❤️സിന്ദൂരം❤️ [Jeevan] 233

അത് കൊണ്ടാണ് അച്ഛൻ ബിസിനസ് ആവശ്യങ്ങൾക്ക് ഒഴികെ പുറത്ത് പോകുമ്പോൾ ഒരു വേതാളത്തെ പോലെ ഞാനും പുറകെ പോയിരുന്നത് . അവിടെ മക്കൾ ഉപേക്ഷിച്ച അച്ഛൻ അമ്മമാർ , വൃദ്ധർ , മാതാപിതാക്കൾ ഉപേക്ഷിച്ച മക്കൾ , വിധവകൾ , ഇപ്പോഴുള്ള എന്നെ പോലെ എല്ലാം നഷ്ടമായവർ അങ്ങനെ ഒരുപാട് പേരുണ്ട് .

 

അവിടെ പോകുന്നതും സമയം ചിലവിടുന്നതും ഒക്കെ ഒരു രസം ആയിരുന്നു . മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന ഒരിടം . മനുഷ്യർക്കിടയിൽ സ്നേഹവും മനുഷ്യത്വവും  നഷ്ടപ്പെട്ടു രക്തബന്ധങ്ങൾക്ക് വില നൽകാതെ അവരെ തെരുവിലേക്ക് വലിച്ചു ഏറിയുന്നവർക്ക് മുന്നിൽ ഒരുമയുടെയും സ്നേഹത്തിന്റെയും അതെ നാണയത്തിൽ ജീവിച്ചു വിജയിച്ചു കാണിച്ചു കൊടുക്കുന്ന കുറച്ചു പേർ .

 

സത്യത്തിൽ സ്വർഗം ആണ് അവിടം . വിധിയുടെ വിളയാട്ടം , അത് ഒരിക്കൽ എന്നെയും അവിടെ എത്തിച്ചിരുന്നു . അവിടെ നിന്നുമാണ് ഞാൻ ,  ഇന്ന് ഈ കാണുന്ന ജീവിതത്തിലേക്ക് …. എന്റെ എല്ലാം എല്ലാം ആയ …  എന്റെ പ്രാണനാൻ ആയ …  എന്റെ ഏട്ടനിലേക്കും എത്തിച്ചേരാൻ കഴിഞ്ഞത് .

 

ഈ സ്നേഹം അറിയാൻ കഴിഞ്ഞത് . ഒക്കെ ഒരു സ്വപ്നം പോലെ തോന്നിയിരുന്നു . വളരെ കുറഞ്ഞ സമയം കൊണ്ട് ആണ് എന്റെ ജീവിതം മാറിയിരിക്കുന്നത് . ഒരിക്കൽ ഒരു ദിവസം കൊണ്ട് ദൈവം എന്നെ ആരും ഇല്ലാത്തൊരു അനാഥയാക്കി .

 

അതിനു ശേഷം പെട്ടന്ന് ഒരു ദിവസം ഞാൻ പോലും അറിയാതെ നഷ്ടമായവ അല്ലെങ്കിലും മറ്റൊരു ഭാഗ്യം എന്നെ തേടി വന്നു . ദൈവം ഒരു തമാശക്കാരൻ ആണ് എന്ന് എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട് .

 

പഠിക്കുമ്പോൾ സ്കൂളിൽ നിന്നും എല്ലാ വർഷവും പഠനയാത്ര പോകാറുണ്ട് . എന്തും സാധിച്ചു തരുന്ന അച്ഛനും അമ്മയും പക്ഷേ അത് മാത്രം ഒരിക്കലും സമ്മതം മൂളിയിരുന്നില്ല . അവരുടെ മനസ്സിലുള്ള ഭയമോ , സുരക്ഷിതത്വത്തെ കുറിച്ചുള്ള ഉത്ഘണ്ടയോ അങ്ങനെ എന്ത് കൊണ്ടോ അതിനുള്ള സമ്മതം തന്നിരുന്നില്ല .

 

എന്നാൽ അച്ഛന്റെയും അമ്മയുടെയും കൂടെ എല്ലായിടവും കൊണ്ട് പോകുകയും ചെയ്യും . അത് കൊണ്ട് ഫ്രണ്ട്സിന്റെ കൂടെയുള്ള ഒരു യാത്രയുടെ സന്തോഷം അറിയാൻ എനിക്ക് സാധിച്ചിരുന്നില്ല . അങ്ങനെ ഞാൻ പ്ലസ് ടു പഠിക്കുന്ന സമയം ഒരു 5 ദിവസത്തെ പഠനയാത്ര തീരുമാനിച്ചിരുന്നു . ഫ്രണ്ട്സ് നിർബന്ധിച്ച് അച്ഛന്റെയും അമ്മയുടെയും മുന്നിൽ കരഞ്ഞു വിളിച്ചു അങ്ങനെ എന്റെ സ്കൂൾ ജീവിതത്തിലെ അവസാന ടൂറിൽ ഞാനും ആദ്യമായി ഭാഗം ആയി .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.