മല്ലിമലർ കാവ് 8 35

Views : 7627

പുനെല്ല് തേടുന്ന എലികളേ പോലെ ഇത്തരം പ്രവൃത്തികളുമായി മുന്നോട്ടു പോകുന്ന.
താങ്കളേപ്പോലുള്ളവരുടെ പരിയവസാനത്തിനായി പുതിയൊരു അവതാരത്തെ വെളിയിൽ കൊണ്ടുവരേണ്ടിയിരിക്കുന്നു..!

“കാര്യങ്ങൾ ഇത്രയും ആയനിലക്ക് നിങ്ങൾ ഉടനെ തന്നെ മല്ലിമലർ കാവിലേക്ക് പുറപ്പെട്ടു കൊൾക.
സൂര്യാസ്മയത്തിനു മുൻപു തന്നെ മല്ലിമലർ കാവിലെത്താൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
വഴിയിൽ പലവിധ അപശകുനങ്ങൾ നിങ്ങളേ തേടി വന്നെന്നു വരാം ഭയപ്പെടേണ്ട.
ഈ ഏലസുകൾ മൂന്നുപേരും കഴുത്തിലണിഞ്ഞോളു.
കുതിരകൾകുള്ള രക്ഷാകവചം പ്രത്യേം അവരെ ഏൽപ്പിക്കാനും ആ മുനിവര്യൻ മറന്നില്ല..!

” ഈ ചാർത്തിലെഴുതിയ ഏല്ലാം തന്നെ സ്വരൂപിച്ചു വെയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അടുത്ത പൗർണമി നാളിൽ പൂർണ്ണ ചന്ദ്രനെ സാക്ഷി നിർത്തി വേണം ഈ കർമ്മങ്ങക്ക് പൂർണ്ണത വരുത്താൻ.
ഇന്നേക്ക് മൂന്നാം നാൾ പൗർണ്ണമി എല്ലാത്തിനും ഒരു അറുതി വരുത്താൻ ഞങ്ങളുടെ വരവിനായി പ്രാർത്ഥനയോടെ കാതോർക്കുക.
മംഗളം ഭവിക്കട്ടെ..!!

പടിപ്പുര വാതിലിൽ ചാർത്താനുള്ള രക്ഷാ ചരട് കൂടി ജപിച്ചു നൽകികൊണ്ട്.
സ്വാമിയാർ അവരെ സന്തോഷത്തോടെ യാത്രയാക്കി.
സ്വാമിയോടും, ഗുഹാക്ഷേത്രത്തിനോടും, നീലിമലയോടും യാത്ര ചൊല്ലി.
അവരുടെ അശ്വരഥം പൊടികൾ പറത്തികോണ്ട് ചെമ്മൺ പാതയിലൂടെ അതിവേഗം പറഞ്ഞു..!

മാങ്കൊല്ലിയും താണ്ടി മല്ലിമലർ കാവിലേക്കുള്ള വഴിയിലേക്ക് അശ്വരഥം തിരിയുമ്പോഴേക്കും.
സൂര്യൻ രക്തവർണ്ണം ചാർത്തി അങ്ങ് ദൂരേ പടിഞ്ഞാറ് താണിരുന്നു.
വഴിയിലാകെ ഇരുൾ പടർന്നു.
ഹർഷന്റെ നെഞ്ചിൽ പെരുമ്പറമുഴങ്ങി.
അത് മനസ്സിലാക്കിയതുപോലെ.
ചെല്ലപ്പൻ അശ്വരഥത്തിന് മുൻപിലായ് സൂക്ഷിച്ചിരുന്ന റാന്തലിന് തിരികൊളുത്തി.

Recent Stories

The Author

2 Comments

  1. please upload next part.

  2. please upload new post.this story very interesting..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com