❤️സിന്ദൂരം❤️ [Jeevan] 233

പോകുന്നതിനു മുൻപുള്ള ദിവസങ്ങളും ടൂറിനുള്ള 5 ദിവസങ്ങളിലും ഞാൻ ഒരുപാട് ഒരുപാട് സന്തോഷിച്ചിരുന്നു . എന്റെ അച്ചൂസ്‌ എന്നോട് എന്തൊക്കെയോ അവന് വാങ്ങി വരണം എന്ന് പറഞ്ഞു ഒരു ലിസ്റ്റ് വരെ കൈൽ തന്നിരുന്നു . എന്റെ അനിയൻ കുട്ടന് ഞാൻ അല്ലാണ്ട് ആരാണ് ഒക്കെ വാങ്ങി കൊടുക്കുക .

 

അതൊക്കെ എനിക്ക് ഏറെ സന്തോഷം ആയിരുന്നു . ആ സന്തോഷത്തിന് ഇടയിൽ ആകെ ഉണ്ടായിരുന്ന ഒരു സങ്കടം എന്റെ കുടുംബം മാത്രം ആയിരുന്നു . കുറച്ചു ദിവസത്തേക്ക് ആണെങ്കിലും അവരെയൊക്കെ വിട്ടു നിൽകണമല്ലോ എന്ന് ഓർത്തു .

 

പക്ഷേ അത് എന്നെ എന്നെന്നേക്കും ആയിട്ട്  ഏകാന്തതയുടെ ഒരു ലോകത്തേക്ക് കൊണ്ട് പോകാനുള്ള ഒരു യാത്ര ആയിരുന്നു എന്ന് തിരികെ നാട്ടിൽ എത്തുമ്പോൾ ആയിരുന്നു ഞാൻ തിരിച്ചു അറിഞ്ഞത് . അപ്പോളേക്കും എല്ലാം വൈകി പോയിരുന്നു . യാത്രയും , അതിന്റെ സന്തോഷങ്ങളും , സൗഹൃദങ്ങളും , ഒക്കെ വീട്ടുകാരോട് പങ്കു വെക്കാൻ ഓടിയെത്തിയ ഞാൻ കാണുന്നത് എന്റെ വീട് ഇരുന്ന സ്ഥാനത്ത് ഒരു മൺ കൂന മാത്രം ആയിരുന്നു .

 

എന്തിന് അധികം പറയുന്നു , എന്റേത് എന്ന് മാത്രം അല്ല… ഞാൻ പോകുന്നതിനു മുൻപ് വരെയുള്ള എന്റെ നാട് പോലും അവിടെ നിന്നും അപ്രത്യക്ഷമായിരിക്കുന്നതാണ് . പ്രകൃതി എന്ന വീല്ലൻ ഒരു ഉരുൾപൊട്ടൽ കൊണ്ട് നാടും , വീടും , വീട്ടുകാരേയും ഒരു വേർതിരിവും ഇല്ലാണ്ട് ഉള്ളിലാക്കി കടന്നു പോയിരുന്നു .

 

എല്ലാം നഷ്ടമായി,  എന്ത് ചെയ്യണം എന്ന് അറിയാതെ ആദ്യമായി എന്റെ ജീവിതത്തിൽ പകച്ചു നിന്ന് പോയ നിമിഷം . എന്റെ അച്ഛൻ , അമ്മ , അനുജൻ എല്ലാം ആ മണ്ണിൽ ഇന്നും മണ്മറഞ്ഞു ജീവിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു . അവരെ മരിച്ചു എന്ന് കരുതാൻ ഇന്നും എന്റെ മനസ്സ് പാകമായിട്ടില്ല .

 

ആ മുറിവ് ഉണക്കാൻ കാലം എന്ന പടയാളിക്ക് പോലും ആകില്ല എന്ന് എനിക്ക് ബോധ്യം ഉണ്ട് . എന്റെ മനസ്സിൽ അവർ ഇന്നും ജീവിക്കുന്നു , പുഞ്ചിരിച്ചു നിൽക്കുന്ന മുഖങ്ങളും…  മങ്ങൽ ഏൽക്കാതെയുള്ള ഓർമ്മകളുമായി …

 

ജീവിതവും ഭാവിയും എവിടേക്ക് ആണെന്ന് അറിയാതെ , അനാഥത്വത്തിന്റെ ഭാരം ഏറിയ എനിക്ക് എന്ത് ചെയ്യണം എന്നും.. എവിടേക്ക് പോകും എന്നും ഒരു നിശ്ചയം ഇല്ലായിരുന്നു .

 

ഒരു പെണ്ണായി പിറന്നതിൽ ഞാൻ ആദ്യമായി സ്വയം ശപിച്ചു പോയ നാളുകൾ . സുരക്ഷിതത്വം നഷ്ടമായി തെരുവിലേക്ക് ഇറങ്ങുമ്പോൾ , മനുഷ്യത്വം മരവിച്ച കഴുകൻമാരുടെ കണ്ണുകളെ ഞാൻ ഭയന്നു .

 

ആ യാത്ര ഇല്ലായിരുന്നു എങ്കിൽ  എനിക്ക് ഇന്നും എന്റെ കുടുംബത്തിന്റെ നഷ്ടബോധം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല . ഒരു പതിനെട്ടുകാരിയായ എനിക്ക് ആരോടാണ് വിശ്വസിച്ചു ഒരു അഭയം ചോദിക്കാൻ ആകുക .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.