“അമ്മേ ഞാൻ ഇറങ്ങുന്നു…” അമ്മു പടി കടക്കുമ്പോൾ വിളിച്ചു പറഞ്ഞു. പാടവരമ്പത്തു കൂടി നടന്നു വരുന്ന അച്ഛൻ “എങ്ങോട്ട് മോളെ തിറുതിക്ക് ” “അച്ഛാ ഇന്നാണ് നാണു മാഷ് ലൈബ്രറിയുടെ അടുത്തു പിഎസ്‌സി കോച്ചിങ് തുടങ്ങുന്നത്.” അതു പറഞ്ഞു അവൾ വേഗം നടന്നു. ആ ഗ്രാമത്തിലെ എല്ലാവർക്കു പ്രിയങ്കരിയാണ് അമ്മു .എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചു നടക്കുന്ന മിടുക്കി നഗരത്തിലെ കോളജിൽ ഡിഗ്രി പഠിക്കുന്നു. എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ട് വീട്ടിലേക്കു പോരും, ഒറ്റമോളായകൊണ്ടു കൊഞ്ചിച്ചു വളർത്തിയെങ്കിലും കാര്യങ്ങളൊക്കെ പക്വതയോടെ […]
Tag: pranayam
സ്വത്തുവിന്റെ സ്വന്തം – 3 21
ഭാഗം-3 ഇവിടെയെത്തും വരെ ആ ചിരി ഞാൻ കേട്ടതാണല്ലോ!.. നിധിയേട്ടനെവിടെ?? സ്വത്തുവിന് തല ചുറ്റും പോലെ തോന്നി… *********** ചേച്ചിയേ.. ഇവിടെ ആരുമില്ലേ? ആരായിത്? വേലായുധനോ? ചേച്ചി, സേതുവേട്ടനില്ലേ? വേലായുധന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ജയന്തി തെല്ലൊന്നു അന്ധാളിച്ചു… എന്താ വേലായുധാ… എന്തുപറ്റി? ചേച്ചി, പേടിക്കാനൊന്നുമില്ല… സ്വത്തു ആ പാടത്തു ബോധം ഇല്ലാതെ വീണു കിടക്കുവായിരുന്നു…. തെന്നി വീണതാണെന്നാണ് തോന്നുന്നത്… കാല് കുറച്ചു പൊട്ടിയിട്ടുണ്ടായിരുന്നു…. അവിടെ നിറയെ പടർപ്പു ആയതുകൊണ്ട് ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല.. ഞാൻ കള്ളെടുക്കാൻ […]
സ്വത്തുവിന്റെ സ്വന്തം – 2 20
ഭാഗം-2 Author : Kalyani Navaneeth ദേവി..! നിധിയേട്ടൻ കൊന്നത് കാവിലെ പാമ്പാകാതെ ഇരുന്നാൽ മതിയായിരുന്നു…… അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, മനസ്സിൽ മുഴുവൻ ആ കുന്നിൻ ചെരിവും, നിഗൂഢതകൾ നിറഞ്ഞ ആ വീടും, ഗന്ധർവ്വനും, ഇതുവരെ കാണാത്ത അതിലെ കുളവും താമരയും ഒക്കെ ആയിരുന്നു ….. നല്ല തണുത്ത കാറ്റ്, പൊഴിഞ്ഞു വീഴുന്ന മഞ്ഞു ശകലങ്ങൾ തന്റെ മുടിമേൽ മുത്തുപോൽ പറ്റിച്ചേർന്നിരുന്നു… കുന്നിനപ്പുറത്തെ പുഴയിലേക്ക് വീണുപോയ നക്ഷത്രങ്ങൾ ….. തെളിഞ്ഞ ആകാശത്തു പാതിമാത്രം ദൃശ്യമായ ചന്ദ്രക്കല… […]
തെറ്റുകാരി 22
തെറ്റുകാരി ഉമ വി എൻ ഞങ്ങളുടെ ബാങ്കിൽ നിന്നും എനിക്ക് ട്രാൻസ്ഫർ ആയതു ഒരു ഗ്രാമത്തിലേക്കാണ്. ഗ്രാമം എന്നാൽ ഒത്തിരി പുഴകളും വയലുകളും ഒക്കെയുള്ളതാണ് മനസ്സിൽ വരിക, ഇവിടെയുമുണ്ട് അതുപോലെ. ശിവന്റെ വലിയ ഒരു അമ്പലവും അതിനോട് ചേർന്ന് ഒഴുകുന്ന ഒരു കുഞ്ഞു പുഴയും. വയലുകളൊന്നും അധികം അവിടെ കാണാൻ സാധിച്ചിരുന്നില്ല, മരച്ചീനി കൃഷി വ്യാപകമായി കണ്ടിരുന്നു, പിന്നെ വാഴത്തോപ്പുകളും, തെങ്ങുകളും. എനിക്ക് ആ ഗ്രാമത്തിനോട് ഒരു ചെറിയ ബന്ധം ഉണ്ടായിരുന്നതുകൊണ്ട് ട്രാൻസ്ഫർ അങ്ങോട്ടയപ്പോൾ വളരെ […]
പുനർ സംഗമം 16
അഖിൽ അമ്മയേ അഡ്മിറ്റാക്കിയ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി കാന്റീനിലേക്ക് നടക്കുമ്പോൾ എതിരേ വരുന്ന ആളിനേ കണ്ട് ഒരു നിമിഷം തറഞ്ഞു നിന്നു. അത് നന്ദനയായിരുന്നു. ആറു വർഷത്തേ പ്രണയത്തിനും അതിനു ശേഷം താലികെട്ടി സ്വന്തമാക്കിയവൾ. പ്രണയിക്കുന്ന സമയത്ത് എല്ലാവരേ പോലെ അവരും തങ്ങളുടെ നല്ല സ്വഭാവം മാത്രം പുറമേ കാണിച്ചു. കല്യാണം കഴിഞ്ഞ ആദ്യമൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നീട് അവരുടെ ഈഗോ പ്രവർത്തിച്ചു തുടങ്ങി. അതിനു കൂട്ടായി അഖിലിന്റെ അമ്മയും. അമ്മക്ക് നന്ദനയേ എന്തോ ഇഷ്ടമായിരുന്നില്ല. […]
അച്ചു എന്ന അർച്ചന 25
തന്റെ പുതിയ ജോലിയിൽ പ്രവേശിക്കാനായി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി .. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ശ്യാമിന്റെ മനസ്സ് നിറയെ അച്ചു ആയിരുന്നു …. അച്ചു എന്ന അർച്ചന … വളരെ പ്രതീക്ഷകളോടെ ആണ് ശ്യാമിന്റെ വീട്ടുകാർ അവനെ എഞ്ചിനീയറിങ്ങിനയച്ചത് … എന്നാൽ യാതൊരു സ്വാതന്ത്രവും ഇല്ലാത്ത ഹോസ്റ്റലും കോളേജും അവനെ പoനം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു…… അതിലവന് യാതൊരു കുറ്റബോധവും തോന്നിയില്ല … കാരണം അവനെ സംബന്ധിച്ചിടത്തോളം ജീവിതം ആഘോഷിക്കാൻ ഉള്ളതായിരുന്നു ….. മകൻ പഠനം […]
സ്വത്തുവിന്റെ സ്വന്തം – 1 17
ടാ, ഈ വരുന്ന പെൺകൊച്ചിനെ എനിക്കിഷ്ടമാണ് …. എതിരെ വരുന്ന നിധിയേട്ടൻ, താൻ കേൾക്കും വിധം കൂട്ടുകാരോടായി അത് പറയുമ്പോൾ , തന്നെ ഒന്ന് പരിഹസിക്കണമെന്നേ ഉദ്ദേശം ഉണ്ടായുള്ളൂ എന്ന് , അവരുടെയൊക്കെ ഉച്ചത്തിലുള്ള ചിരി കേട്ടപ്പോ തന്നെ മനസ്സിലായി ….. ഉള്ളിലെവിടെയോ പറയാതിരുന്ന പ്രണയം, അപമാനിക്കപ്പെട്ട പോലെ തോന്നിയപ്പോൾ, ദേഷ്യവും സങ്കടവും കൊണ്ട് നിറയുന്ന മിഴികളോടെ, തന്നെ കടന്നു പോയവരോടായി തിരിഞ്ഞു നിന്ന് പറഞ്ഞു ….. “ഹലോ , തനിക്ക് മാത്രമല്ല, പലർക്കും എന്നോട് പ്രണയം […]
ഒരൊന്നൊന്നര കെട്ട് 33
“ഈ കാശുള്ള വീട്ടില് ജനിച്ചത് എന്റെ കുറ്റാണോ സാറേ??? “…. പോലീസ് സ്റ്റേഷനിൽ വെച്ച് എസ് ഐ യോട് കയർത്തു പറയുമ്പോഴാണ് അവളാദ്യമായി എന്റെ മുന്നിലേക്ക് വരുന്നത്….. “അത് തന്റെ കുറ്റമല്ലെടോ…. തന്നെയൊക്കെ ജനിപ്പിച്ച് , തീറ്റ തന്നു പോറ്റുന്ന ആൾക്കാരില്ലേ അവരുടെ കരണത്തിനിട്ട് കൊടുക്കണം …… ” നൈസ് ആയിട്ട് തന്തക്ക് വിളിച്ചത് ആരാണെന്നു നോക്കിയപ്പോ അസ്സലൊരു പൈങ്കിളി!!! കറുത്ത കോട്ടുമിട്ടൊരു വെള്ളപൈങ്കിളി!!!! ഒറ്റ നോട്ടത്തിൽ തന്നെ എന്റെ കിളി പോയിന്ന് പറഞ്ഞാ മതിലോ…. അല്ലെങ്കിലെ […]
കാത്തിരിപ്പിനൊടുവിൽ 15
Author : രാജേഷ് കാലമേറയായ് തുടങ്ങിയ അവരുടെ പ്രണയം ഒടുവിൽ വിവാഹമെന്ന സാക്ഷാത്കാരത്തിലെത്തുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല……. കാരണം നിവേദ്യയും സുൾഫീക്കറും വീട്ടുകാരുടെ എതിർപ്പിനപ്പുറം ഹൃദയം കൊണ്ടടുത്തവരായിരുന്നു……… കോളേജുകാലഘട്ടത്തിലെ പരിചയം പ്രണയത്തിലേക്ക് വഴുതപ്പെടുകയായിരുന്നു….. പിജി ഫിലോസഫിക്ക് പഠിക്കുന്ന സുൾഫീക്കറും ബിഎ ഫിലോസഫിക്ക് പഠിക്കാനെത്തിയ നിവേദ്യയും തമ്മിലടുത്തത് വളരെ പെട്ടന്നായിരുന്നു…. ആരേയും ആകർഷിക്കുന്ന പ്രകൃതമായിരുന്നു സുൾഫീക്കറിന്റേതു…….. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും വിദ്യാഭ്യാസത്തിലും കോളേജു രാഷ്ട്രീയത്തിലും കലാപരമായ രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു സുൾഫി….. ആദർശ ജീവിതത്തിനു ആഗ്രഹിച്ച നല്ലയൊരു വ്യക്തി കൂടിയായ സുൾഫീക്കറിനെ […]
പാൽത്തുള്ളിയിലെ ആത്മഹത്യ – 3 8
പാൽത്തുള്ളിയിലെ ആത്മഹത്യ ഭാഗം – 3 bY അഖിലേഷ് പരമേശ്വർ അതിശക്തമായി മിടിക്കുന്ന ഹൃദയത്തോടെ ഞാൻ ജീപ്പിൽ ചാരി നിന്നു. ആളുകൾ മാറിനിന്നു അടക്കം പറയുന്നു.ചിലർ മൊബൈലിൽ തത്സമയം ദൃശ്യങ്ങൾ പകർത്തുന്നു. പതിയെ ഉയർന്ന് വരുന്ന കയർ എന്റെ കണ്ണിലുടക്കി.ഗൗരീ ദാസും ടീമും ജാഗ്രതയോടെ നിലയുറപ്പിച്ചു. ആദ്യം മുകളിലേക്ക് കയറിയത് ഫയർ ഫോഴ്‌സിലെ രണ്ട് പേരാണ്.ആളുകൾ തിക്കിത്തിരക്കി മുൻപോട്ട് വരാൻ ശ്രമിച്ചു. കിട്ടി കിട്ടി ആരൊക്കെയോ വിളിച്ചു പറയുന്നു.ക്യാമറകൾ തുടരെ തുടരെ മിന്നി. ദൃശ്യ മാധ്യമങ്ങൾ പുതിയൊരു […]
ഒരഡാർ പ്രണയം 21
വണ്ണാത്തിക്കിളി…. FZL ഇവളെന്തിനാ ഈ നേരത്ത് എനിക്ക് വിളിക്കുന്നെ…. നിർത്താതെ ബെല്ലടിച്ചപ്പോ ഇത്തിരി പരിഭവത്തോടെയാണ് അനസ് ഫോണെടുത്തത്… ഹലോ… അനു എന്താ പാറൂട്ടി അനു നിന്റെ പുന്നാര കൂട്ടുകാരനില്ലെ എന്നെ കെട്ടിയോൻ അങ്ങേരോട് ഞാൻ എന്റെ വീട്ടിലേക്ക് പോകുവാണെന്ന് പറഞ്ഞേക്ക്…. ആഹാ ഇത് നല്ല കഥ എന്നോടെന്തിനാ പറയുന്നെ നീ വീട്ടിലേക്ക് പോവുന്നതിന് ഞാൻ എന്തിനാ മനുവിനോട് പറയുന്നത് നിനക്ക് നേരിട്ടങ്ങ് വിളിച്ചാൽ പോരെ… ഇല്ല അനു അങ്ങേർക്കിനി ഞാൻ വിളിക്കില്ല ചതിയൻ അയാളുടെ ശബ്ദം പോലും […]
പാൽത്തുള്ളിയിലെ ആത്മഹത്യ – 1 11
പാൽത്തുള്ളിയിലെ ആത്മഹത്യ ഭാഗം – 1 bY അഖിലേഷ് പരമേശ്വർ പതിവായുള്ള പത്ര വായനയ്ക്ക് ശേഷം കേസ് റിപ്പോർട്ട് ചെക്ക് ചെയ്യുമ്പഴാണ് ഗാർഡ് നാരാണേട്ടൻ ഓഫീസിലേക്ക് കടന്നു വന്നത്. തോളിലെ നക്ഷത്രങ്ങളുടെ എണ്ണം കൊണ്ടും പദവി കൊണ്ടും അളന്ന് തൂക്കിയപ്പോൾ നാരാണേട്ടനെന്ന് ഞാൻ വിളിക്കുന്ന നാരായണൻ നായർ ഗാർഡും ഞാൻ റെയ്ഞ്ച് ഓഫീസറുമായി. പദവിയേക്കാൾ വലുതാണ് പ്രായം എന്ന എന്റെ വാദത്തെ തർക്കിച്ചു ജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെ നാരായണൻ നായർ എനിക്ക് നാരാണേട്ടനായി.പക്ഷേ പദവിയോടുള്ള ബഹുമാനം […]
കർവാചൗത് 18
“ഞാൻ റെഡി ആയി ശ്രീയേട്ടാ,പോകാം” “ഹലോ.. ഏയ് വേഗം ഓഫീസിൽ എത്തണമെന്നോ..ദേ ഇറങ്ങി..” ബൈക്ക് കീയും എടുത്തു ശ്രീ കടന്നുകളഞ്ഞു.. “പിന്നേയ് ഞായറാഴ്ച അല്ലെ ഓഫീസ്..എടാ ഹരികുട്ടാ നീ വാടാ ഏട്ടത്തിടെ കൂടെ” “ഐയോ ഇപ്പോഴാ ഓർത്തെ കംമ്പയിൻ സ്‌റ്റഡി ഉണ്ട്..ഞാൻ ഇറങ്ങുവാ അമ്മെ” ചേട്ടന്റെയും അനിയന്റെയും ജീവൻ കൈയിൽ പിടിച്ചു കൊണ്ടുള്ള ഓട്ടവും മരുമകളുടെ മുഖത്തെശുണ്ഠിയും കണ്ടു അമ്മക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല “കൊള്ളാം അമ്മയും അവരുടെ സെറ്റ് ആണ് അല്ലെ” “ഹഹ എന്റെ അമ്മു […]
എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ 16
എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ Ente chillayil veyilirangumbol Author : Aayisha അഭിയേട്ടാ.. അഭിയേട്ടാാാ.. എന്തിനാ മാളൂട്ടി ഈ നിലവിളി.. നാട്ടുകാര് കേട്ടാൽ എന്താ ഓർക്കുക.. കേൾക്കട്ടെ.. എല്ലാവരും കേൾക്കട്ടെ.. അഭിയുടെ പെണ്ണാണ് ഞാനെന്ന് എല്ലാവരും അറിയട്ടെ.. ഒരിത്തിരി പൊന്നിൽ ഒരു താലി ഞാൻ ആ കഴുത്തിലിട്ട് തരും. ഒരു നുള്ള് സിന്ദൂരം ആ നെറുകയിലും..അന്നറിയിച്ചോളാം ഞാൻ നാട്ടുകാരേ.. ഞാൻ വരുമ്പോൾ ഇവിടെ കാണുമോ?അതോ വേറെ ഏതെങ്കിലും പെണ്ണ് കട്ടെടുക്കുമോ? എനിക്കറിയാം ഇത്രക്കൊന്നും ആഗ്രഹിക്കാനുള്ള അർഹത എനിക്കില്ലെന്ന്.. […]