❤️സിന്ദൂരം❤️ [Jeevan] 233

 

വിധിയുടെ പരീക്ഷണങ്ങൾ ഓരോന്നായി ആ അമ്മയോട് പറയുമ്പോൾ ഒത്തിരി കാലങ്ങൾക്ക് ശേഷം ഒരു അമ്മയുടെ കരുതൽ ഞാൻ അറിഞ്ഞു . അത് എന്റെ മനസ്സിന് ഒരു പരിധി വരെ ആശ്വാസം പകർന്നു തന്നിരുന്നു .

 

ജന്മം തരുന്നത് കൊണ്ട് മാത്രം അല്ല കർമ്മം കൊണ്ടും ഒരു അമ്മ ആകാൻ ആകും എന്ന് ആ അമ്മ എനിക്ക് തെളിയിച്ചു തന്നു . അങ്ങനെ കാലം എന്നെ അവിടെ ഒരു സ്ഥിരം താമസക്കാരിയാക്കി .

 

അവിടെയുള്ള കുഞ്ഞു സൗകര്യങ്ങളിൽ ഞാൻ സന്തുഷ്ടയായിരുന്നു . ആർഭാടങ്ങളും പണവും ഒന്നും അല്ല ഒരു മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് . മറിച്ച് സമാധാനവും സന്തോഷവും കരുതലും സുരക്ഷിതത്വവും നൽകുന്ന ചുറ്റുപാടുകൾ ആണ് .

 

അവിടെ പണം എന്നത് ആ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകാൻ ആവശ്യം ആയ ഒരു ഘടകം മാത്രം ആയിരുന്നു എന്ന് അവിടെയുള്ളവർ ലോകത്തിന് തെളിയിച്ചു കൊടുത്തിട്ടുണ്ട് . ” സ്നേഹമാണ് അഖിലാസാരമൂഴിയിൽ ” എന്നതിനെ അർത്ഥവത്താക്കുന്നത് സാന്ത്വനം പോലുള്ള ഇടങ്ങൾ ആണ് .

 

അവിടെയുള്ള ചെറിയ സൗകര്യങ്ങളിൽ ഞാൻ സന്തോഷമായി ജീവിച്ചു . അപ്പോളും ഉള്ളിൽ ഒരു സങ്കടം ഉണ്ടായിരുന്നത് , എന്റെ പഠിത്തം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്തതിന്റെത് ആയിരുന്നു .

 

എന്തായാലും അവിടെയുള്ള സൗകര്യങ്ങളിൽ പഠിക്കാൻ ആകില്ല . അതിന്റെ ചിലവുകൾ ഏറ്റെടുക്കാൻ മാത്രമുള്ള വരുമാനം അവിടെയില്ല എന്നത് എനിക്ക് പരിചിതമായ ഒരു കാര്യം ആയിരുന്നു . അങ്ങനെ ഒരുപാട് ആലോചിച്ചു ഞാൻ ഒരു തീരുമാനം എടുത്തു .

 

ആദ്യം സ്വന്തം കാലിൽ നിൽക്കണം . അതിനായി ഒരു വർഷം കുറച്ചു അധ്വാനിക്കണം . എന്റെ ചിലവുകൾ കൂടെ ഇവിടെയുള്ളവരുടെ കൈയിൽ വെച്ച് കൊടുക്കുന്നത് തെറ്റ് ആണ് . അത് കൊണ്ട് ഇതേക്കുറിച്ച് അവിടെയുള്ള അമ്മയോട് സംസാരിക്കാൻ തീരുമാനിച്ചു .

 

ആദ്യം ഒന്നും സമ്മതം തന്നില്ല എങ്കിലും എന്റെ സങ്കടം കണ്ട് അമ്മ തന്നെയാ അടുത്തുള്ള ഒരു ഷോപ്പിൽ സെയിൽസ് ഗേൾ ആയി ഒരു ജോലി ശരിയാക്കി തന്നിരുന്നു . മാസം 10000 രൂപ എന്റെ കൈയിൽ കിട്ടും . അതിൽ ഒരു 2500 രൂപ ഞാൻ അമ്മയെ ഏൽപ്പിക്കും .

 

അത് വാങ്ങാൻ ആദ്യം കൂട്ടാക്കിയില്ല എങ്കിലും അച്ഛന്റെ ആഗ്രഹമാണ് അത് എന്ന് പറഞ്ഞു നിർബന്ധിച്ച് സമ്മതിപ്പിച്ചു . അങ്ങനെ ജോലി നല്ല രീതിയിൽ നടന്നു .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.