Tag: horror stories

യക്ഷയാമം (ഹൊറർ) – 11 69

Yakshayamam Part 11 by Vinu Vineesh Previous Parts സീതയുടെ നെറ്റിയിൽ എന്തോ മുറിവ് രൂപപ്പെട്ടിരിക്കുന്നു. അതിൽനിന്നും രക്തം പൊടിയുന്നുണ്ട്. അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ടകൾ വളരാൻ തുടങ്ങിയിരുന്നു കണ്ണുകളിൽ നിന്നും ചുടുരക്തം ഒലിച്ചിറങ്ങി. അമ്മു പിന്നിലേക്ക് തന്റെ ഓരോ കാലുകൾ വച്ചു. ഗൗരി അവളുടെ കൈയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു. “പേടിക്കേണ്ട ഒന്നും ചെയ്യില്ല്യാ..” പതിയെ സീതയുടെ രൂപം വളരാൻ തുടങ്ങി. ആകാശംമുട്ടിനിൽക്കുന്ന കരിമ്പനയുടെ ശിരസുവരെ അവൾ വളർന്നു. സീതയുടെ അട്ടഹാസം ആ പ്രദേശം […]

യക്ഷയാമം (ഹൊറർ) – 10 55

Yakshayamam Part 10 by Vinu Vineesh Previous Parts ഘോരമായ ഇടിയും മിന്നലും ഭൂമിയിലേക്ക്‌ ഇറങ്ങിവന്നു. അമ്മുവിനെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ഗൗരി കണ്ണുകളടച്ച് നാമങ്ങൾ ഉരുവിട്ടു. “സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം, മാണിക്യ മൌലി സ്ഫുരത്, താരാനായക ശേഖരാംസ്മിത മുഖീ, മാപീന വക്ഷോ രുഹാം പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം, രക്തോല്പലം ബിഭ്രതീം സൌമ്യാം രത്ന ഘടസ്‌ഥ രക്തചരനാം, ധ്യായേത്‌ പരാമംബികാം ” ഗൗരിയുടെ പ്രാർത്ഥനകേട്ട സീത വീണ്ടും ഉച്ചത്തിൽ ആർത്തട്ടഹസിച്ചു. അപ്പോഴാണ് രാവിലെ തിരുമേനി ഗൗരിയുടെ കൈയ്യിൽകെട്ടികൊടുത്ത […]

യക്ഷയാമം (ഹൊറർ) – 9 35

Yakshayamam Part 9 by Vinu Vineesh Previous Parts “ഹഹഹ, എല്ലാം അറിയണം ലേ ?..” “മ്, എന്തായാലും ഇവിടെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല്യാ, ഇത് സർപ്രൈസ് ആയിപ്പോയി.” “ഞാൻ ഇവിടെതന്നെയാണ് ഉണ്ടാവാറ്. പിന്നെ ജോലിയെന്നുപറഞ്ഞാൽ…. പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ മലയാളം അധ്യാപകനാണ്. പേര് സച്ചി സച്ചിദാനന്ദൻ. “ഓഹ്.. അധ്യാപകൻ ആണല്ലേ, അപ്പൊ മാഷേയെന്ന് വിളിക്കലോ ?.” “അതിനെന്താ, വിളിക്കാലോ. ഇവിടെ എവിടാ കുട്ടിടെ വീട് ?..” കൈയിലുള്ള പുസ്തകം മടക്കിവച്ചുകൊണ്ട് […]

യക്ഷയാമം (ഹൊറർ) – 8 59

Yakshayamam Part 8 by Vinu Vineesh Previous Parts നിമിഷനേരംകൊണ്ട് അഗ്നി നീലനിറത്തിൽ ആളിക്കത്തി. അഗ്നിക്കുമുകളിലുള്ള ആ ഭീകരമായ കാഴ്ച്ചകണ്ട ഗൗരിയുടെകണ്ണുകൾ മങ്ങി. തൊണ്ട വരണ്ടു. താൻ കാണുന്നത് സത്യമാണോയെന്നുപോലും വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. കൈകൾ മുകളിലേക്ക് ഉയർത്തി ശങ്കരൻതിരുമേനി എന്തോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു. നീലനിറത്തിൽ കത്തുന്ന അഗ്നിക്കമുകളിൽ ഒരു സ്ത്രീരൂപം. ഗൗരി തന്റെ കണ്ണുകളെ വലതുകൈകൊണ്ട് തിരുമ്മി പതിയെ ആ രൂപം വളരാൻതുടങ്ങി. ഭയംകൊണ്ട് ഗൗരിയുടെ കാലുകൾവിറച്ച് കുഴഞ്ഞുപോകുന്നപോലെ തോന്നി. ഭീകരമായ ശബ്ദത്തോടുകൂടി ആ […]

യക്ഷയാമം (ഹൊറർ) – 7 35

Yakshayamam Part 7 by Vinu Vineesh Previous Parts “മാർത്താണ്ഡൻ..” തിരുമേനിയുടെ കണ്ണുകൾ വികസിച്ചു. നെറ്റിയിൽനിന്നും ഒരുതുള്ളി വിയർപ്പ് അടർന്ന് കവിളിലേക്കൊലിച്ചിറങ്ങി. “അവൻ നിന്നെ സ്പർശിച്ചോ ?..” ഗൗരിയുടെ മുഖത്തേക്കുനോക്കാതെ കണ്ണുകളടച്ചുകൊണ്ട് ശങ്കരൻതിരുമേനി ചോദിച്ചു. “ഇല്ല്യാ, പക്ഷെ എന്തോ അയാളാകെ അസ്വസ്ഥനായിരുന്നു.” “മ്, അറിയാം.” തിരുമേനി പതിയെ നീലനിറമുള്ള ജലത്തിലേക്കിറങ്ങി. കൈകുമ്പിൾ തെളിനീരെടുത്ത് തലവഴി പുറകിലേക്കൊഴിച്ചു. “മുത്തശ്ശനറിയോ അയാളെ ?..” ഈറനോടെ അവൾ കല്പടവുകളിലേക്ക് കയറിയിരുന്നുകൊണ്ട് ചോദിച്ചു. “ഉവ്വ്, വർഷങ്ങൾക്കുമുൻപ് ഞാനും മഹാമാന്ത്രികനായ ചന്ദനക്കാവ് കൃഷ്ണമൂർത്തിയും […]

യക്ഷയാമം (ഹൊറർ) – 6 42

Yakshayamam Part 6 by Vinu Vineesh Previous Parts ഒരുനിമിഷം ശ്വാസംനിലച്ചുപോയ ഗൗരി മുകളിലേക്ക് തന്റെ ശിരസുയർത്തി. ആകാശംമുട്ടെവളർന്ന വൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു മൃതദേഹം കാട്ടുവള്ളിയിൽ കിടന്നാടുന്നു. രക്തം പിന്നെയും തുള്ളികളായി ഗൗരിയുടെ കഴുത്തിലേക്ക് ഇറ്റിവീണു. ഭയത്തോടെ അവൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു. “മുത്തശ്ശാ ” ഗൗരിയുടെ നിലവിളികേട്ട് ശങ്കരൻതിരുമേനിയും, രാമനും അപ്പൂപ്പൻക്കാവിനുള്ളിലേക്ക് ഓടിവന്നു. രണ്ടുകൈകളും തന്റെ ചെവിയോട് ചേർത്ത് മിഴികളടച്ചു നിൽക്കുകയായിരുന്നു ഗൗരി. “എന്താ മോളേ ?” തിരുമേനി അവളുടെ തോളിൽതട്ടി ചോദിച്ചു. മുകളിലേക്കുനോക്കാതെ ഗൗരി […]

യക്ഷയാമം (ഹൊറർ) – 5 57

Yakshayamam Part 5 by Vinu Vineesh Previous Parts പകൽവെളിച്ചത്തിലും പ്ലാറ്റ്‌ഫോമിന്റെ മുകളിലെ കമ്പിയുടെ ഇടയിലിരുന്നുകൊണ്ട് ഒരു മൂങ്ങ അദ്ദേഹത്തെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴുത്തിൽകെട്ടിയ രക്ഷകളെ അദ്ദേഹം വലതുകൈകൊണ്ട് ചേർത്തുപിടിച്ചു. “മഹാദേവാ… അപശകുനമാണല്ലോ.” തിരുമേനി പതിയെ തന്റെ മിഴികളടച്ച് ഉപാസനാമൂർത്തികളെധ്യാനിച്ചു. “എന്താ മുത്തശ്ശാ…” സംശയത്തോടെ ഗൗരി ചോദിച്ചു. അല്പനിമിഷം ധ്യാനത്തിലാണ്ട തിരുമേനി തന്റെ കണ്ണുകൾ തുറന്ന് പിന്നിലേക്കുനോക്കി. തന്നെ തീക്ഷ്ണമായിനോക്കിയിരുന്ന മൂങ്ങ അപ്പോൾ അപ്രത്യക്ഷമായിരുന്നു. ശേഷം മുൻപിൽവന്നുനിന്ന കരിമ്പൂച്ചയെ നോക്കി അതെങ്ങോട്ടോ ഓടിയൊളിച്ചു. ഗൗരി തന്റെ ചോദ്യം […]

യക്ഷയാമം (ഹൊറർ) – 4 48

Yakshayamam Part 4 by Vinu Vineesh Previous Parts ഗൗരിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി ബ്രഹ്മപുരത്ത് കീഴ്ശ്ശേരി മനക്കലെ ശങ്കരൻതിരുമേനി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. തിരിച്ച് സീറ്റിൽവന്നിരുന്ന ഗൗരിയുടെ മനസുമുഴുവൻ കമ്പിളിപുതച്ചുവന്നയാളെകുറിച്ചായിരുന്നു. വൈകാതെ രാത്രിയുടെലാളനം അവളെ നിദ്രയിലേക്ക് നയിച്ചു. ജാലകത്തിലൂടെ ഒഴുകിയെത്തിയ തണുത്തകാറ്റേറ്റ് അഴിഞ്ഞുവീണ അവളുടെ മുടിയിഴകൾ മൃദുലമായ കവിൾതടത്തിൽ മുട്ടിയുരുമ്മിക്കളിക്കുന്നുണ്ടായിരുന്നു. രാത്രിയുടെ യാമങ്ങൾ കടന്നുപോയി. അഴിഞ്ഞുകിടക്കുന്ന കേശത്തിനുള്ളിലൂടെ അരുണകിരണങ്ങൾ അവളെ തട്ടിവിളിച്ചു കണ്ണുതുറന്ന് ഗൗരി ചുറ്റിലുംനോക്കി. പേരറിയാത്ത ഏതോ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു. “ചേച്ചീ…ഏതാ ഈ സ്റ്റേഷൻ.” […]

യക്ഷയാമം (ഹൊറർ) – 3 46

Yakshayamam Part 3 by Vinu Vineesh Previous Parts ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു അവളുടെ മനസ്സിൽ. കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി. “ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്.” “ഗൗരി, ഗൗരീ….” അഞ്ജലി നീട്ടി വിളിക്കുന്നതുകേട്ട ഗൗരി അഞ്ജനം വാൽനീട്ടിയെഴുതിയ മിഴികൾ ഭയത്തോടെ പതിയെ തുറന്നു. “താര… അവൾ… ഞാൻ… ” ഭയം ഉടലെടുത്ത ഗൗരി വാക്കുകൾക്കുവേണ്ടി പരതി. […]

യക്ഷയാമം (ഹൊറർ) – 2 54

Yakshayamam Part 2 by Vinu Vineesh Previous Parts “ഗൗരി…. ക്യാൻ യൂ ടെൽ മീ… അബൗട് യൂർ വില്ലേജ്..” കൂട്ടത്തിലുള്ള ആസാംകാരി ഹെന്ന ചോദിച്ചു. “മ്…. ഇറ്റ് ഈസ് എ ട്രഡീക്ഷണൽ പ്ലൈസ്. വീ ഹാവ് എ ലോട്ട് ഓഫ് ടെമ്പിൾ,പഡ്ഢി ഫാം, പൂള്സ്, ആൻഡ്‌ അതെർ അൺബിലീവബിൾ സീക്രട്‌സ്..” “വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ്.” ഹെന്ന പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “ആൻഡ് യൂ നോ സംതിംങ് , ഞാനിതുവരെ അവിടെ പോയിട്ടില്ല ഇത്തവണ ഞാൻ […]

യക്ഷയാമം (ഹൊറർ) – 1 59

Yakshayamam Part 1 by Vinu Vineesh ഗൗരീ….. അഞ്ജലി നീട്ടിവിളിക്കുന്നതുകേട്ട് ഗൗരി പുതപ്പിനുള്ളിൽനിന്ന് തല പുറത്തേക്കിട്ടുകൊണ്ട് അവളെ തീക്ഷ്ണമായിനോക്കി. പുറത്തുനിന്ന് അരുണരശ്മികൾ ജാലകത്തിലൂടെ ഫ്ലാറ്റിനകത്തേക്ക് ഒരു വിരുന്നുകാരനെപോലെ ഒഴുകിയെത്തി. മേശക്കുമുകളിൽ ആവിപറക്കുന്ന കട്ടൻചായ ഗൗരിയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഇളംവെയിൽ അവളെ തഴുകിതലോടിയപ്പോൾ കിടക്കയിൽ നിന്നുമെഴുന്നേറ്റ് തന്റെ മേശപ്പുറത്തുവച്ച കൃഷ്ണന്റെ ചെറിയ വിഗ്രഹത്തെ തൊഴുത് വീണ്ടും അഞ്ജലിയെത്തന്നെ നോക്കി. “ന്തടി.., നോക്കി പേടിപ്പിക്കുന്നോ, കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. പോയി കുളിച്ചിട്ട് വാടി” നനഞ്ഞ കാർകൂന്തൽ ഫാനിന്റെ മുൻപിൽ […]

ചാമുണ്ഡി പുഴയിലെ യക്ഷി – 2 2549

Chamundi Puzhayile Yakshi Part 2 by Chathoth Pradeep Vengara Kannur Previous Parts ഒറ്റകൊമ്പൻ പതിയെ പതിയെ എന്റെ അടുത്തേക്ക് ചുവടുവയ്ക്കുകയാണ്…! ചാടിയെഴുന്നേൽക്കുവാൻ നോക്കിയപ്പോൾ അതിനു വയ്യ ….! “ഈശ്വരാ…. ഈ കൊടുംകാട്ടിൽ അവസാനിക്കുവാനാണോ എന്റെ വിധി….! ഇവനിപ്പോൾ തുമ്പിക്കൈകൊണ്ടു തന്നെ ചുരുട്ടിയെടുത്തു കാലിനിടയിലിട്ടശേഷം തണ്ണിമത്തൻ ചവട്ടിപൊട്ടിക്കുന്നതുപോലെ പൊട്ടിക്കും….! അതിന്റെ ബാക്കിയുള്ള ഭാഗം രാത്രിയിൽ തന്നെ കടുവയും പുലിയും കുറുനരിയും തിന്നുതീർക്കും…..! അവൾക്കും മക്കൾക്കും കാണുവാൻ ഒരു എല്ലിന്റെ കഷണം പോലും ബാക്കിയുണ്ടാവില്ല…. എന്തൊരു […]

ഒരു പ്രേതകഥ 2587

Oru Prethakadha by Pradeep Vengara എരിപുരത്തു ബസിറങ്ങിമ്പോൾ സമയം ഏഴരയായിക്കാണും സൂര്യനസ്തമിച്ചു ഇരുട്ടുപരക്കുവാൻ തുടങ്ങി. വേഗം കയററംകയറി മാടായിപ്പാറയിലെത്തുമ്പോഴേക്കും ചെറിയനിലാവെട്ടം ഉണ്ടായിരുന്നു. പതിവുപോലെ കുറെ പകൽ കിനാവുകളുമായി ഏഴിമലയെ ചുംബിച്ചു വന്നെത്തിയ ഇളങ്കാററിന്റ തഴുകലുകളുമേററുവാങ്ങിക്കൊണ്ടു പതിയെ മാടായിപ്പാറ അളന്നളന്നു നടന്നുതീർത്തു. മാടായിപ്പാറയുടെ വിജനതകഴിഞ്ഞാൽ കശുമാവിൻതോട്ടങ്ങളാണ്.അതുകഴിഞ്ഞയുടനെ വീണ്ടും ഒരു ഭീതിതമായ നിശബ്ദ വിജനത. അവിടെയാണെങ്കിൽ ഒന്നുരണ്ടു ശ്മശാനങ്ങളുമുണ്ട് അതുകൂടെ കടന്നുവേണം മാടായിപ്പാറയുടെ ചരിവിലുളള വീട്ടിലേക്കെത്തുവാൻ. വീടിന്റ വറാന്തയിലിരുന്നു മുകളിലോട്ടുനോക്കിയാൽ അവിടെ മൃതദേഹങ്ങൾ ചിതയിലെരിയുന്ന വെളിച്ചവും കുത്തിയിളക്കുമ്പോൾ ആകാശത്തേക്കു […]

പുനഃർജ്ജനി – 4 36

Punarjani Part 4 by Akhilesh Parameswar Previous Part ഗുരുക്കളെ,ഇനിയുമൊരു യുദ്ധം താങ്ങാനുള്ള ശേഷി ഈ ശരീരത്തിന് ഉണ്ടോടോ? പണിക്കരുടെ മുഖത്തെ തളർച്ച ഗുരുക്കളെ കൂടുതൽ അസ്വസ്ഥനാക്കി. എവിടെയാടോ പിഴച്ചത്.നീതി യുക്തമല്ലാത്ത ഒന്നും ഞാൻ ചെയ്തിട്ടില്ല്യ. ഒരു ദീർഘ നിശ്വാസത്തോടെ പണിക്കർ ചുവരിലെ പൂർണ്ണകായ ചിത്രത്തിലേക്ക് നോക്കി. കാഴ്ച്ചയിൽ അതീവ സുന്ദരിയായ ഒരു സ്ത്രീരത്നം ചിരിച്ചു കൊണ്ട് നിൽക്കുന്നു. പതിയെ ഗുരുക്കളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.ഇല്ലെടോ എനിക്ക് എവിടേയും തെറ്റിയിട്ടില്ല്യാ. ചോരയുടെ മണമുള്ള പഴയകാലത്തിൻറെ കണക്ക് […]

പുനഃർജ്ജനി – 3 35

Punarjani Part 3 by Akhilesh Parameswar Previous Part ശിവശങ്കര പണിക്കരും മാധവൻ ഗുരുക്കളും കൂടെ പത്തോളം വിശ്വസ്തരായ കോൽക്കാരും ദേശത്തിന്റെ കാവൽ ദൈവമായ വിജയാദ്രി തേവരുടെ മുൻപിലെത്തി. വിജയാദ്രി ക്ഷേത്രം;വർഷങ്ങളുടെ പഴക്കത്തിൽ തലയുയർത്തി നിൽക്കുന്ന മഹാത്ഭുതം. സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ശ്രീരാമ – ലക്ഷ്മണ ക്ഷേത്രമാണ്. ക്ഷേത്രമുറ്റത്തെ കൂറ്റൻ സ്വർണ്ണ കൊടിമരങ്ങളിൽ പണിക്കർ വിരലോടിച്ചു. ഒരു നിമിഷം പണിക്കരുടെ മനസ്സ് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. വെന്നിമല കോട്ടയുടെ […]

രക്ത ചിലമ്പ് – 3 30

Rakthachilambu Part 3 by Dhileesh Edathara Previous Parts ഒരു നൂറ്റാണ്ടിനിപ്പുറം പുത്തൂര്‍ ഗ്രാമം ആകെ മാറിയിരിക്കുന്നു.നാനാ ജാതി മതസ്ഥര്‍ വളരെയധികം സ്നേഹത്തോടെ കഴിയുന്ന ഈ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് പുത്തൂര്‍ ഭഗവതി ക്ഷേത്രം ആണ് സ്ഥിതി ചെയ്യുന്നത്.പണ്ട് ഈ ക്ഷേത്രം തെക്കുംപാട്ടെ തറവാട് വകയായിരുന്നു എന്ന് പഴയ ആളുകള്‍ പറഞ്ഞ അറിവേ ഇന്നത്തെ തലമുറക്ക് അറിയുകയുള്ളൂ…. ഇന്ന് എട്ടു ദേശങ്ങളുടെ തട്ടകത്തമ്മയാണ് അവിടെ കുടികൊള്ളുന്ന ഭഗവതി……ക്ഷേത്ര മതില്‍ കെട്ടിനു പുറത്തായി ഒരു പഴയ തറയും […]

രക്ത ചിലമ്പ് – 2 33

Rakthachilambu Part 2 by Dhileesh Edathara Previous Parts കൂരിരുട്ടില്‍ അടച്ചിട്ട തേങ്ങാ പുരയില്‍ ആയിരുന്നു കാളിയെ ബന്ധിച്ചു വെച്ചിരിക്കുനത്. ചുറ്റും ചിരട്ടയും,ചകിരിയും നിറഞ്ഞു കിടക്കുന്നുണ്ട്.വായ് മൂടികെട്ടിയാ കാരണം ഒന്നു നിലവിളിക്കാന്‍ പോലും സാധിക്കുന്നില്ല. കഞ്ഞി കുടിച്ചു പാത്രം കഴുകാനായി പുറത്ത് വാഴതടത്തിന്നരികെ ഇരിക്കുമ്പോഴാണ് പിന്നില്‍ നിന്നും രണ്ടു കൈകള്‍ കഴുത്തിലൂടെ ചുറ്റുകയും,വായ് പൊത്തുകയും ചെയ്തത്.ശക്തിയായി ഒന്നു കുതറും മുന്പേ വേറൊരാള്‍ കാലുകള്‍ കൂട്ടിപിടിച്ചു കൊണ്ടു പൊക്കി കാളവണ്ടിയില്‍ കയറ്റുകയായിരുന്നു….. ഒന്നു നിലവിളിക്കാന്‍ പോലും കഴിയാതെ […]

രക്ത ചിലമ്പ് – 1 37

Rakthachilambu Part 1 by Dhileesh Edathara …….ഏകദേശം നൂറു വര്ഷ്ങ്ങള്ക്കു മുന്പുള്ള കൊച്ചി രാജ്യത്തിലെ പുത്തൂര്‍ ഗ്രാമം……….ജാതിയില്‍ മുന്നിലുള്ള ബ്രാഹ്മണര്‍ ആ കൊച്ചു ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല പകരം ക്ഷത്രിയരായ നായന്മാര്‍ ആണ് അധിപന്‍മാരായി വാണിരുന്നത്‌. അവിടത്തെ പേരുകേട്ട നായര്‍ തറവാട് ആണ് തെക്കുംപാട്ട് തറവാട്. പാരമ്പര്യമായി ഒരുപാട് സ്വത്തുള്ള തറവാട് .പത്ത് ആണ്ട് വിളവു ഇറക്കിയില്ലെങ്കിലും കുടുംബക്കാര്ക്ക് ‌ ഇരുന്നു തിന്നാനുള്ള വക തറവാട്ടിലുണ്ടെന്നു കാരണവന്മാര്‍ പൊങ്ങച്ചം പറയാറുണ്ട്. ഗ്രാമത്തിലെ കിരീടം വെക്കാത്ത രാജാവിനെ പോലെയാണ് […]

മല്ലിമലർ കാവ് 8 35

Mallimalar Kavu Part 8 by Krishnan Sreebhadhra Previous Part ” എല്ലാം തീർന്നു..! കാളിയാർ പരമ്പര നാമാവശേഷമായി.! വിടരും മുമ്പേ കൊഴിയാൻ വധിച്ചൊരു പനിനീർ മുകുളമായ് മാറി മല്ലിക. കൊയ്ത്തിനിറങ്ങിയവർ തന്നെ. മെതിക്കാനും, പൊലിയളക്കാനും മുമ്പന്തിയിൽ ഉണ്ടായിരുന്നു..! എല്ലാം മല്ലിക കാണുന്നുണ്ടായിരുന്നു. എന്തെന്നാൽ മൂന്നു പേരിൽ അവൾ മാത്രം മിഴികൾ പൂട്ടിയിരുന്നില്ല. മിഴികളെ ബലമായടക്കാൻ ശ്രമിച്ചവക്ക് അവരുടെ ശ്രമം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു..!! തങ്ങളുടെ ചെയ്തികളിൽ അല്പം കുറ്റബോധം മാധവൻ തമ്പിയെ വേട്ടയാടാതിരുന്നില്ല. […]

ഫർഹാനയുടെ ജിന്ന് 27

Farhanayude Jinn by Midhun Mishaan നേരം സന്ധ്യയായിട്ടും പുറത്തുപോയ വാപ്പ തിരികെയെത്താത്തതില്‍ പരിഭ്രമിച്ചിരിക്കുകയാണ് ഫര്‍ഹാന…. പൂമുഖത്ത് പഠിക്കുവാനായി ഇരുന്നിട്ട് നേരം ഒത്തിരിയായിരിക്കുന്നു ….. വാപ്പ വരുമ്പോള്‍ പഠിക്കുന്നത് കണ്ടാല്‍ അദ്ദേഹത്തിന് വലിയ സന്തോഷമാണ്…. രാവിലെ മുതല്‍ ശമനമില്ലാതെ മഴ തിമര്‍ത്തു പെയ്തിരുന്നു എന്നാലും ഇടവപ്പാതിയിലെ മഴയ്ക്കിപ്പോള്‍ അൽപ്പം ശമനമുണ്ട് …. വീടിന്‍റെ മുന്‍വശം മുതല്‍ പാടശേഖരങ്ങളാണ് .നടവരമ്പിലൂടെ അല്പം നടന്ന് പെരുംതോടിനു കുറുകെയുള്ള പാലവും കടന്ന് വീണ്ടും നടവരമ്പിലൂടെ നടന്ന് പള്ളിക്കാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയിലൂടെ […]

മല്ലിമലർ കാവ് 7 26

Mallimalar Kavu Part 7 by Krishnan Sreebhadhra Previous Part   ” അത് ചുടല യക്ഷിയായിരുന്നു.!! സ്വാമി ചുടലയെ അരുകിലേയ്ക്ക് വിളിച്ചു. അനുസരണയോടെ അവൾ സ്വാമി പാദം തൊട്ടുവണങ്ങി ഗുരുവരന്റെ ആജ്ഞയ്ക്കായി കാതോർത്തു നിന്നു. അത് കണ്ട് ഹർഷൻ അല്പം ആശ്വാസം കൊണ്ടു. എന്നിരുന്നാലും ഭയം അവന്റെ മനസ്സിനെ കോച്ചി വലിച്ചു..!! ” സ്വാമി ചുടല യക്ഷിയോടാജ്ഞാപിച്ചു.? ” നീയും നിന്റെ പരിവാരങ്ങളും ഉടനെ പുറപ്പെട്ടുകൊൾക. അങ്ങുദൂരേ മല്ലിമലർ കാവെന്ന ഗ്രാമത്തിൽ നിന്റെ വർഗ്ഗത്തിൽപ്പെട്ട […]

പുനഃർജ്ജനി – 2 7

Punarjani Part 2 by Akhilesh Parameswar Previous Part ആളനക്കമില്ല എന്നുറപ്പായതും ഇലച്ചാർത്തുകൾക്കിടയിലൂടെ ആ രൂപം പതിയെ മുൻപോട്ട് നീങ്ങി. അമ്പിളിക്കല മേഘ പാളികൾക്കിടയിലൂടെ ഒളിഞ്ഞു നോക്കി.മങ്ങിയ വെള്ളി വെളിച്ചം മരച്ചില്ലയിൽ തട്ടിച്ചിതറി. മതിലിന് മുകളിരുന്ന കരിമ്പടം പുതച്ച രൂപം ഒരു പ്രത്യേക ശബ്ദമുയർത്തി. പ്രതിവചനം പോലെ ഇരുളിൽ ഒരു പന്തം തെളിയുകയും അതേ വേഗത്തിൽ അണയുകയും ചെയ്തു. ആഗതൻ ഇടം കാൽ മതിലിൽ ഉറപ്പിച്ച് പുലിയെപ്പോലെ കുതിച്ചുയർന്നു. വായുവിൽ മൂന്ന് മലക്കം മറിഞ്ഞുകൊണ്ട് അയാൾ […]

മല്ലിമലർ കാവ് 6 26

Mallimalar Kavu Part 6 by Krishnan Sreebhadhra Previous Part   ” യക്ഷിയുടെ സ്പർശനമേറ്റതും ഹർഷനും തമ്പിയും മോഹാലസ്യപ്പെട്ട് അവർ നിന്നിടത്തു തന്നെ കുഴഞ്ഞു വീണു. ഓർമ്മകൾ ഓടിയെത്തിയപ്പോൾ ചുറ്റുവിളക്കുകളാൽ അലംകൃതമായ. ധൂമപാളികൾ നിറഞ്ഞു നിന്നിരുന്ന. വലിയൊരു അകത്തളിലെ രാമച്ച കിടക്കയിൽ മയങ്ങി കിടക്കുകയായിരുന്നു അവർ രണ്ടു പേരും…! സുഗന്ധ ദ്രവ്യങ്ങൾ ഹോമകുണ്ഠത്തിൽ എരിഞ്ഞു തീരുന്ന. കുളിർമ്മയുള്ളൊരു നല്ല സുഗന്ധം അവിടമാകെ നിറഞ്ഞു നിന്നിരുന്നു. ചുറ്റും നിന്ന് മുഴങ്ങുന്ന ശിവനാമ കീർത്തനങ്ങൾ അവരുടെ കാതുകളിൽ […]

ഒറ്റയാൻ – 4 Last Part 22

Ottayan Part 4 by Mujeeb Kollam Previous Part അനീഷിന്റെ വണ്ടി കുറേ ദൂരം മുന്നോട്ട് പോയി .പേടിച്ചിട്ടാണെങ്കിൽ ഒന്നും മിണ്ടാൻ കൂടി കഴിയുന്നില്ല അനീഷിന്. പോകുന്ന വഴിയിൽ നാലു ചുറ്റും നോക്കുന്നുണ്ടായിരുന്നു. ഒറ്റയാൻ പറഞ്ഞാൽ അതിന് ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ല. മറ്റ് രണ്ട് പേരേയും കൊലപ്പെടുത്തിയത് അനീഷിന്റെ ഓർമ്മയിൽ വന്നു. ഈശ്വരാ എന്തൊരു പരീക്ഷണമാണിത്. അച്ഛാ ഒന്ന് വേഗം പോകാൻ പറ . മോനേ.. നീ പേടിക്കണ്ട ഒന്നും സംഭവിക്കില്ല. വഴിയേ പോകുന്നവരെയെല്ലാം […]