ റിക്രുട്ടുമെന്‍റിന് പങ്കെടുക്കുന്നതും തുടര്‍ന്നാ ആ ജോലി കിട്ടുന്നതും….

 

കണ്ണേട്ടന്‍റെ ഓര്‍മ്മകളില്‍ നിന്ന് ഒളിച്ചോടാന്‍ ഞാന്‍ ജോലിയില്‍ പരമാവധി ശ്രദ്ധ നല്‍കി. രാവും പകലും കഷ്ടപ്പെട്ട് പണിയെടുത്തു. അക്കൗണ്ടില്‍ സാലറി വന്നുകുടുമ്പോഴും അധികം ചിലവുകളില്ലാതെ ഞാന്‍ ജീവിച്ചു… ഒന്നരകൊല്ലം…. ഒരു ഓഫിസ് സ്റ്റാഫിന്‍റെ ഡ്രെസ്സിംഗ് സ്റ്റൈലിനോട് ഞാന്‍ ഇഴകി ചേര്‍ന്നു.

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.