❤️സിന്ദൂരം❤️ [Jeevan] 233

 

” അത് എനിക്ക് അറിയില്ലേ നന്ദു ഏട്ടാ. എന്റെ കള്ളന്റെ മനസ്സിൽ ഞാൻ മാത്രമേ ഉണ്ടാകൂ എന്നത്. പിന്നെ ഈ നാവിൽ നിന്നും ഇതൊക്കെ കേൾക്കാനുള്ള സുഖം കൊണ്ടല്ലേ ഇങ്ങനൊക്കെ ചോദിക്കുന്നത്. ”

 

” ആണോ ഡീ കള്ളി.. എങ്കിലേ എന്റെ മനസ്സിൽ നീ മാത്രം അല്ല. വേറെ രണ്ടു പേർ കൂടെയുണ്ട് . ”

 

” വെറുതെ കള്ളം ഒന്നും പറയേണ്ട .. ഈ ഹൃദയത്തെ ഞാനെന്റെ ഹൃദ്ധയത്തിനുള്ളിൽ ആക്കി ഭദ്രം ആയി വചേക്കുവ.. അവിടേക്ക് ആർക്ക് കയറണം എങ്കിലും ഞാൻ വിചാരിക്കണം പൊന്നു മോനേ.. അത് കൊണ്ടേ കള്ളത്തരം ഒക്കെ കൈയിൽ വച്ചേക്ക്.  പിന്നെ അങ്ങനെ ആരേലും ഉണ്ടെങ്കിൽ ഞാൻ എന്റെ പൊന്നിനെ ശരിയാകും. കേട്ടല്ലോ.”

 

” അയ്യോ…എന്റെ മണ്ടി പെന്നെ.. എന്റെ മനസ്സിൽ വേറെ രണ്ടുപേർ ഉണ്ടെന്ന് പറഞ്ഞത് സത്യം തന്നെയാണ്. അത് മറ്റാരും അല്ല. നിന്നിലൂടെ എനിക്ക് കിട്ടാൻ പോകുന്ന രണ്ടു കുഞ്ഞു കാവ്യമാരുടെ കാര്യം ആണ് പറഞ്ഞത്. ”

 

” ശോ.. ഒന്ന് പോട കള്ളാ.. ഞാൻ പോകുവാ. ”

 

” ആഹ്‌.. നീ ഇത് എവിടെ പോകുവാ. അവിടെ  നിന്നേ.. അതേ.. ഐശ്വര്യം നിറഞ്ഞ ഈ മുഖത്തിൽ ഇപ്പൊ എനിക്ക് തോന്നിയ ഒരേ ഒരു കുറവ് എന്താണെന്നോ ? നെറ്റിയിലെ സിന്ദൂരം ആണ് . ആ കുറവ് ഞാൻ തന്നെ നികത്തിയേക്കാം. എന്നും.. കള്ളി ഇങ്ങു വന്നേ.. ”

 

എഴുന്നേറ്റു എന്നേയും കൊണ്ട് കണ്ണാടിയുടെ മുന്നിൽ കൊണ്ടു പോയി നിർത്തി.. ആ കൈ കൊണ്ട് എന്റെ നെറുകയിൽ വീണ്ടും സിന്ദൂരം ചാർത്തി, ” എന്നും ഇത് നിന്റെ നെറ്റിയിൽ ഞാൻ അണിയിച്ച പ്രണയത്തിന്റെ അടയാളമായി ഉണ്ടാകണം” എന്ന് പറഞ്ഞു നെറ്റിയിൽ ചുംബിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. 

 

എന്തിന് വേണ്ടിയാണ് അത്, സന്തോഷത്തിന്റെയോ, അതോ.. എനിക്ക് കിട്ടിയ ഈ ഭാഗ്യത്തെ അറിയാതെയും കാണാതേയും പോയ അച്ഛനെയും അമ്മെയും അനുജനേയും ഓർത്തുള്ളതോ… അറിയില്ല.

 

രണ്ടും ആകാം . കണ്ണുനീർ തുടച്ചു എന്തിനാ എന്റെ മോള് കരയുന്നത് എന്ന് ചോദിച്ചു നെഞ്ചോടു ചേർത്ത് നിർത്തുമ്പോൾ ലോകം മുഴുവൻ കീഴടക്കിയ സന്തോഷം ആണ് തോന്നിയത് .

 

എന്നും ഈ പ്രണയക്കൂടിൽ പരസ്പരം തണലായി കൂടെ ഉണ്ടാകും എന്ന ഉറപ്പിൽ ഞങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ ഒന്നിച്ചു യാത്ര തുടരുന്നു …

 

♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.