വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 367

സന്തോഷത്തോടെ ജീവിക്കുന്ന കണ്ണേട്ടന്‍റെ മുഖം ദൂരെ നിന്നെങ്കിലും കണ്ടിട്ടെ ഞാനിനി മറ്റൊരു ജീവിതം ചിന്തിക്കുന്നുള്ളു…. കാത്തിരിക്കാന്‍ ഞാന്‍ ആരോടും പറയുന്നില്ല…. കാരണം എനിക്കിനി കണ്ണേട്ടനെ പോലെ വേറെയൊരാളെ സ്നേഹിക്കാന്‍ പറ്റില്ല…. അപ്പോ ശരി…. സമയമായി…. വന്നിട്ട് കാണാം….

 

ഇത്രയും പറഞ്ഞു ഗ്രിഷ്മ ബാഗുകള്‍ പിടിച്ച് എയര്‍പോര്‍ട്ടിനുള്ളിലേക്ക് പോയി. നിരഞ്ജന്‍ എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്നു. അവന്‍ തിരിഞ്ഞ് കാറിനടുത്തേക്ക് നിങ്ങി. അപ്പോഴാണ് അവള്‍ പറഞ്ഞ പേരുകളെ പറ്റി ചിന്തിക്കുന്നത്…..

 

വൈഷ്ണവ്…… കണ്ണന്‍…… അപ്പോ…. ചിന്നു…… അവന്‍റെ ചുണ്ടുകള്‍ ആ പേര് മന്ത്രിച്ചു…. അവന്‍ തിരിഞ്ഞ് അവളെ തിരഞ്ഞെങ്കിലും അവള്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞിരുന്നു.

 

ചിന്നു ബാക്കി കാര്യങ്ങളെല്ലാം ശരിയാക്കി ഫ്ലൈറ്റിനുള്ളിലേക്ക് കയറി…. അവള്‍ വിന്‍ഡോയിലുടെ പുറത്തേക്ക് നോക്കിയിരുന്നു. അധികം വൈകാതെ ഫ്ലൈറ്റ് പുറപ്പെടുമെന്ന് പറഞ്ഞുള്ളു പൈലറ്റിന്‍റെ അനൗണ്‍സ്മെന്‍റ് കേട്ടു. അവള്‍ സിറ്റ് ബെല്‍റ്റിട്ട് വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.

 

അപ്പോളാണ് ഫോണില്‍ മെസേജ് ട്യൂണ്‍ കേള്‍ക്കുന്നത്…. ചിന്നു എടുത്തു നോക്കി. നിരഞ്ജന്‍ സാറിന്‍റെതായിരുന്നു ആ മേസേജ്

സോറി….. അത്രമാത്രം…. ഫോണ്‍ നോക്കിയിരുന്ന ചിന്നുവിന്‍റെ നേര്‍ക്ക് വന്ന എയര്‍ഹോഴ്സ് ഫോണ്‍ ഓഫാക്കാന്‍ സൗമ്യതോടെ പറഞ്ഞു… ചിന്നു അത് അനുസരിക്കുകയും ചെയ്തു.

 

ഫ്ളൈറ്റ് റണ്‍വേയില്‍ കയറി പറന്നുയര്‍ന്നു. ചിന്നു റിയദിന്‍റെ ആകാശകാഴ്ചയിലേക്ക് നോക്കിയിരുന്നു….

 

രണ്ടുകൊല്ലം മുമ്പ് എല്ലാം നഷ്ടപ്പെട്ടവളെ പോലെ വീട്ടിലെ മുറിയില്‍ കഴിച്ചുകുടിയ എന്നോട് ഒരു അശ്വാസം പോലെയാണ് ഗര്‍ഭിണിയായ പ്രിതേച്ചിയുടെ അടുത്തേക്ക് പോകുന്നോ എന്ന് വല്യമ്മ ചോദിച്ചത്….

 

ആ നാട്ടില്‍ നിന്ന് ഒരു മാറ്റം അഗ്രഹിച്ച ഞാന്‍ അങ്ങിനെ ഈ അറബിനാട്ടിലെത്തി. വെറും ആറുമാസത്തെ വിസിറ്റിംഗ് വിസയില്‍ ഇവിടെയെത്തിയതാണ് ഞാന്‍. അന്ന് ആറുമാസം ഗര്‍ഭിണിയായ പ്രിതേച്ചിയുടെ കാര്യങ്ങള്‍ നോക്കാനും മറ്റുമായാണ് ഞാന്‍ വന്നത്…. ഒരു മാറ്റത്തിനായി….

ഇവിടെ വന്നപ്പോ ചേച്ചിയെന്നെ അടിമുടി മാറ്റി…. ചേച്ചിയുടെ കുട്ടിലുടെ ഞാന്‍ കുറച്ച് മോഡേണായി. ചേച്ചിയുടെ അടിപൊളി ഡ്രെസ്സുകള്‍ എനിക്ക് തന്നു.

 

ഇത്തിരി കോപ്ലിക്കേഷനുള്ളതിനാല്‍ രാവിലെ എന്നെയും കൊണ്ട് വാക്കിംഗിന് ഇറങ്ങി. ചേച്ചി പ്രസവം കഴിഞ്ഞപ്പോ വാക്കിംഗ് നിര്‍ത്തിയെങ്കിലും ഞാനത് തുടര്‍ന്നു.

 

കണ്ണേട്ടന്‍ പറഞ്ഞ പ്രതേച്ചിയുടെയും  നിധിനേട്ടന്‍റെയും പ്രണയം ഞാന്‍ നേരില്‍ കണ്ടു… പതിനഞ്ച് കൊല്ലം അടുത്തറിഞ്ഞ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം… എങ്കിലും അവരുടെ പിണക്കങ്ങള്‍ക്ക് ഒരു രാത്രിയുടെ ആയുസേ ഉണ്ടാവു…. രാവിലെ തൊട്ട് അടിപിടിയാണെങ്കിലും അന്ന് രാത്രി കഴിഞ്ഞ് പിറ്റേന്ന് രണ്ടും അടയും ചക്കരയും ആവും….

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.