മല്ലിമലർ കാവ് 8 35

Views : 7627

എല്ലാ മരണങ്ങളും ദുർമരണങ്ങളായിരുന്നു വെങ്കിലും.
വെറും ആത്മഹത്യമാത്രമായ് കണ്ട് നാട്ടുകാരതിനെ തള്ളിക്കളഞ്ഞു..!

ആ സ്ഥലത്തിനെ ഒരു അത്മഹത്യ മുനമ്പായി അവർ ഒന്നടങ്കം സ്വയം പ്രഖ്യാപിക്കുകയായിരുന്നു.
മല്ലി ഇതുവരെയും ആരേയും ദ്രോഹിച്ചതായി മാലോകരിൽ ആർക്കും തന്നെ പരാതിയില്ലാത്തതിനാൽ.
മല്ലിയെന്ന മല്ലിക നാട്ടുകാർക്കെന്നും വിടരും മുൻപേ കൊഴിഞ്ഞു വീണൊരു പനിനീർ മുകുളം തന്നെയായിരുന്നു..!

ആ നാട്ടിലെ മൃതിയടഞ്ഞു പോയവരുടെ ആത്മാക്കളെ ആവാഹിക്കുന്ന ചടങ്ങുകൾ.
ചില സന്ദർഭങ്ങളിൽ മല്ലിമലർ കാവിലെ ക്ഷേത്രത്തിൽ സ്വാമിമാരുടെ നേതൃത്വത്തിൽ അവിടെ നടന്നു വരാറുണ്ട്.
പക്ഷേ പലപ്പോഴും മല്ലിയുടെ ആത്മമാവുമാത്രം കൈയ്യെത്താ ദൂരത്ത് നിന്നും തെന്നിമാറി പോകാറാണ് പതിവ്..!

ആർക്കും അവളുടെ ആത്മാവു കൊണ്ട് ദ്രോഹമില്ലാത്തതിനാൽ സ്വാമിമാരും അതിന് വലിയ പ്രധാന്യം കൊടുത്തില്ലെന്ന് വേണം പറയാൻ.
ഇന്നിപ്പോൾ സ്ഥിതിഗതികൾ ആകെ മാറിയിരിക്കുന്നു.
താനും അവളുടെ മരണത്തിന് കാരണകാരനാണെന്ന വൈകിയുള്ള അവളുടെ തിരിച്ചറിവാണ്.
തന്നെ വകവരുത്താനുള്ള ശ്രമമായി ഇപ്പോൾ പരിണമിച്ചിരിക്കുന്നത്..!

അതെല്ലാം ശരിയാണെന്നിരിക്കട്ടെ.
പക്ഷേ ഞങ്ങൾ നൽകിയ രക്ഷാകവചം നിങ്ങളുടെ കാവലിനായി എപ്പോഴും കൂടെയുള്ളപ്പോൾ.
ആ രക്ഷാകവചം ഭേദിച്ച് പിന്നെഏങ്ങിനെയാണവൾ നിങ്ങളുടെ അകത്ത് കടന്നത്.
നാരായണൻ തമ്പി ഇപ്പോഴും കള്ളം ആവർത്തിക്കുന്നു വെന്ന് സാരം.
ഇല്ല തിരുമനസ്സേ ഞാൻ ഇനിയൊരിക്കലും കള്ളം ആവർത്തിക്കില്ല.
പരമാർത്ഥമായ കാര്യങ്ങളേ ഇനിയെന്റെ നാവിൽ നിന്നും പുറത്തുവരുകയുള്ളു..!

ഈ അടുത്ത കാലത്തായി എനിക്കൊരു ചുറ്റികളി ഉണ്ടായിരുന്നു.
അവൾക്കൊരു ചിന്നവീടുണ്ടാക്കി നോട്ടമെത്തുന്ന തരത്തിൽ വീടിന്റെ അടുത്ത ഭാഗത്ത് തന്നെ ഞാൻ അവളെ പാർപ്പിച്ചിട്ടുണ്ട്.

Recent Stories

The Author

2 Comments

  1. please upload next part.

  2. please upload new post.this story very interesting..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com