❤️സിന്ദൂരം❤️ [Jeevan] 233

പിന്നെയും ഒന്നിച്ചു സ്വപ്നങ്ങൾ നെയ്തെടുത്ത് ജീവിതത്തിൽ വർണ്ണഭേദങ്ങളുടെ താളുകൾ കൂട്ടി ചേർക്കാൻ ഞങ്ങൾ പ്രയത്നിച്ചു കൊണ്ടേ ഇരുന്നു. അങ്ങനെ നീണ്ട 3 വർഷങ്ങൾ പഠനം തകർത്തു പഠിച്ചു നല്ലൊരു വിജയം കൈവരിക്കാൻ എനിക്ക് സാധിച്ചു . തകർന്നു പോയ ജീവിതത്തെ തിരികെ പിടിക്കാൻ എന്റെ ഒപ്പം എന്നുമൊരു കൈത്താങ്ങ് ആയി കൂടെ എന്റെ നന്ദു ഏട്ടനും ഉണ്ടായിരുന്നു .

 

പഠനം കഴിഞ്ഞ് രണ്ട് മാസം. ആ ഒരു ഇടവേള കൂടെ ഞങ്ങളിൽ ബാക്കിയായി. പ്രണയം തളിർത്തു മൊട്ടിട്ടു പൂത്തുലഞ്ഞു പ്രണയത്തിന്റെ വശ്യമായ സുഗന്ധം പരത്തി പൂക്കൾ പൊഴിച്ചു ഞങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ചു .

 

അംഗ്നിയെ സാക്ഷിയാക്കി കഴുത്തിൽ ചാർത്തിയ താലിയും നെറുകയിൽ പകർന്നു തന്ന സിന്ദൂരവും അതിന്റെ പവിത്രതയെ വർധിപ്പിച്ചു . പ്രണയപുഷ്പങ്ങൾ പൊഴിക്കുന്ന സുഗന്ധം, അതാണ് ഞങ്ങളുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള പാത തെളിയിക്കുന്നത്.

 

കാരണം അതിൽ നിന്ന് വ്യാപിക്കുന്നത് ഒരിക്കലും അടങ്ങാത്ത.. പരിശുദ്ധമായ പ്രണയത്തിന്റെ സൗരഭ്യം ആണ്.. എല്ലാ സാഹചര്യങ്ങളും ഒന്നിച്ചു നേരിട്ട് പരസ്പരം എന്നും തുണയായി കൂടെ ഉണ്ടാകും എന്ന് ഉറപ്പു നൽകി ഞങ്ങളുടെ ജീവിതം ആരംഭിച്ചു.

 

★★★★★★★★★

 

ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞുള്ള ആദ്യ ദിവസം ആണ് . ജീവിതത്തിൽ ഞാൻ സ്വന്തമാക്കിയ ഏറ്റവും വല്യ നിധിയാണ് എന്റെ അരികിൽ കിടക്കുന്നത്. വർഷങ്ങൾ ആയുള്ള കത്തിരുപ്പിൽ ഒരുപാട് കൊതിച്ചതാണ്, അത് കൊണ്ട് തന്നെയാണ് ഈ സാമീപ്യം വിട്ടു എഴുന്നേൽക്കാൻ മടിക്കുന്നതും.

 

ഫോൺ എടുത്തു നോക്കുമ്പോൾ സമയം 7 ആയിട്ടുണ്ട്. പതിയെ ഉണർത്താതെ എന്നെ ചേർത്ത് പിടിച്ചിരുന്ന കൈ മാറ്റി  എഴുന്നേറ്റു കുളിക്കാൻ ആയി പോയി. കുളി ഒക്കെ കഴിഞ്ഞു വന്നു നോക്കുമ്പോളും കള്ളൻ നല്ല ഉറക്കത്തിൽ ആണ്. ഒരു കൗതുകം തോന്നി , അടുത്ത് പോയി ഈറൻ മുടി കൊണ്ട് മുഖത്ത് തലോടി ഉണർത്തി എടുത്തു.

 

” ആഹാ.. എന്റെ മോളൂസ്‌ ആയിരുന്നോ .. ”

 

” പിന്നെ ആരാണെന്ന് വിചാരിച്ചു ആണ് എന്റെ കള്ളൻ കണ്ണ് തുറന്നു നോക്കിയത് ”

 

” അയ്യോ.. ഞാൻ ആരെയും വിചാരിച്ചില്ല എന്റെ പൊന്നേ.. ”

 

” ഹും.. അതെന്താ അപ്പോ എന്നെയും വിചാരിച്ചില്ല .. ”

 

” എന്ന് ആരു പറഞ്ഞു . എന്റെ ഈ പെണ്ണിനെ അല്ലാതെ ആരെയാണ് ഞാൻ വിചാരിക്കുക . നിനക്ക് വേണ്ടിയല്ലേ എന്റെ ഈ ജീവിതം പോലും .. എന്നിട്ട് ആണോ ഇങ്ങനെ ചോദിക്കുന്നത്. ”

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.