❤️സിന്ദൂരം❤️ [Jeevan] 233

ആ മണ്ണിൽ സ്വയം ജീവൻ അർപ്പിച്ചലോ എന്ന് പോലും വിചാരിച്ചു പോയി . കരഞ്ഞു കലഞ്ഞിയ മിഴികളും , ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും  ചോർന്നു പോയ ധൈര്യവും എന്നെ എന്റെ കണ്ണിന്റെ കാഴ്ചകളെ മറച്ചു .

 

★★★★★★★★★★★★★★

 

പിന്നെ ഞാൻ കണ്ണ് തുറക്കുന്നത് ഒരു റൂമിന് ഉള്ളിൽ ആണ് . എപ്പോൾ ഒക്കെയോ കണ്ടു പരിചിതം ആയ ഒരു മുറി . പക്ഷേ ഓർത്തെടുകുമ്പോളേക്കും എന്റെ മുന്നിൽ വന്നു നിൽക്കുന്ന സ്ത്രീരൂപം എന്നെ കൂടുതൽ ഭയചിത്തയാക്കി .

 

അതിലും ഭേദം എന്റെ ജീവിതം അവസാനിപ്പിക്കുന്നത് ആണ് നല്ലത് എന്ന് എനിക്ക് ഉറപ്പായിരുന്നു . കാരണം ഞാൻ ഏറ്റവും അധികം വെറുക്കുന്നവർ . അവിടേക്ക് ആണല്ലോ ഈശ്വരൻ എന്നെ എത്തിച്ചത് .

 

മറ്റാരുമല്ല,  എന്റെ അച്ഛന്റെ സഹോദരിയുടെ വീട്ടിൽ ആണ് . എനിക്ക് എല്ലാവരും ഉണ്ടായിരുന്ന സമയത്തും അച്ഛനേയും എന്നെയും കാണുമ്പോൾ ഒക്കെ അവർ പറയാറുണ്ടായിരുന്നു , ജിത്തുവും ആയി അമ്മുവിന്റെ വിവാഹം നടത്തണം എന്ന് .

 

ജിത്തു അവരുടെ മകൻ ആണ് . എന്തൊക്കെ തല്ലുകൊള്ളിത്തരങ്ങൾ കൈയിൽ ഉണ്ടെന്ന് അവന് പോലും നിശ്ചയം ഇല്ല . കുടുംബത്തിലെ പണത്തിന്റെ അഹങ്കാരത്തിൽ ജീവിതത്തെ ഫുൾ ടൈം മദ്യത്തിനും ഡ്രഗ്സിനും അടിമയാക്കിയ ഒരുവൻ .

 

പഠിക്കാനായി പോയിട്ട് അവിടെ എന്നും പ്രശ്നം ഉണ്ടാക്കി സ്കൂളിൽ നിന്നും സ്ഥിരം പുറത്താക്കും . പിന്നെ എങ്ങനെയൊക്കെയോ പ്ലസ് ടു വരേയും എത്തപ്പെട്ടു . കോളജിൽ ആയിട്ടും അവന്റെ  സ്വഭാവത്തിന് ഒരു മാറ്റം ഉണ്ടായില്ല .

 

സ്വയം നശിക്കുന്നത് പോയിട്ട് , മറ്റുള്ളവരെയും കൂടെ അവൻ അവന്റെ അതേ സ്വഭാവത്തിന് ഇരയാക്കി . അത് കൊണ്ട് അവന്റെ പഠനം അവിടെ അവസാനിച്ചു . അങ്ങനെയുള്ള ഒരുത്തനെ കെട്ടുന്നതിലും നല്ലത് എന്നെ അങ്ങ് കൊന്നു കളയുന്നത് ആണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .

 

ആർക്കും താൽപര്യമില്ലായിരുന്നു . അത് കൊണ്ട് തന്നെ വിവാഹത്തിന്റെ കാര്യം പറയുമ്പോൾ ഞങ്ങൾ ഒഴിഞ്ഞു മാറുന്നതും പതിവായിരുന്നു . അവിടേക്കാണ് വിധി എന്നെ എത്തിച്ചത് .

 

സ്വയം ജീവനൊടുക്കി ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ഉള്ള എന്നിലെ വ്യഗ്രതയിൽ നിന്നും എന്നെ പിന്നിലേക്ക് വലിച്ചത് അച്ഛന്റെ ആഗ്രഹങ്ങൾ ആയിരുന്നു . പഠിക്കാൻ മോശം അല്ലായിരുന്നു . അത് കൊണ്ട് തന്നെ അച്ഛനെന്നെ ഒരുപാട് ഉയരങ്ങളിൽ എത്തി കാണാനായിരുന്നു ആഗ്രഹം . അത് കൊണ്ട് തന്നെ സ്വയം ശപിച്ചു ജീവിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു.

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.