❤️സിന്ദൂരം❤️ [Jeevan] 233

 

” മോളെ.. എന്റെ കൂടെ അഭിപ്രായം അറിഞ്ഞിട്ടാണ് അവൻ അന്ന് മോളോട് സംസാരിക്കാൻ തയ്യാറായത്. മോളെ പോലൊരു കുട്ടിയെ വേണം എന്റെ മകന്റെ കൈ പിടിച്ചു കൊടുക്കേണ്ടത് എന്നാണ് എന്റെയും ആഗ്രഹം.

 

മോൾക്ക് പഠിക്കാനുള്ള എല്ലാ സൗകര്യവും ഞങ്ങൾ മോൾക്ക് ഒരുക്കിത്തരാം. നന്ദുവിന് ആരോടെങ്കിലും ഒരു ഇഷ്ടം തോന്നിയിട്ടുണ്ട് എങ്കിൽ അത് മോളോട് മാത്രം ആണ്.

 

എന്റെ മരുമകൾ ആയി മോളെ വീട്ടിലേക്ക് കയറ്റാൻ ഈ അമ്മക്കും നൂറു ശതമാനം സന്തോഷവും താൽപര്യവും ആണ്. ”

 

ഇത്രയും പറഞ്ഞു തീർന്നപ്പോൾ സ്വാന്തനത്തിലെ  അമ്മയും നന്ദു ഏട്ടനും കൂടെ അടുത്തേക്ക് വന്നു.

 

” മോളെ.. നിന്നെ കുട്ടികാലം മുതൽ കാണുന്നതാ ഞാൻ. നിന്റെ മനസ്സും നന്മയുള്ളത് ആണ്. ഇവരുടെയും അങ്ങനെ തന്നെയാ. ഇപ്പൊ നീ എന്നെ അമ്മേ എന്നല്ലേ വിളിക്കുന്നത്.

 

ജന്മം തന്നിട്ടില്ല എങ്കിലും മോളുടെ അമ്മയുടെ സ്ഥാനത്ത് കരുതി ഞാൻ പറയുന്നത് മോള് അനുസരിക്കണം.. ഈ വിവാഹം അമ്മ ഉറപ്പിക്കാൻ പോകുവാ.

 

നിങ്ങൾ ഒന്ന് ചേരേണ്ടവർ ആണ് . ഇതിലും നല്ലൊരു കുട്ടിയെ നിനക്ക് ഭർത്താവായി ഈ ജന്മം വേറെ കിട്ടില്ല. മോള് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ. എന്തോ ഒന്നിലേക്കുള്ള വഴിയായിരുന്നു ആ ഷോപ്പിലേക്കുള്ള ജോലി എന്ന്.

 

അത് ആണ് ഇവൻ, നന്ദു.. ഈ ഭാഗ്യത്തിന് വേണ്ടിയാണ് മോൾക്ക് അങ്ങനൊരു വിധി എന്ന് ഉണ്ടായത്.

 

പിന്നെ എന്ന് ഇവർ ആവശ്യവും ആയി എന്റെ അടുത്തേക്ക് വന്നു,  അന്ന് ഞാൻ  ഇതിൽ ഇടപെടാതിരുന്നത് മോളുടെ അന്നുള്ള മനസ്സിൽ മോളുടെ പഠിത്തം മുന്നോട്ട് കൊണ്ടു പോവുക, അച്ഛൻ ആഗ്രഹിച്ച അത്രയും ഉയരങ്ങളിൽ എത്തുക എന്നൊരു ലക്ഷ്യം മാത്രം ആണ് ഉണ്ടായിരുന്നത് .

 

ഇന്ന് അതിലേക്കുള്ള വഴി മോൾക്ക് ഈശ്വരൻ തുറന്നു തന്നിട്ടുണ്ട്. അത് കൊണ്ട് ഇനി ഒഴിഞ്ഞു മാറാൻ ശ്രമിക്കണ്ട. ഞങ്ങൾ ഇത് ഉറപ്പിക്കുവാ ”

 

” എനിക്ക് പറയാനുള്ളത് കൂടെ എല്ലാവരും ഒന്ന് കേൾക്കുമോ. അന്ന് എന്നോട് വിവാഹത്തിന് താൽപര്യം ഉണ്ടെന്ന് പറയുമ്പോൾ അതിനെ കുറിച്ച് ചിന്തിക്കാൻ എനിക്ക് ആയില്ല.

 

അതാണ് അങ്ങനൊരു മറുപടി ഉണ്ടായത്. അതിനു രണ്ടു പേരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇത്രയും ആത്മാർഥമായ ഒരു മനസ്സ് ഉണ്ടായിട്ടു ഞാൻ അന്ന് കണ്ടില്ല എന്ന് അഭിനയിക്കുവായിരുന്നു എന്ന് കാണാതിരുന്നപ്പോൾ ആണ് ഞാൻ തിരിച്ചറിഞ്ഞത് .

 

ഇനിയും ഞാൻ അത് തിരിച്ചറിയാതെ പോയാൽ അത് എന്റെ അഹങ്കാരം ആയി പോകും . എനിക്ക് വിവാഹത്തിന് സമ്മതം ആണ് . പക്ഷേ എനിക്ക് ഒരു അപേക്ഷയുണ്ട് .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.