ചിന്നു നിധിനെട്ടനെയും അച്ഛനെയും വിളിച്ച് യാത്രയുടെ വിവരം പറഞ്ഞു. നിധിന്‍ നല്ല വിഷമമുണ്ടായിരുന്നു. അസുഖത്തിന്‍റെ കാര്യത്തിനെക്കാള്‍ അവള്‍ക്ക് നാട്ടിലേക്ക് പോവുമ്പോള്‍ അവളെ എയര്‍പോര്‍ട്ടിലെത്തിക്കാന്‍ തനിക്ക് സാധിക്കതായിരുന്നു എറ്റവും വലിയ സങ്കടം….

 

അങ്ങിനെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞു. ചിന്നു ഫ്രെഷായി വന്നു. ഇളംനീല നിറത്തില്‍ മയില്‍പീലി ഡീസൈനുള്ള ചുരിദാര്‍ അതായിരുന്നു അവള്‍ അന്ന് ഉടുത്തത്…. വൈഷ്ണവത്തിലെ തന്‍റെ ആദ്യ പിറന്നാളിന് കണ്ണേട്ടന്‍ സമ്മാനിച്ചതാണത്…..

 

ഇന്നു കുടെയില്ലെങ്കിലും കണ്ണേട്ടന്‍ തന്നതെല്ലാം എന്നും അവള്‍ക്ക് വലിയ ആശ്വാസമാണ്. ഒന്നും ഉപേക്ഷിക്കാനോ വലിച്ചെറിയാനോ ചിന്നുവിന് സാധിച്ചില്ല. ഓര്‍മകള്‍ പോലും….

 

നാലരയ്ക്ക് തന്നെ ഒരുക്കം തീര്‍ന്നു. സൗദിയില്‍ എത്തിയതില്‍ പിന്നെ കണ്ണടിക്ക് മുന്നില്‍ ഒരുങ്ങുന്ന ശീലമൊന്നുമില്ലായിരുന്നു. അതുകൊണ്ട് ഒരുങ്ങാന്‍ പതിനഞ്ച് മിനിറ്റ് തന്നെ ധാരാളമായിരുന്നു.

 

നാലെമുക്കലൊടെ ചിന്നു നിരഞ്ജനെ വിളിച്ചു. റെഡിയായ കാര്യം അറിക്കുകയും ചെയ്തു. നിരഞ്ജന്‍ അഞ്ചുമണിക്ക് തന്നെ വന്ന് പിക്ക് ചെയ്യാമെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി….

 

അഞ്ചുമണിക്ക് നിരഞ്ജന്‍ നിധിന്‍റെ ഫ്ളാറ്റിന് മുന്നില്‍ കാറില്‍ ചെല്ലുമ്പോള്‍ രണ്ടു ബാഗുമായി ഗ്രിഷ്മ അവിടെ നില്‍പ്പുണ്ടായിരുന്നു. ഒരു നിമിഷം അവളുടെ ഭംഗിയില്‍ അവന്‍ നോക്കി നിന്നുപോയി….

 

ആദ്യമായാണ് അവളെ അവന്‍ നാടന്‍ വേഷത്തില്‍ കാണുന്നത്. ഇലംനീല ചുരിദാറില്‍ മുമ്പ് കണ്ടതിലും സുന്ദരിയായിട്ടുണ്ടവള്‍…. ശരീരത്തില്‍ ഒട്ടിയാണ് അത് നിന്നിരുന്നത്. ഒന്നു നോക്കിയാല്‍ അവളുടെ രൂപത്തില്‍ നിന്ന് കണ്ണെടുക്കാന്‍ സാധിക്കാത്ത പോലെ….

 

നിരഞ്ജന്‍ കാര്‍ അവളുടെ മുന്നില്‍ നിര്‍ത്തി. പിന്നെ ഇറങ്ങി ചെന്ന് ബാഗെടുത്ത് ഡിക്കിയില്‍ വെച്ചു… പിന്നെ അവളെ മുന്നിലെ വാതില്‍ തുറന്ന് കയറാനായി പറഞ്ഞു. അവള്‍ അതനുസരിക്കുകയും ചെയ്തു.

നിരഞ്ജന്‍ തന്‍റെ സീറ്റിലേക്ക് വന്ന് കാര്‍ സ്റ്റാര്‍ട്ടാക്കി… പിന്നെ അടുത്തിരിക്കുന്ന ചിന്നുവിനെ നോക്കി….

 

പോവാം…. നിരഞ്ജന്‍ പുഞ്ചിരിയോടെ ചോദിച്ചു.

 

പോവാം…. സര്‍…. ഗ്രിഷ്മ മറുപടി നല്‍കി…. അവളുടെ സര്‍ വിളി അവന് ഒരു കല്ലുകടിയായാണ് തോന്നിയത്…. എന്തോ ഒരകള്‍ച്ചയുള്ളത് പോലെ….. അവന്‍ കാര്‍ മുന്നിലേക്ക് എടുത്തു. കാര്‍ ആ അപ്പര്‍ട്ട്മെന്‍റിന്‍റെ ഗേറ്റ് കടന്ന് പുറത്തേക്ക് ചലിച്ചു….

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36

9 Responses

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

  3. ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???