❤️സിന്ദൂരം❤️ [Jeevan] 233

ആ അഹങ്കാരത്തിൽ അവൻ എന്നിലേക്ക് അടുക്കുമ്പോൾ എന്റെ സുരക്ഷിതത്വവും മുന്നിൽ കണ്ട് ഞാൻ അകന്നു മാറിയത് ബെഡിന് അരികിലേക്ക് ആണ് . അവിടെ ഞാൻ എന്നും കരുതിയിരുന്ന ഒരു സാധനവും ഉണ്ട് . ഇവനിൽ നിന്നും എപ്പോൾ വേണം എങ്കിലും ഇങ്ങനെ ഒരു നീക്കം ഉണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു .

 

ബെഡിന് അടുത്ത് എത്തി തലയണയുടെ അടിയിൽ ആയി സൂക്ഷിച്ചിരുന്ന ഒരു പേപ്പർ കെട്ട് എടുത്തു അവൻ കാണാതെ പുറകിൽ ആയി പിടിച്ചു .

 

എന്റെ അരികിലേക്ക് അടുത്ത അവന്റെ കൈകളും മുഖവും .. പേടിച്ചില്ല ഞാൻ . ആ ചിരക്കുന്ന മുഖത്തേക്ക് ഞാൻ കൊടുത്തത് സ്നേഹ ചുംബനങ്ങൾ ആയിരുന്നില്ല . എന്നിലെ കരുതലേറിയ പ്രണയം ആയിരുന്നില്ല . മറിച്ച് കണ്ണുകൾ എരിയുന്ന , അവന്റെ കാഴ്ചകൾ മറക്കുവാൻ കഴിയുന്ന മുളക് പൊടി ആയിരുന്നു .

 

വേദന കൊണ്ടവൻ അലറി വിളിച്ചു . അവനെയും തള്ളി മാറ്റി ഞാൻ ഡോർ തുറന്നു പുറത്തിറങ്ങി ലോക്ക് ചെയ്തു , എല്ലാം അവസാനിപ്പിച്ച് അവിടെ നിന്നുമിറങ്ങി . പാർട്ടിയുടെ മയക്കത്തിൽ ആയിരുന്ന അവന്റെ ഫ്രണ്ട്സ് ഇതൊന്നും അറിഞ്ഞില്ല . അത് എനിക്ക് വലിയൊരു ആശ്വാസം ആയിരുന്നു .

 

ശരിക്കും എനിക്ക് അവനെ കൊല്ലാനുള്ള മനസ്സ് ആണ് തോന്നിയത് . പക്ഷേ അവനെ പോലൊരുവനെ കൊന്നു എന്നുള്ള തെറ്റിന് ജയിൽ ജീവിതം അനുഭവിക്കേണ്ടവൾ അല്ല ഞാൻ എന്ന് എനിക്ക് മനസ്സിൽ ബോധം ഉണ്ടായിരുന്നു . അത് കൊണ്ടാണ് അങ്ങനൊരു വഴി ഞാൻ കണ്ടിരുന്നതും .

 

★★★★★★★★★

 

ഒന്നും എടുക്കാൻ ഇല്ലായിരുന്നു . ഒഴിഞ്ഞ കൈയും ആയി വീണ്ടും വിധി എന്നെ തെരുവിലേക്ക് എത്തിച്ചു . ആലോചിക്കാൻ ശ്രമിക്കുമ്പോൾ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന ഭാവി .

 

ആ ചിന്തകൾ എന്നെ എത്തിച്ചത് അനാഥത്വത്തിന്റെ കയ്പ്പുനീരിൽ സ്നേഹത്തിന്റെ നൂലിഴകൾ കോർത്തിണക്കിയ  സാന്ത്വനത്തിലേക്ക് ആയിരുന്നു .

 

അവിടെ എത്തിയ ഞാൻ ഒട്ടോ ചാർജ്ജ് പോലും അവിടെയുള്ള അമ്മയിൽ നിന്നും വാങ്ങി കൊടുത്തു . ആ അമ്മക്ക് വല്യ സ്നേഹം ആണ് . അമ്മക്ക് മാത്രം അല്ല , എല്ലാവർക്കും … അച്ഛന്റെ കൂടെ പോയി പരിചയം ഉള്ളത് കൊണ്ട് അവിടെളുള്ളവർക്ക് ഒക്കെ ഒത്തിരി സ്നേഹം ആണ് .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.