❤️സിന്ദൂരം❤️ [Jeevan] 233

 

ഏറ്റവും കൂടുതൽ ഞാൻ കൊതിച്ചിട്ടുള്ളത്,

ആ കൈ കൊണ്ട് ഒരു നുള്ളു സിന്ദൂരം ഈ നെറ്റിയിൽ അണിഞ്ഞു കാണാൻ ആണ്. കാരണം അത് എന്റെ നന്ദു ഏട്ടൻ എനിക്ക് സമ്മാനിച്ച പ്രണയ വർണത്തിന് സമം ആയി എന്റെ നെറ്റിയിൽ ചാർത്തുന്ന കൈയ്യൊപ്പ് ആണ്, എന്റെ ഹൃദയത്തിന്റെ നിറവും, ഞങ്ങളുടെ പ്രണയത്തിന്റെ നിറവും  ആണ്.

ഇടക്കു അമ്മ കാണാൻ വരുമ്പോൾ വീട്ടിൽ വന്നു നിൽക്കാൻ പറഞ്ഞു എങ്കിലും അത് ശരിയല്ല എന്ന് തോന്നിയത് കൊണ്ട് അതും വേണ്ട എന്ന് വിചാരിച്ചു. അതായത് ഞങ്ങൾ കാണുന്നതും സംസാരിക്കുന്നതും ഒക്കെ വളരെ കുറവാണ് ആണ്.

 

പക്ഷേ ആ കാത്തിരിപ്പിന് മറ്റെന്തിനെക്കാളും സുഖം ഉണ്ടായിരുന്നു. മഴ കാത്തിരിക്കുന്ന വേഴാമ്പൽ പോലെ .. ഒരു നോക്കു കാണാൻ .. ആ കൈ കോർത്ത് പിടിച്ചു തിരമാലകളെയും തീരങ്ങളെയും പുൽകി അനേകം ദൂരം നടക്കാൻ.. ആ കൈകൾക്ക് ഉള്ളിലെ സുരക്ഷിതത്വം എന്നും അരികിൽ ഉണ്ടാകാൻ…

 

ഒരു ഭാര്യയുടെ കരുതലും സ്നേഹവും കൊടുക്കാൻ.. ആ നെഞ്ചിലേക്ക് ചായാൻ .. പ്രണയം പങ്കിട്ടു ഒന്നാക്കി മാറ്റിയ മനസ്സുകളെ പോലെ ഇരുളിനെ സാക്ഷിയാക്കി ശരീരത്തെയും ഒന്ന് ചേർക്കാൻ..

 

ഉള്ളിൽ പ്രാണന്റെ പാതിയുടെ തുടിപ്പ് ഉണരുമ്പോൾ ഒരു ഭർത്താവിന്റെ കരുതലറിയുവാൻ.. ഭാര്യയിൽ നിന്നും അമ്മയിലേക്കുമുള്ള പരിണാമത്തിന്റെ സുഖം അറിയാൻ…

 

സങ്കടകടലിൽ മുങ്ങി താണുകൊണ്ടിരുന്ന എന്നെ തിരികെ കയറ്റാൻ നീട്ടിയ ആ കൈകളിലേക്ക് ഞങ്ങളുടെ പ്രണയത്തിന്റെ ജീവ സ്പന്ദനമായ ഒരു കുഞ്ഞിനെ സമ്മാനിക്കാൻ..

 

കുസൃതിത്തരവും കൊഞ്ചലും നിറഞ്ഞ ഭാവത്താൽ അച്ഛാ എന്നുള്ള അവന്റെ വിളി കേൾക്കാൻ..   ഒക്കെ ഒരുപാട് ഒരുപാട് കൊതിച്ചു..

 

കാത്തിരുപ്പ് ഹൃദയം കുത്തി നോവിക്കുന്ന വേദന ആണ് തന്നിരുന്നത്. ഒരു ദിവസം കാണാതിരുന്നാൽ ഹൃദയത്തിന്റെ നോവ് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകാൻ രണ്ടു പേർക്കും കഴിയുമായിരുന്നില്ല.

 

അത് കഴിഞ്ഞ് കാണുമ്പോൾ കണ്ണിൽ തെളിയുന്ന സന്തോഷത്തിന്റെയും പ്രണയത്തിന്റെയും പ്രകാശത്തിനു ആയിരം ദീപങ്ങൾ ഒന്നിച്ചു തെളിയിക്കുമ്പോൾ വ്യാപിക്കുന്ന പ്രകാശത്തേക്കാൾ തേജസ്സ് ഉണ്ടായിരുന്നു.

 

കൂടെയുള്ള മണിക്കൂറുകൾക്ക് ഒരു നൂറ്റാണ്ടിന്റെ ദൈർഘ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു പോയിട്ടുണ്ട്. പക്ഷേ ക്ഷണികമായ ആ സമയം  അവസാനിക്കുമ്പോൾ അടുത്ത കൂടിക്കാഴ്ചക്ക് ആയുള്ള കാത്തിരുപ്പിന്റെ ആരംഭം ആണ് അവിടെ തുടക്കം കുറിക്കുന്നത് .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.