❤️സിന്ദൂരം❤️ [Jeevan] 233

” പറഞ്ഞല്ലോ .. ഞാൻ സാന്ത്വനത്തിൽ വരാറുണ്ട് . അവിടെ അമ്മയും ആയി നല്ല പരിചയം ഉണ്ട് . അവിടെ പോയി അമ്മയോട് ചോദിച്ചു . ഇവിടെ ജോലിക്കായി ഒരു കുട്ടി വരുന്നുണ്ടല്ലോ .. പേര് എന്താണെന്ന് ? അങ്ങനെ ചോദിച്ചു അറിഞ്ഞു . അപ്പോ ശരി ഇനിയും കാണാം . ”

 

പക്ഷേ .. ഒരു സോറി പറയാനോ. അയാളുടെ പേര് എന്താ എന്ന് ചോദിക്കാനോ. ഞാൻ മറന്നു പോയി . പിന്നെ അത് ആലോചിച്ചു നടക്കാൻ ഞാൻ ശ്രമിച്ചില്ല .

 

★★★★★★★

 

അങ്ങനെ ജോലിയും സാന്ത്വനത്തിലെ വാസവും ആയി രണ്ടു മാസം കഴിഞ്ഞു. ഞാൻ ഭയന്നത് പോലെ ജിത്തുവോ ആന്റിയോ എന്നെ തിരക്കി വന്നതും ഇല്ല , അത് ഒരു ആശ്വാസം ആയിരുന്നു. അത് കൊണ്ട് തന്നെ സമാധാനം ആയി ജീവിച്ചു ഭാവി സുരക്ഷിതം ആക്കാൻ സാധിച്ചു.

 

ഒരു ദിവസം ജോലിക്കിടയിൽ അയാൾ പിന്നെയും വന്നു . കൂടെ അമ്മ ആണെന്ന് തോന്നിയിരുന്നു . ഒരു സ്ത്രീയും ഉണ്ടായിരുന്നു. പതിവ് പോലെ അന്നും എന്റെ അരികിൽ വന്നു. ഒഴിഞ്ഞു മാറാൻ ശ്രമിച്ചു എങ്കിലും വിടുന്ന ലക്ഷണം കണ്ടില്ല .

 

” കാവ്യ .. എനിക്ക് ഇയാളോട് ഒരു കാര്യം പറയാനുണ്ട് . ”

 

” നോക്കു .. പ്ലീസ്.. ഇത് എന്റെ ജീവിത മാർഗം ആണ് . വേറെ ഒരു വഴിയും ഇല്ല. അത് കൊണ്ടാ ഇവിടെ ജോലിക്ക് നിൽക്കുന്നത് പോലും . എനിക്ക് ഒന്നും കേൾക്കാൻ താൽപര്യമില്ല .

 

പിന്നെ അന്ന് ഞാൻ അങ്ങനെ സംസാരിച്ചതിന് സോറി. അത് ഇയാളെ മോശക്കാരൻ ആയി കണ്ട് പറഞ്ഞതല്ല . എന്റെ ഗതികേട് കൊണ്ടുമാണ് . ദയവു ചെയ്തു ശല്യപ്പെടുത്തരുത് . ”

 

” സോറി .. ”

 

★★★★★★★

 

രണ്ടു ദിവസത്തിനു ശേഷം ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ പിന്നിൽ നിന്ന് ഒരു വിളി. ” കാവ്യാ ” തിരിഞ്ഞു നോക്കി എന്ത് ചെയ്യണം എന്നു അറിയാതെ ഒരു നിമിഷം ചിന്തിച്ചു . പിന്നെ ഒന്നും നോക്കിയില്ല . ഞാൻ അവിടുന്ന് ഓടി കളഞ്ഞു .

 

സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. അയാൾക്ക് എന്ത് തോന്നും എന്നൊന്നും ഞാൻ ചിന്തിച്ചില്ല . ഏതോ ഒരു വന്യ മൃഗത്തിന് മുന്നിൽ പെട്ടത് പോലെ ആയിരുന്നു എന്റെ  രക്ഷപ്പെടാനുള്ള ശ്രമം .  പിന്നെ കുറച്ചു നാൾ ഞാൻ ആളിനെ കണ്ടിട്ടേയില്ല .

★★★★★★★

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.