രക്ത ചിലമ്പ് – 2 33

Views : 6375

ആദ്യമായാണ് മണി തെക്കുംപാട്ടെ ക്ഷേത്രം കാണുന്നത്.ക്ഷേത്രത്തിനു മുന്നില്‍ അകലെ നിന്നുകൊണ്ട് അവന്‍ കണ്ണുകള്‍ അടച്ചു കൈകള്‍ കൂപ്പി…..

“എന്നെ ശപിചോളൂ…….എന്റെ കുലത്തെ ശപിക്കരുത്….ന്റെ് അമ്മയെ ഇവിടത്തെ തമ്പ്രാക്കന്മാര്‍ പിടിച്ചോണ്ട് പോന്നു…..ന്റെ‍ അമ്മയെ കൊണ്ടുപോകാന്‍ വന്നതാ ഞാന്‍…..അടിയങ്ങള് പാവങ്ങളാ രക്ഷിക്കണം” മണിയുടെ കവിള്‍ തടത്തിലൂടെ കണ്ണുനീര്‍ ധാരയായി ഒഴുകി.

മുന്നിലുള്ള ആല്‍ മരത്തില്‍ നിന്നും ചീവിടുകള്‍ പറന്നകന്ന ശബ്ദം കേട്ടു മണി ഞെട്ടി കണ്ണുകള്‍ തുറന്നു.പിന്നെ അവിടെ നില്ക്കാ ന്‍ മണിക്ക് തോന്നിയില്ല നേരെ തറവാട് ലക്ഷ്യമാക്കി നടന്നു.

അടഞ്ഞു കിടക്കുന്ന പടിപ്പുരയുടെ മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ അവന്‍ നിന്നു.ചുറ്റും നോക്കി ആരെയും കാണാനില്ല.ആരെങ്കിലും തന്നെ കണ്ടാല്‍ തല പോകുമെന്ന് മണിക്ക് അറിയാം…അപ്പുറത്ത് മുള്ള് കൊണ്ടു കെട്ടിയ വേലിയാണ്. അതിന്നിടയിലൂടെ ഒരു പഴുതുണ്ടാക്കി മണി അകത്തേക്ക് കടന്നു….

ഇനി അമ്മയെ കണ്ടുപിടിക്കണം വീടിനുള്ളില്‍ ഒരിക്കലും അമ്മയെ കൊണ്ടുവന്നു ഒളിപ്പിചിട്ടുണ്ടാകില്ല എന്ന് മണിക്ക് അറിയാം…..പറമ്പില്‍ മൂന്നു,നാല് പുരകള്‍ ഉണ്ട്,വിറകുപുര, ധാന്യ പുര മുതലായവ….പശു വിന്റെ കരച്ചില്‍ കേട്ടപ്പോള്‍ അടുത്ത് കാണുന്ന തൊഴുത്തിന്റെ അടുത്തേക്ക്‌ മണി നീങ്ങി…..

അഞ്ചു പശുക്കളുള്ള തോഴുത്ത്‌..അതിനോട് ചേര്ന്നു തന്നെ പാടത്തിറങ്ങുന്ന പോത്തുകള്‍,കാള കൂറ്റന്‍ മാര്‍ എന്നിവക്കുള്ള മറ്റൊരു തൊഴുത്ത്…അവിടെ നിന്നും നോക്കിയാല്‍ തറവാടിന്റെ മുന്ഭാഗം കാണാം…..

മുറ്റത്തു കുറെ തടിമാടന്‍ മാര്‍….. അവരോട് എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഉമ്മറത്ത് ചാരുകസേരയില്‍ ദേവന്‍ ഇരിക്കുന്നുണ്ട്.എന്താണ് പറയുന്നത് എന്ന് വ്യക്തമായി കേള്ക്കു ന്നില്ല……

തനിക്കു പിന്നില്‍ ആരോ നടന്നു വരുന്ന ശബ്ദം കേട്ടു മണി ഞെട്ടി തിരിഞ്ഞു. നാല് കോല്‍ അകലത്തില്‍ ഇരുട്ടില്‍ തനിക്കു മുന്നില്‍ ഒരാള്‍ നില്ക്കു ന്നു. മണി അയാള്ക്ക് ‌ നേരെ അരിവാള്‍ നീട്ടി പിടിച്ചുകൊണ്ട് ചോദിച്ചു….

“ന്റെ്…അമ്മ എവിടെ….”

“പ്ഫ… കഴുവേറിടെ മോനെ എന്റെ നേര്ക് അരിവാള് നീട്ടുന്നോ….ഏമാന്‍ പറഞ്ഞിട്ടു വന്നതായി പോയി…..അല്ലെങ്കില്‍ നിന്റെ തല അരിഞ്ഞേനെ….” മണി ആ ശബ്ദം തിരിച്ചറിഞ്ഞു.

നെല്ല് തരുന്നിടത്തു വല്ല്യ തമ്പ്രാന്റെ ഒപ്പം കുടയും പിടിച്ചു നില്ക്കുോന്ന പരമു തമ്പ്രാന്‍…..

“തമ്പ്രാനെ….ന്റെട അമ്മ” മണി അറിയാതെ തന്നെ കുനിഞ്ഞുനിന്ന്‌ പോയി..

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com