രക്ത ചിലമ്പ് – 3 22

Rakthachilambu Part 3 by Dhileesh Edathara

Previous Parts

ഒരു നൂറ്റാണ്ടിനിപ്പുറം പുത്തൂര്‍ ഗ്രാമം ആകെ മാറിയിരിക്കുന്നു.നാനാ ജാതി മതസ്ഥര്‍ വളരെയധികം സ്നേഹത്തോടെ കഴിയുന്ന ഈ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് പുത്തൂര്‍ ഭഗവതി ക്ഷേത്രം ആണ് സ്ഥിതി ചെയ്യുന്നത്.പണ്ട് ഈ ക്ഷേത്രം തെക്കുംപാട്ടെ തറവാട് വകയായിരുന്നു എന്ന് പഴയ ആളുകള്‍ പറഞ്ഞ അറിവേ ഇന്നത്തെ തലമുറക്ക് അറിയുകയുള്ളൂ….

ഇന്ന് എട്ടു ദേശങ്ങളുടെ തട്ടകത്തമ്മയാണ് അവിടെ കുടികൊള്ളുന്ന ഭഗവതി……ക്ഷേത്ര മതില്‍ കെട്ടിനു പുറത്തായി ഒരു പഴയ തറയും അതിനു നടുക്ക് വിഗ്രഹത്തിന്റെ സ്ഥാനത്തായി ഒരു കല്ലും ഉണ്ട്.പൂജയോ ആരാധനയോ ഒന്നും അവിടെ നടക്കുന്നിലെങ്കിലും ചിലരൊക്കെ ഭഗവതി ക്ഷേത്രത്തില്‍ തൊഴുതതിനു ശേഷം അവിടെയും പോയി തൊഴുത് പോകാറുണ്ട്.പലരും സ്വന്തം ഭാവനയില്‍ അവിടത്തെ പ്രതിഷ്ട്ട ഹനുമാന്‍,ബ്രഹ്മ്മരക്ഷസ്സ് മുതലായ പേരുകള്‍ പറയാറുണ്ട്.

ക്ഷേത്ര നടയുടെ മുന്നില്‍ നിന്നും ഏകദേശം മുന്നൂറു മീറ്റെര്‍ അകലെയായി ഒഴുകുന്ന പുഴ അതും ക്ഷേത്രമായി ബന്ധപെടുത്തി ഒരുപാട് വിശ്വാസങ്ങളും,കഥകളും ഉണ്ട്. പണ്ട് കാലത്ത് ഒരുപാട് പേരുടെ ശവശരീരം ഒഴുകിയ പുഴയാണെന്നു പഴമക്കാര്‍ പറയാറുണ്ട്…….

ഇന്ന് മകരചൊവ്വ……

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ് മുന്നോടിയായി നടക്കാറുള്ള പറയെടുപ്പ് തുടങ്ങുന്ന ദിവസം ആണ്.ക്ഷേത്രത്തില്‍ നിന്നും തുടങ്ങുന്ന പറയെടുപ്പ് പിന്നീട് നാല്പ്പത്തിയോന്നു ദിവസങ്ങളില്‍ ആയി എട്ടു ദേശങ്ങളിലെ വിശ്വാസികളുടെ വീടുകളില്‍ ചെന്നു പറ സ്വീകരിക്കുന്നു.നാല്പത്തി ഒന്നാം ദിവസം എട്ടു ദേശങ്ങളില്‍ നിന്നും ഗജവീരന്‍ മാരുടെ അകമ്പടിയോടെ വരവു പൂരങ്ങള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നു. പിന്നീട് എല്ലാ ചെറു പൂരങ്ങളും ഒരുമിച്ചു ക്ഷേത്രനടയിലേക്ക് പാണ്ടി മേളത്തോടു കൂടിയുള്ള കൂട്ടി എഴുന്നെള്ളിപ്പ്,ഒരു നാടിന്റെ ഒത്തൊരുമ അറിയിക്കുന്നതാണ് ഈ ഉത്സവകാലം…..

ക്ഷേത്രത്തിലെ വെളിച്ചപാടിന്റെ സ്ഥാനം പണ്ടുമുതലേ തെക്കുംപാട്ടെ തറവാട്ടുകാര്ക്കു ആണ്.കൂട്ടുകുടുംബം അണുകുടുംബങ്ങള്‍ ആയതോടെ പഴയ പ്രതാപം ഒന്നുമില്ല തെക്കുംപാട്ട് തറവാടിനു.എങ്കിലും പല കുടുംബങ്ങള്‍ ആയി തെക്കുംപാട്ടുകാര്‍ പുത്തൂര്‍ ഗ്രാമത്തില്‍ നിറഞ്ഞു നില്‍ക്കുന്നു……..

ഇരുപതു വര്ഷ മായി തറവാട്ടിലെ നാരായണന്‍ നായര്‍ ആണ് വെളിച്ചപാട്.എല്ലാവരും അദ്ദേഹത്തെ സ്വാമി എന്നാണ് വിളിക്കുന്നത്‌.രണ്ടു മാസം മുന്പാണ് അദേഹത്തിന് ഒരു അപകടം പറ്റുകയും കാലിന്റെ എല്ല് പൊട്ടുകയും ചെയ്തത്.നാട്ടില്‍ അടുത്തിടെ രണ്ടു മരണങ്ങള്‍ നടന്നിരുന്നു രണ്ടും ചെറുപ്പക്കാര്‍. ഒരാള്‍ മുറ്റത്തെ മാവില്‍ തൂങ്ങി ആത്മഹത്ത്യ ചെയ്യുകയായിരുന്നു കാരണം ആര്ക്കും അറിയില്ല.മറ്റൊരാള്‍ ഉറങ്ങാന്‍ കിടന്നതാ രാവിലെ നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നു.സൈലന്റ് അറ്റാക്ക്‌ ആയിരുന്നു,
.
ഈ മരണങ്ങളും,വെളിച്ചപാടിന്റെ അപകടം എന്നിവക്കൊക്കെ കാരണം ദേവി കോപം ആണെന്നും,ഉടന്‍ പ്രശ്നം വെച്ച് നോക്കണമെന്നും നാട്ടില്‍ പൊതുവേ ഏല്ലാവരും പറയുന്നുണ്ട്.

2 Comments

Add a Comment
  1. ലക്ഷ്മി എന്ന ലച്ചു

    പെട്ടെന്ന് ഒരു മാറ്റം വരുത്തി . നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. ഗോകുൽ രാജ്

    കൊള്ളാം , നല്ല കഥ, 3 ഭാഗവും നന്നായിട്ടുണ്ട്.
    അവതരണ രീതി കഥ imagine ചെയ്യാൻ സഹായിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories