❤️സിന്ദൂരം❤️ [Jeevan] 233

 

പക്ഷേ അന്ന് ഞാൻ അത് കാര്യമാക്കിയില്ല . വീട്ടിൽ എത്തി എന്തോ ഓർത്തു ഇരുന്നപ്പോൾ ആണ് ഇയാളുടെ മുഖം മനസ്സിലേക്ക് വന്നത് . ആ ചിന്തയിൽ ആണ് ഈ മുഖം എനിക്ക് എവിടെയോ കണ്ട് പരിചിതം ആണെന്ന് മനസ്സിൽ വരുന്നത് .

 

അന്ന് ഞാൻ അത് ആലോചിച്ചു നോക്കി എങ്കിലും ഓർത്തെടുക്കാൻ ആയില്ല. അങ്ങനെ ആ സംശയം മാറ്റിയെടുക്കാൻ ആണ് ആദ്യം ആയി ഇയാളോട് സംസാരിക്കാൻ വന്നത് . പക്ഷേ അന്നുള്ള മറുപടി അത് എനിക്ക് കുറച്ചു വിഷമം തന്നിരുന്നു .

 

വേറെ ഒന്നും കൊണ്ടല്ല . ആർക്കും ഞാൻ ഒരു ദോഷവും ഉണ്ടാക്കിയിട്ടില്ല . എന്റേത് സത്യസന്ധമായ ഒരു ചോദ്യം ആയതു കൊണ്ട് ആയിരുന്നു അത് കൊണ്ടാണ് . പക്ഷേ പിന്നെ എനിക്ക് ആ മറുപടിയോട് ബഹുമാനം ആണ് തോന്നിയത് .

 

അതിനുള്ള ഒരു കാരണം എന്റെ ഉള്ളിൽ എവിടെയോ ഒരിക്കൽ മാത്രം കണ്ട് മറന്ന ഈ മുഖം ഞാൻ ഓർത്തെടുത്തു . രണ്ടാമത്തേത് അതിൽ നിന്നും എനിക്ക് തന്നെ അറിയാനായി . അമ്മ തന്നെക്കുറിച്ച് എല്ലാം പറഞ്ഞു .

 

ശരിക്കും ഒരു പെണ്ണിന് വേണ്ടതും, നല്ലൊരു ഭാര്യ ആകാൻ വേണ്ടതും ആയ എല്ലാ ഗുണങ്ങളും നിന്നിൽ ഉണ്ട് . ഈ നിഷ്കളങ്കമായ മുഖത്ത് ഞാൻ കണ്ടിട്ടുള്ള 3 കുറവുകൾ ഉണ്ട് , ഒന്ന് ഈ നെറുകയിൽ ഒരു സിന്ദൂരം, രണ്ടു സന്തോഷം, മൂന്ന് സുരക്ഷിതത്വം. ഇത് മൂന്നും ഒരു താലി കൊണ്ട് എനിക്ക് തരാൻ ആകും എന്ന് 100% എനിക്ക് വിശ്വാസം ഉണ്ട് .

 

അപ്പോ എന്ത് കൊണ്ട് എനിക്ക് അത് ചെയ്തുകൂടാ. ഞാനതിന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് . അത് ഞാൻ രണ്ടു അമ്മമാരോടും പറഞ്ഞിട്ടുണ്ട്. എങ്കിലും തന്റെ ജീവിതം . അഭിപ്രായം പറയേണ്ടത് താൻ മാത്രം ആണ് . ”

 

” കഴിഞ്ഞോ. എന്തായാലും ഇയാളെ കുറിച്ച് എനിക്ക് ഇപ്പൊ തെറ്റായ ധാരണകൾ ഒന്നും ഇല്ല. കൂടാതെ മനസ്സിൽ വലിയൊരു സ്ഥാനം ആണ് ഇപ്പൊ ഉള്ളത് . പക്ഷേ എനിക്ക് ഒരു വിവാഹത്തിനുള്ള മാനസികാവസ്ഥ അല്ല ഇപ്പോൾ. അതിനു എനിക്ക് സമയവും ആയിട്ടില്ല. അങ്ങനെ ഒന്ന് ജീവിതത്തിൽ ഉണ്ടാകുമോ എന്നും അറിയില്ല.

 

കാരണം ഇപ്പൊ എന്റെ ജീവിതം ഒരു 50:50 ചാൻസ് ആണ്. ഒന്നുകിൽ എന്റെ സ്വപ്നങ്ങളിലേക്ക് ഉയരാം അത് അല്ലേൽ ഇപ്പോൾ എന്നേ വിധി നിർത്തിയേക്കുന്നിടത്  തുടരാം..രണ്ടിൽ ഏതു ആണെങ്കിലും ഞാൻ രണ്ടു കൈയും നീട്ടി സ്വീകരിക്കും.

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.