യക്ഷയാമം (ഹൊറർ) – 12 51

Views : 12719

“ഒരു സ്ത്രീരൂപം പോലെ, ആരാ അത്.?
സീതയായിരിക്കുമോ ?
ഏയ്‌,മുത്തശ്ശനുള്ള ഇവിടെ വരാൻ മാത്രം ധൈര്യമൊന്നുമില്ല അവൾക്ക്.”

ഗൗരി കമ്പ്യൂട്ടർടേബിളിലിരിക്കുന്ന മൺകൂജയിൽനിന്നും ഒരുഗ്ലാസ് വെള്ളമെടുത്തുകുടിച്ചു.

വായിൽനിന്നും തെന്നി കഴുത്തിലേക്ക് ഒലിച്ചിറങ്ങിയ ജലത്തെ മാറിലേക്ക് പടരുംമുൻപേ അവൾ തുടച്ചുനീക്കി.

“ഞാനെന്താ കേട്ടെ, എനിക്കെന്ത് കർത്തവ്യമാണ് ചെയ്തുതീർക്കാനുള്ളത്.”

എത്ര ആലോചിച്ചിട്ടും അവൾക്കത് കണ്ടെത്താനായില്ല.

“ദേവീ, ഇനിയിതൊക്കെ എന്റെ തോന്നലാവോ?
അമ്മൂ, എടി….”

കട്ടിലിൽ കിടക്കുന്ന അമ്മുവിനെയവൾ വിളിച്ചു.

“ഹോ, കിടക്കുന്ന കിടപ്പ് കണ്ടോ…ഉറങ്ങിക്കിടക്കുമ്പോൾ എന്തൊരു പാവം, ഹും”

ദേഷ്യത്തോടെ ഗൗരി കട്ടിലിൽകിടന്ന സീതയുടെ പുസ്തകം തിരഞ്ഞു. പക്ഷെ കണ്ടില്ല.

” ഭഗവാനെ, ഇവിടെ വച്ചിരുന്നതാണല്ലോ. പിന്നെ എവിടെപ്പോയി.”

അവൾ കട്ടിലിൽ അരിച്ചുപെറുക്കി. പുസ്തകം കിട്ടിയില്ല.

സങ്കടവും ദേഷ്യവും ഒരുമിച്ച് വന്ന ഗൗരി അമ്മുവിനെ തട്ടിവിളിച്ചു.

“അമ്മൂ, എടി, ആ പുസ്തകമെവിടെ ?”

“അവിടെയെവിടെയെങ്കിലും ണ്ടാവും ഗൗര്യേച്ചി.
മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ”
അമ്മു തല തിരിച്ചുകിടന്നു.

“അമ്മു…അമ്മ്…”
വിളിച്ചു തുടങ്ങും മുൻപേ മുറിയിലെ കിളിവാതിൽ വിജഗിരി നിരുമ്പിച്ച ശബ്ദത്തോടെ പതിയെ തുറന്നു.

ഭയത്തോടെ ഗൗരി കട്ടിലിൽ നിന്നുമെഴുന്നേറ്റ് പതിയെ അങ്ങോട്ട് നടന്നു. നിലാവുകൊണ്ട് മുറ്റം നിറയെ പന്തലിട്ടിരിക്കുന്നു. ചീവീടിന്റെ കനത്ത ശബ്ദം പുറത്തുനിന്ന് അവൾക്ക് കേൾക്കാം.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com