❤️സിന്ദൂരം❤️ [Jeevan] 233

 

ഒരു ദിവസം സന്ത്വനത്തിൽ അമ്മ എന്നോട് റൂമിലേക്ക് വരാൻ പറഞ്ഞു. ഞാൻ അവിടെ എത്തുമ്പോൾ കണ്ടത് അയാളും അമ്മയും കൂടെ റൂമിൽ ഇരിക്കുന്നത് ആണ്. അത് കണ്ട് കയറാൻ മടിച്ചു നിന്ന എന്നെ അമ്മ അകത്തേക്ക് വിളിച്ചു. വേറൊരു വഴിയും ഇല്ല എന്നത് കൊണ്ട് അകത്തു കയറി.

 

” എന്താ മോളെ . മോൾക്ക് ഇവരെ അറിയുമോ ? ഇവൻ ഇവിടെ വന്ന് ഒരു സങ്കടം പറഞ്ഞു . അത് ശരിയാണോ എന്ന് അറിയാൻ ആണ് മോളോട് വരാൻ പറഞ്ഞത് . ”

 

” എന്താ അമ്മേ കാര്യം .”

 

” മറ്റൊന്നും അല്ല. ഈ കുട്ടി ഇവിടെ വരാറുള്ളത് ആണ് . ഈ സ്ഥാപനം തുടങ്ങി കുറച്ച് നാൾ മുതൽ ഇവനും അച്ഛനും അമ്മയും ആയി ഇവിടെ വരുന്നത് ആണ്. അപ്പോ ഇവിടെ കണ്ടുള്ള പരിചയത്തിൽ മോളോട് എന്തോ സംസാരിക്കാൻ വന്നു എന്നോ .. മോള് പേടിച്ച് ഓടി എന്നോ മറ്റോ പറഞ്ഞു . ”

 

” അത് അമ്മേ.. ഞാൻ…”

 

” ഇവനെ എനിക്ക് രക്തബന്ധം കൊണ്ട് കിട്ടാതെ പോയൊരു പേരക്കുട്ടിയുടെ സ്ഥാനം ആണ് ഞാൻ കൊടുക്കുന്നത് . സ്നേഹബന്ധങ്ങൾ വലിച്ചു എറിഞ്ഞു പോകുന്ന ഈ കാലത്തും ഇങ്ങനെയുള്ള മക്കൾ എവിടെയെങ്കിലും ഒക്കെ ജനിക്കും …

 

മോൾ കരുതുന്നത് പോലൊരു കുട്ടി അല്ല ഇവൻ . അങ്ങനെ ബന്ധങ്ങൾ അറിഞ്ഞു വളരണം എങ്കിൽ വളരുന്ന ചുറ്റുപാടും അങ്ങനെ ആകണം .മോൾക്ക് ഞാൻ അത് പറഞ്ഞു തരേണ്ടത് ഇല്ലല്ലോ. മോളെ പോലൊരു പാവം കുട്ടിയാ . പേടിക്കയൊന്നും വേണ്ട . ”

 

” അമ്മേ .. ഞാൻ അറിഞ്ഞു കൊണ്ടല്ല . അമ്മക്ക് അറിയാമല്ലോ കാര്യങ്ങൾ . ഇനിയുമൊരു തകർച്ച താങ്ങില്ല . ഉള്ളിൽ എല്ലാത്തിനോടും ഭയം ആണ് . ”

 

” മോള് ഇപ്പൊ അമ്മ പറയുന്നത് കേൾക്കൂ . നന്ദു… മോളെയും കൂട്ടി പോയി സംസാരിക്കു . ”

 

” നന്ദു.. അപ്പോ അതാണ് പേര്. ” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു .

 

♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥

 

രണ്ടു പേരും പുറത്തിറങ്ങി ഒരു മരച്ചുവട്ടിലേക്ക് പോയി ഇരുന്നു . ആകെ നിശബ്ദം ആയൊരു അന്തരീക്ഷം . അതിലും തീവ്രം ആയൊരു മൗനം ഞങ്ങൾക്ക് ഇടയിലും ഉണ്ടായിരുന്നു . ചെറിയൊരു കാറ്റ് പോലും ഇലകളെ തഴുകി പോകുന്നത് വ്യക്തം ആയി അറിയാൻ ആകുമായിരുന്നു .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.