kadhakal.com

novel short stories in malayalam kadhakal !

മല്ലിമലർ കാവ് 7 18

Mallimalar Kavu Part 7 by Krishnan Sreebhadhra

Previous Part

 
” അത് ചുടല യക്ഷിയായിരുന്നു.!!
സ്വാമി ചുടലയെ അരുകിലേയ്ക്ക് വിളിച്ചു.
അനുസരണയോടെ അവൾ സ്വാമി പാദം തൊട്ടുവണങ്ങി ഗുരുവരന്റെ ആജ്ഞയ്ക്കായി കാതോർത്തു നിന്നു.
അത് കണ്ട് ഹർഷൻ അല്പം ആശ്വാസം കൊണ്ടു.
എന്നിരുന്നാലും ഭയം അവന്റെ മനസ്സിനെ കോച്ചി വലിച്ചു..!!

” സ്വാമി ചുടല യക്ഷിയോടാജ്ഞാപിച്ചു.?
” നീയും നിന്റെ പരിവാരങ്ങളും ഉടനെ പുറപ്പെട്ടുകൊൾക.
അങ്ങുദൂരേ മല്ലിമലർ കാവെന്ന ഗ്രാമത്തിൽ നിന്റെ വർഗ്ഗത്തിൽപ്പെട്ട ഒരുവൾ തകർത്തെറിഞ്ഞൊരു തറവാടുണ്ട്.
ഇരുട്ടി വെളുക്കും മുമ്പേ ആ തറവാടിന് ഒരു പോറൽ പോലും ഏൽക്കാതെ.
പഴയപടി ആക്കിയിട്ടു വേണം തിരിച്ചു വരാൻ..!

” തന്നെയുമല്ല..!
അവളുടെ ഇങ്ങോട്ടുള്ള വരവിനായി നിങ്ങളും കാതോർക്കുക.
അവൾക്കായൊരു പുതു മഞ്ചലൊരുക്കി കാത്തിരിക്കുക വിടില്ലഞാൻ അവളെ.
ഇതെല്ലാം കണ്ടും കേട്ടും ഒരു പ്രതിമ കണക്കെ ചലനമില്ലാതെ ഇരിക്കുകയായിരുന്നു അപ്പോൾ ഹർഷനും നാരായണൻ തമ്പിയും..!!

മുനിവര്യന്റെ ആജ്ഞ കേട്ടതും ചുടലയക്ഷി ഒരു പിടി ചാരമായി പൊട്ടി തൂളി വെളിയിലേക്കായ് പറന്നു പോയി.
സ്വാമി നാരായണൻ തമ്പിയുടെ നേർക്ക് സൂക്ഷിച്ചു നോക്കി.
സ്വാമിയുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ പോലെ.
നാരായണൻ തമ്പി വീണ്ടും ആ കഥ തുടർന്നു.
ഒരു വലിയ നെറിവുകേടിന്റെ ആരും ചെയ്യാൻ മടിക്കുന്ന ഒരു വലിയ കൊള്ളരുതായ്മയുടെ ദുഷിച്ച കഥ..!!

? മല്ലിമലർ കാവ് ?
ഈ പേര് ആ ഗ്രാമത്തിന് വീഴുന്നതിന് മുമ്പ്.
ആ ഗ്രാമത്തിന്റെ പേര് ആറേശ്വരം ദേശം എന്നാതായിരുന്നു.
ഒരു പുണ്യ മലയുടെ മുകളിൽ ആറ് ഈശ്വരന്മാരെ കുടിയിരുത്തിയിട്ടുള്ളൊരു മഹാക്ഷേത്രം.
അതുകൊണ്ടാവണം ആ ദേശത്തിന് ആറേശ്വരം എന്ന പേര് വരുവാനുള്ള കാരണം..!

ആ ദേശത്തിലെ പ്രധാന തറവാട്ടുക്കാരായിരുന്നു കതിരൂർ മനയും, കാളിയാർ മനയും.
കതിരൂർ മനയിലെ ഏക സന്തതിയാണ് നാരായണൻ തമ്പി.
കാളിയാർ മനയിലെ ഏക സന്തതിയാകട്ടെ മല്ലിയെന്ന മല്ലികയും അവളുടെ ഓമന പേരായിരുന്നു മൈഥിലി…!

മല്ലിയും, തമ്പിയും, രണ്ടു പേരും സമപ്രായക്കാരും അതിലുപരി കളിക്കൂട്ടുക്കാരുമായിരുന്നു.
ഇടയിലെപ്പഴോ ഇരു വീട്ടുകാരുടേയും സ്നേഹമതിലിൽ വിള്ളലുകൾ വീഴാൻ തുടങ്ങി.
വളരുന്തോറും കുരുന്നുകളിലും ദേഷ്യത്തിന്റ വിഷവിത്തുകൾ തഴച്ചു വളർന്നു..!

ആരുടേയും മനം മയക്കുന്ന മൊഞ്ചത്തിയായിരുന്നു മല്ലിക.
അവളൊന്ന് അരുകില്ലെത്തിയാൽ പല പൂവാലന്മാരുടേയും മൂത്ത് മൂരച്ചു നിൽക്കുന്ന
വികാരങ്ങളുടെ അപ്പൂപ്പൻ താടികൾ. പോട്ടി തൂളി നാണംകെട്ടു പോകാറുള്ളത് ഇപ്പോഴും ആരും നിഷേധിക്കാത്ത കാര്യങ്ങളാണ്..!!

ആരുടെ മുന്നിലും അടിയറവ് പറയാത്ത ഒരു പ്രത്യേക ചങ്കൂറ്റമായിരുന്നു മല്ലിയുടേത്.
അവളുടെ സൗന്ദര്യം ആരേയും ഏത് ശുനകനേയും മത്തുപ്പിടിക്കും.
അവളെ പ്രാപിക്കാൻ തക്കം പാർത്തു നടക്കുന്ന ഒരുപാട് എമ്പോക്കികൾ ആ ഗ്രാമത്തിലും ഉണ്ടായിരുന്നു.
പക്ഷേ മല്ലി ആവശ്യമില്ലാതെ ഒരുവനേയും വകവെച്ചിരുന്നില്ല.
അതിനാൽ തന്നെ പലരുടേയും മനസ്സിന്റെ അടിത്തട്ടിൽ അവളോടുള്ള ഒടുങ്ങാത്ത പക അടിഞ്ഞ് കൂടിയിരുന്നു..!

അന്ന് കേൾവികേട്ട ആറേശ്വരം ക്ഷേത്രത്തിലെ ഉത്സവമായിരുന്നു.
ഒരു ഗ്രാമത്തിന്റെ അവിടത്തെ ജനങ്ങളുടെ അദ്വാനത്തിന്റേയും, കാത്തിരിപ്പിന്റേയും ഉത്സവം, ജന നിബിഡമായൊരു മഹോത്സവം.
ഉത്സവരാത്രിയിൽ അവിടത്തെ പ്രമാണികളിൽ ചിലർ ചേർന്ന്.
വളരെ രഹസ്യമായി നടത്തി വരാറുള്ള ചില കളികളും ചില പന്തയങ്ങളുമുണ്ട്..!!

അത്തരത്തിലുള്ള കളികളും പന്തയവും ഈ തവണത്തെ ഉത്സവത്തിനും അരങ്ങേറി.
പ്രധാന മത്സരം പകിടയായിരുന്നു.
തോൽക്കുന്നവർ ആരായാലും മുൻനിശ്ചയ പ്രകാരം തീരുമാനിച്ചിരിക്കുന്ന. അസാധ്യമായ ഏതേങ്കിലും കാര്യം സാധ്യമാക്കുനിടത്താണ് കളിയുടെ വിജയം..!

കളിയിൽ തോറ്റു പോയവർ അസാധ്യമായ ആ പന്തയത്തിലും തോറ്റുപോയാൽ.
കളിയിൽ ജയിച്ച വീരന്റെ അടിമയായി. അവന്റെ ആജ്ഞകൾ അനുസരിച്ച് അടുത്തൊരു ഉത്സവ ദിനം വരും വരേയും.
ജയിച്ചവനുവേണ്ടി വിടുവേല ചെയ്യേണ്ടി വരും.
പന്തയത്തിൽ ജയിച്ചു വന്നാൽ രണ്ടുപേരേയും വിജയിയായി പ്രഖ്യാപിക്കും.
പിന്നെ അടുത്ത ഉത്സവത്തിന് വീണ്ടും കാണാമെന്ന ഉറപ്പിൽ മത്സരാർത്ഥികൾ പരസ്പരം ആലിംഗനം ചെയ്തു പിരിയും..!!

ഈ തവണത്തെ മത്സരം കതിരൂർ മനയിലെ നാരായണൻ തമ്പിയും, മേലാട്ട് മനയിലെ മാധവൻ തമ്പിയും തമ്മിലാണ്.
ഇത്തവണത്തെ പന്തയം വളരെ വിചിത്രമാണ്.
തോൽക്കുന്നവർ ആരായാലും നേരം പുലരും മുമ്പേ.
കാളിയാർ മനയിലെ മല്ലിക തമ്പുരാട്ടിയെ കീഴ്പ്പെടുത്തി.
പൂർണ നഗ്നയാക്കി വിജയിയുടെ മുന്നിൽ കൊണ്ടെത്തിക്കണം.
വിജയിക്ക് വേണമെങ്കിൽ അവളെ ആവോളം ആസ്വദിക്കുകയോ, അതുമല്ലെങ്കിൽ അവഹേളിച്ച് പറഞ്ഞയക്കുകയോ ചെയ്യാം.!

മത്സരം നാരായണൻ തമ്പിക്ക് അനുകൂലമായിരുന്നു.
അടിമയാകാതിരികാൻ പന്തയകുതിരയേപോലെ മല്ലികയെ തേടി ഉത്സവ പറമ്പിൽ പായുകയായിരുന്നു മാധവൻ തമ്പിയും പരിവാരങ്ങളും.
കൺമഷിയും,ചാന്തും അവൾക്ക് ഏറെ ഇഷ്ടപ്പെട്ട കരിമണിമലായും, കറുത്ത കുപ്പിവളകളും വാങ്ങി തിരിച്ചു മടങ്ങുന്ന മല്ലികയെ അവർ കണ്ടെത്തുക തന്നെ ചെയ്തു..!!

ആൾകൂട്ടത്തിനെ വകവെക്കാതെ മാധവൻ തമ്പിയും കൂട്ടരും മല്ലികയെ ബലമായി കീഴ്പ്പെടുത്തി.
ആളൊഴിഞ്ഞൊരു പറമ്പിൽ അവളെ അവർ കൊണ്ടു നിർത്തി.
മാധവൻ തമ്പിക്ക് മല്ലികയെ വിട്ടുകൊടുത്ത് കൂടെയുള്ളവർ മാറിന്നിന്നു..!

ഇനി മല്ലികയെ പൂർണ നഗ്നയാക്കണം അതിനുശേഷം തനിയേ അവളേ ചുമന്ന് നാരായണൻ തമ്പിയുടെ അരുകിലെത്തികണം.
എന്നാലേ താൻ തോൽക്കാതിരിക്കു.
അതിനുശേഷം നാരായണൻ തമ്പി എന്ത് വേണമെങ്കിലും ആയിക്കോട്ടെ അത് തനിക്കറിയേണ്ട കാര്യമില്ലല്ലോ..!!

പിന്നെ അവിടെ അരങ്ങേറിയത് മല്ലികയും മാധവൻ തമ്പിയും തമ്മിൽ. മാനത്തിന് വേണ്ടിയുള്ള വാശിയേറിയ മത്സരം തന്നെയായിരുന്നു.
ആർത്തിയോടെ മാധവൻ മല്ലിയെ തന്നോട് ചേർക്കാനുള്ള ശ്രമം തുടരുമ്പോൾ.
അതിലും ക്രൗര്യത്തോടെ അയ്യാളോടവൾ പൊരുതി നിന്നു.
മല്ലിയുടെ വീര്യം അല്പാല്പമായി കുറയാൻ തുടങ്ങി.!!

അവളുടെ ഉടയാടകൾ ഓരോന്നോരോന്നായി മാധവൻ തമ്പി കീറി പൊളിച്ച് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു.
മല്ലി തളർന്നു തന്റെ മാനം നഷ്ടപ്പെടുമെന്നവൾ ഭയന്നു.
ആ അവസ്ഥയിലും മാധവൻ തമ്പിയോട് മാനത്തിനു വേണ്ടി കേഴാനോ കെഞ്ചാനോ നിൽക്കാതെ പെൺ പുലിയേ പോലെ പൊരുതി നിന്നു..!!

പെട്ടന്ന് ജ്വലിക്കുന്ന പന്തങ്ങളുമായി ഒരു കൂട്ടം ജനങ്ങൾ അവരുടെ അരുകിലേക്ക് ഓടിയടുത്തു.
അപകടം മണത്ത മാധവൻ തമ്പി ഇരയേ വിട്ട് ഇരുളിൽ വലിഞ്ഞു.
അർദ്ധ നഗ്നയാക്കപ്പെട്ട അവളുടെ ശരീരത്തിൽ പതിഞ്ഞ.
തമ്പിയുടെ നഖ പാടുകളിൽ നിന്നും അപ്പോഴും അവളുടെ ശരീരത്തിലൂടെ ചുടു രക്തം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.!!!

ആരോ ഒരു നേരിയത് അവളുടെ ശരീരത്തിൽപുതപ്പിച്ചു.
അവരുടെ തന്നെ സംരക്ഷണ വലയത്തിൽ മല്ലി കാളിയാർ മനയിൽ എത്തിപ്പെടുകയും ചെയ്തു.
മനയിലെ അകതളങ്ങളില്ലെല്ലാം തന്നെ ഭീകരമായൊരുമൂകത തളംകെട്ടി നിന്നു.
മനയിൽ തിരിച്ചെത്തിയ മല്ലിയുടെ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു.
സ്വസ്ഥതയില്ലാത്ത മനുസ്സുമായി അവൾ അകത്തളങ്ങളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്നു..!

കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മകൾക്കായി കാവലിരുന്ന ആ പാവം വൃദ്ധദമ്പതികളെ.
രാത്രിയുടെ ഏതോയാമകളിൽ നിദ്രാദേവി തഴുകി ദേവിയുടെ തലോടലവർ മയങ്ങി പോയി.
ആ ഒരു നിമിഷത്തിനായ് കാത്തിരുന്നവളെ പോലെ അവൾ അവരെ താണ്ടി പുറത്തേക്ക് പാഞ്ഞു..!!

എപ്പോഴോ ഞെട്ടിയുണർന്ന് അവളെ തേടിയ മാതാ പിതാക്കളുടെ മുമ്പിലായി. അവളെഴുതിയതെന്ന് കരുതുന്നൊരു താളിയോല തെളിഞ്ഞു വന്നു.
അതിൽ അവൾ ഇങ്ങിനെ എഴുതി.
തന്റെ അനുമതിയില്ലാതൊരു മനുഷ്യമൃഗം എന്റെ ശരീരത്തിൽ ഇഴഞ്ഞു കേറാൻ ശ്രമിച്ചു.
നിർബന്ധ പൂർവ്വമുള്ള ആ ജന്തുവിന്റെ സ്പർശനത്തിൽ എന്റെ ഉടലും മനസ്സും ഉലഞ്ഞു പോയി…!

സ്പർശന സുഖം എനിക്കിന്ന് വെറും വേദനയാണ്.
വൃത്തിയില്ലാത്തവർ വൃത്തികേടാക്കാൻ ശ്രമിച്ച എന്റെ ദേഹത്തെ ഞാൻ വെറുക്കുന്നു ഈ ദേഹത്ത് നിന്നും എന്റെ പ്രാണനെ ഞാൻ വേർപ്പെടുത്തി മോഷം നേടട്ടെ.
സ്വർഗ്ഗലോകം എനിക്ക് അന്യമാണെന്നറിയാം.
എന്നാലും നരാധമന്മാരായ ചണ്ടാളന്മാരെ ഈ ഭൂമിയിൽ ഞാൻ വാഴിക്കില്ല.
മാതാപിതാക്കളേ..!
എന്റെ ഹൃദയമേ..!!
എന്നോടൊപ്പം നിങ്ങളും ഈ മണ്ണിലലിയുക.
താളിയോലകളിൽ അവരുടെ മകൾ അവർക്കായ് അവളുടെ മനസ്സു തകർന്നെഴുതിയ അക്ഷരങ്ങൾ അഗ്നിനാമ്പുകൾ ഹൃദയത്തിൽ പടരുന്ന പോലെ.
ആ വൃദ്ധ ഹൃദയങ്ങളുടെ മനസ്സിനെ പൊള്ളിച്ചുകൊണ്ടിരുന്നു..!

തെക്കേ തൊടിയിലെ പാലമര കൊമ്പിൽ ഒരു മുഴം കയറിൽ.
മല്ലിയുടെ ശരീരം പ്രാണൻ വെടിഞ്ഞ് തൂങ്ങിയാടുമ്പോൾ.!
അണയാൻ വെമ്പുന്ന കരിന്തിരി കത്തുന്ന ദീപശിഖയുടെ അരണ്ട വെളിച്ചത്തിൽ.
മനയുടെ അകത്തളത്തിലെ അന്തപ്പുരത്തിൽ.
മരണ വെപ്രാളത്തിൽ ഒരുത്തുള്ളി ദാഹജലത്തിനു വേണ്ടി വേഴാമ്പലിനെ പോലെ.
മേൽപ്പോട്ട് നോക്കി വായ് തുറക്കുകയായിരുന്നു മല്ലിയുടെ വൃദ്ധരായ മാതാപിതാക്കൾ..!!

” എല്ലാം മൊടുക്കം വന്നൈക്യ-
മടയും ശാന്തി ധാമമായ്.
ദൈവമേ നിന്റെ സായൂജ്യം.
പരേതാത്മാക്കൾക്കേകണേ..!!!

തുടരും

The Author

Tintu

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020