❤️സിന്ദൂരം❤️ [Jeevan] 233

അച്ഛൻ പകർന്നു തന്ന ധൈര്യം.. ആ മനസ്സിൽ എന്നെ കുറിച്ച് കണ്ടിരുന്ന സ്വപ്നങ്ങൾ .. അത് മാത്രം മതിയായിരുന്നു എനിക്ക് തളരാതെ പിടിച്ചു നിൽക്കാൻ . നന്നായി പഠിച്ചു . നല്ല രീതിയിൽ എക്സാം എഴുതി .

 

ഒത്തിരി കാലതാമസം ഇല്ലാണ്ട് റിസൾട്ട് വന്നു . 96% മാർക്ക് നേടി അച്ഛന്റെ സ്വപ്നങ്ങളിലേക്ക് ഉള്ള പാത ഞാൻ തെളിയിച്ചു തുടങ്ങി . അനാഥത്വത്തിന്റെ മുഖംമൂടി അണിയിച്ചു കടന്നു പോയ വിധിയുടെ പ്രവർത്തികൾക്ക് ഇടയിൽ എന്റെ മനസ്സും ജീവിതവും ജയിച്ച നിമിഷം.. അതിനേക്കാൾ എന്റെ അച്ഛൻ വിജയിച്ച ദിവസം ആയിരുന്നു അത് .

 

പക്ഷേ തുടർന്ന് പഠിക്കാനുള്ള അവസരം എനിക്ക് നിഷേധിച്ചു . എനിക്ക് വേണ്ടി വാദിക്കുവാനോ തർക്കിക്കുവാനോ യാചിക്കുവാനോ ആരും ഉണ്ടായിരുന്നില്ല . അവരുടെ തീരുമാനം അനുസരിച്ച് ജിത്തിവുമായുള്ള വിവാഹം ഉറപ്പിച്ചു .

 

എല്ലാത്തിനും മുന്നിൽ എനിക്ക് മൗനം ആയിരുന്നു മറുപടി . എങ്കിലും ഒരു പെണ്ണിന് ഏറ്റവും വലുത് എന്ന് പറയുന്നത് , അവളുടെ മനസ്സും ശരീരവും അശുദ്ധമാകാതിരിക്കുക എന്നത് ആണ് . പക്ഷേ അവന് വിവാഹം വരെയും കാത്തിരിക്കാൻ ക്ഷമ ഇല്ലായിരുന്നു .

 

അത് ഞാൻ അവിടെ ജീവിക്കാൻ തുടങ്ങിയ നാൾ മുതൽ അങ്ങനെ ആയിരുന്നു . പിന്നെ മദ്യത്തിന് അടിമപ്പെട്ടവൻ അല്ലേ . അത് അവന്റെ ബോധത്തെ മറക്കുന്നത് കൊണ്ട് അധികം എനിക്ക് ഭയക്കേണ്ടതായി വന്നിട്ടില്ല .

 

വീട്ടിൽ വന്നാലും ആരെങ്കിലും ഒക്കെ പാതി ബോധത്തിൽ കൊണ്ട് എത്തിക്കുക ആണ് പതിവ് . എങ്കിലും സ്വബോധം ഉള്ളപ്പോൾ ഒക്കെ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട് .

 

അന്നൊക്കെ ഞാൻ എങ്ങനെയോ രക്ഷപ്പെട്ടിരുന്നു . ഒരിക്കൽ അവന്റെ കവിളിൽ ഒന്ന് പൊട്ടിക്കുകയും ചെയ്തു .

 

അതിന്റെയൊരു ദേഷ്യം ജിത്തുവിന്റെ മനസ്സിൽ ഉണ്ടെന്ന് ഉള്ളതിന് മറ്റു തെളിവിന്റെയൊന്നും ആവശ്യം ഇല്ലായിരുന്നു. അവന്റെ സ്വഭാവം അറിയുന്നവർക്ക് അത് മനസ്സിലാക്കാൻ ആകുന്നതെയുള്ളു . എങ്കിലും ഏക ആശ്വാസം അവൻ എന്നും വീട്ടിൽ വരാറില്ല എന്നത് ആണ് .

 

അവന്റെ ഈ ചിന്ത തന്നെയാണ് എനിക്ക് ആ വിവാഹത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഊർജ്ജവും ശക്തിയും നേടി തന്നത് . അതിനു എനിക്ക് ഇന്നും അവനോടു നന്ദിയുണ്ട് .

 

കാരണം വിവാഹത്തിന് രണ്ടു ദിവസം മുൻപ് എന്നേയും കൂട്ടി ജിത്തുവിന്റെ അമ്മ വിവാഹത്തിനുള്ള എന്തൊക്കെയോ സാധനം വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞു പുറത്ത് പോയി . പക്ഷേ തിരികെ വരുമ്പോൾ ആൻറി എന്തോ വിവാഹത്തിന്റെ കാര്യത്തിനായി പോകണം എന്ന് എന്ന് പറഞ്ഞു എന്നെ വീട്ടിലേക്ക് വിട്ടു .

 

★★★★★★★★★

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.