❤️സിന്ദൂരം❤️ [Jeevan] 233

എങ്കിലും എന്റെ പരിശ്രമം തുടർന്ന് കൊണ്ടേ ഇരിക്കും . പക്ഷേ.. ക്ഷമിക്കണം. എനിക്ക് ഇയാളെ സ്വീകരിക്കാൻ ആകില്ല.  ഞാൻ കാരണം അല്ലെങ്കിൽ പോലും ജീവിതത്തിൽ എന്റേത് ആയിട്ടുള്ളത്‌ എല്ലാം നഷ്ടപ്പെട്ടവൾ ആണ്. സ്വന്തം എന്ന് പറയാൻ ഒന്നും ഇല്ലാത്തവൾ.

 

ഭാഗ്യം കൂടെ ഇല്ലാത്തവൾ. എന്റെ ഭാഗ്യദോഷം കൊണ്ട് ഇനിയും മറ്റുള്ളവർക്ക് ഒരു ആപത്തും ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് ദയവു ചെയ്തു എന്നെ ശല്യം ചെയ്യരുത് . തീർച്ചയായും എന്നെ പോലൊരു അനാഥയെ സ്വീകരിക്കാൻ തീരുമാനിച്ച ഈ നല്ലമനസ്സിന് ഈശ്വരൻ നല്ലൊരു ജീവിതം തരുന്നത് ആയിരിക്കും . ”

 

എന്റെ പെട്ടന്നുള്ള മറുപടി ആ മനസ്സിൽ ആയിരം അസ്ത്രങ്ങൾ ഒന്നിച്ചു തറച്ചത് പോലൊരു വേദന ആണ് ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാൻ കൂടുതൽ അടുത്തറിയേണ്ടതിന്റെ ആവശ്യം ഒന്നും എനിക്ക് വേണ്ടി വന്നില്ല.

 

മിനിറ്റുകളോ മണിക്കൂറുകളോ മാത്രം ആയുസ്സ് നൽകുന്ന ഹൃദയത്തിൽ നിന്നുള്ള ആ വാക്കുകൾ മതിയായിരുന്നു . അത് ആത്മാർത്ഥമായ സ്നേഹത്തിന്റെ ഭാഷ ആണെന്ന് തിരിച്ചറിഞ്ഞിട്ടും, എന്നിലെ ഭാഗ്യക്കേടിനെ ശപിച്ചു കൊണ്ട് അത് ഞാൻ ഒരു പുഞ്ചിരിയോടെ നിരസിച്ചു . പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല രണ്ടു പേർക്കും .

★★★★★★★★

 

ദിവസങ്ങൾ കഴിഞ്ഞു പോയി. പിന്നെ നന്ദുവിനെ കണ്ടിട്ടേയില്ല. ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു ഇഷ്ടം എനിക്കും തോന്നിയിരുന്നു . പക്ഷേ വിധി എന്ന് കരുതി സമാധാനിച്ചു. എങ്കിലും ഷോപ്പിലേക്ക് ഓരോരുത്തരും വരുമ്പോൾ അതിൽ ഞാൻ ആ മുഖം തേടിയിരുന്നു,  കണ്ടില്ല.

 

അത് ഒരു വിങ്ങലായി ഉള്ളിൽ കിടന്നു. അങ്ങനൊരു ഒരു തിരക്ക് കുറഞ്ഞ ദിവസം പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ ആണ് ഒരാൾ അവിടേക്ക് കടന്നു വന്നത്. അച്ഛന്റെ ഒരു ഫ്രണ്ട്. പുള്ളി എസ്ബിഐ ബാങ്ക് മാനേജർ ആണ് .

 

അച്ഛന്റെ കൂടെ എവിടെയും വാലു പോലെ പോകുന്നത് കൊണ്ട് അടുത്തുള്ള ഫ്രണ്ട്സിനെ എല്ലാം എനിക്ക് അറിയാമായിരുന്നു . എന്നെ കണ്ടപ്പോൾ തന്നെ മോളെ എന്ന് വിളിച്ചു അടുത്ത് വന്നു . കാര്യങ്ങൾ ഒക്കെ ചോദിച്ചു. വിവരങ്ങൾ എല്ലാം അങ്കിളും അറിഞ്ഞിട്ടുണ്ടായിരുന്നു.

 

ഇങ്ങനൊരു ജോലിയിലേക്ക് എത്തിച്ചേർന്നതിന് കാരണവും ഒക്കെ പറഞ്ഞു . അത് സംസാരിക്കുന്നതിന് ഇടക്ക് ആയിരുന്നു അച്ഛൻ എന്റെ പേരിൽ വലിയൊരു തുക ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട് എന്ന് അറിയാനായത്.

 

അതിനെക്കുറിച്ച് മോളെ വിവരം അറിയിക്കാൻ സാധിക്കാത്തത് കൊണ്ട് മോളുടെ ആന്റിയോട് പറഞ്ഞിട്ടുണ്ടായിരുന്ന് എന്നും.

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.