രക്ത ചിലമ്പ് – 2 33

Views : 6375

“ഇല്ല അമ്മെ……ഞാനല്ലേ കാവിലെ ദേവീനെ അശുദ്ധാക്കീത്….എന്നെ കൊല്ലട്ടെ ആദ്യം..”മണി കാളിയെയും ചിണ്ടനെയും കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു.

“എന്റെ പ്രാണന്‍ പോണവരെ ഇനിയാരും അമ്മയുടെയും അച്ഛന്റെയും ദേഹത്തു തൊടില്ല”

അവന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു.

ദൂരെ തെക്കുംപാട്ടെ പറമ്പില്‍ നിന്നും ഒരു നാളം പോലെ ഒരു തീപന്തം പാടത്തേക്കു ഇറങ്ങുന്നത് കാളി കണ്ടു…….ഒന്നല്ല അതിനു പിന്നാലെ ഒരുപാട് തീപന്തങ്ങള്‍…..കാളിയുടെ ശരീരം വിറക്കാന്‍ തുടങ്ങി.

തന്റെ മാറില്‍ തല വെച്ചിരിക്കുന്ന മണിയെ തളളി മാറ്റി……

“പോ…..മണി…..പോയി പുഴയിലേക്ക് പോയി ചാടി രക്ഷപെടു…..”

‘”വേണ്ട അമ്മെ…..ചാവാണെങ്കില്‍ നമുക്കൊപ്പം ചാവാം….” മണി കരഞ്ഞുകൊണ്ട്‌ പറഞ്ഞു…..അവന്‍ വീന്ടും കാളിയുടെ മാറിലേക്ക്‌ ചായാന്‍ വന്നു.ഒരിക്കലും അവന്‍ തങ്ങളെ വിട്ടുപോകില്ലെന്ന് കാളിക്ക് തോന്നി.

അവന്റെ് തോളില്‍ പിടിച്ചു ചിരിച്ചുകൊണ്ട്
കാളി പറഞ്ഞു….
“എടാ…മണ്ടാ നീയല്ലേ പറയാറ് ഞാന്‍ ദൈവാ.ന്നു അതെ ഞാന്‍ ദൈവാ…..ഞാന്‍ ചാവൂല്ല……എന്നെ കൊല്ലാന്‍ പറ്റില്ല….നിന്റെ് അച്ഛനെയും കൊല്ലാന്‍ ഞാന്‍ സമ്മതിക്കില്ല……നീ രക്ഷപെടൂ പിന്നാലെ ഞങ്ങളും വരും അക്കരയ്ക്കു”

പറയുമ്പോള്‍ കാളിയുടെ കണ്ഠം ഇടറിയത് മണിക്ക് മനസിലായില്ല.

അവന്റെ കണ്ണുകള്‍ വിടര്ന്നു .അതെ എന്റമ്മ ദൈവാ ആര്ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല…

“ഞാന്‍ നീന്തി കയറാം അമ്മെ അക്കരയ്ക്കു……..ഞാന്‍ കാത്തു നില്ക്കാം അവിടെ…..അമ്മ അച്ഛനെയും കൊണ്ടുവരണം….”കാളീ മണിയെ കെട്ടിപിടിച്ചു അവളുടെ കണ്ണ് നിറഞ്ഞൊഴുകി. കണ്ണു നീര്ത്തു്ള്ളികള്‍ മടിയില്‍ കിടക്കുന്ന ചിണ്ടന്റെ മുഖത്തേക്ക് വീണു.ചിണ്ടനും ബോധം വന്നിരിക്കുന്നു….

“എന്നാ ഞാന്‍ പോകട്ടെ”മണിക്ക് ധൃതിയായി…..

“മണി……അമ്മയ്ക്കും,അച്ഛനും വേണ്ടി നീ പാടാറുള്ള ആ പാട്ടൊന്നു പാടെടാ…..”

അച്ഛനും,അമ്മയും സുഗമില്ലാതെ കിടക്കുംപോഴെല്ലാം അടുത്തിരിക്കുന്ന തന്നെകൊണ്ട് പാട്ട് പാടിക്കാറുണ്ട്.അതെ പോലെ തന്നെയാണ് ഇപ്പോഴും മണിക്ക് തോന്നിയത്….അവന്‍ പാടാനായി അവരോടൊപ്പം തൊട്ടിരുന്നു.എന്നിട്ട് ഉച്ചത്തില്‍ പാടി തുടങ്ങി…..

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com