??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

“ചേട്ടാ ഈ ഇടവഴികൾക്ക് ഒരു പേരുണ്ട്. എന്താ എന്നറിയുമോ”

ഞാൻ ഇല്ലെന്നു തലയാട്ടി.

“ഇതാണ് ഗല്ലി. ഇത് മാത്രമല്ല പരമ്പരാഗത ഗുസ്തി പഠിപ്പിക്കുന്ന സ്ഥലങ്ങളുമുണ്ട് അവയെ അഖാറകൾ അല്ലെങ്കിൽ അഘാടകൾ എന്നൊക്കെ വിളിക്കും.

ഇവിടുത്തെ പട്ടും സുഗന്ധ വ്യഞ്ജനങ്ങളും ശിവമൂലിയും ഭാങ്ങും ഒക്കെ പ്രസിദ്ധമാണ്”

ഞാൻ അതെല്ലാം കേട്ടു മൂളിക്കൊണ്ടിരുന്നു.

“വരുണ, അസി എന്നീ രണ്ട് നദികൾക്ക് ഇടയിൽ ആയത് കൊണ്ടാണ് വാരണാസി എന്നു പേര് വന്നത്. ഗംഗ തീരത്തു ആയതിനാൽ ബനാറസ് എന്നും വിളിക്കുന്നു. പുരാതന കാലം മുതൽക്കേ വിദ്യ തേടി നിരവധിയാളുകളാണ് ബനാറസ്സിൽ എത്തിയിരുന്നത്, പിൽക്കാലത്തു ബനാറസ്സിൽ ഒരു ഹിന്ദു സർവകലാശാല തന്നെ  സ്ഥാപിക്കപെട്ടിട്ടുണ്ട്.

പണ്ഡിതന്മാരുടെ ചർച്ചകൾ കൊണ്ടും,  സംവാദങ്ങൾ കൊണ്ടും ഈ തീരം എന്നും  ധന്യമായിരുന്നു. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. എല്ലാകാലത്തും  ജ്ഞാനത്താൽ ദീപ്തമായിരുന്നു കാശി എന്നാണ് ഈ വാക്കിന് അർത്ഥം.

 കാശി നഗരത്തിലേയ്ക്ക് പ്രവേശിക്കുവാൻ എഴ് പ്രവേശന കവാടങ്ങളാണുള്ളത്. ഓരോ കവാടവും കടന്ന് മഹാശിവ സന്നിധിയിലെത്തുന്ന ഏതൊരാളുടെയും സർവ്വപാപങ്ങളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം. ശവദാഹത്തിനും മരണാനന്തരകർമ്മങ്ങൾക്കും പിതൃതർപ്പണത്തിനുമായി നിത്യം  ലക്ഷക്കണക്കിനാളുകളാണ് കാശിയിലെത്തുന്നത്. നിരവധി  ക്ഷേത്രങ്ങളുള്ള കാശിയിലെ  ഏറ്റവും പ്രധാനപ്പെട്ടത് വിശ്വനാഥ ക്ഷേത്രമാണ്.

ഭാരതത്തിലെ 12 ജ്യോതിർലിംഗങ്ങളിലൊന്നാണ് കാശിയിലേത്. 7 അടി ഉയരമുള്ള നന്തികേശന്റെ കല്ലിൽ കൊത്തിയ രൂപം കിഴക്ക് ഭാഗത്തായി പ്രതിഷ്ഠിച്ചിരിക്കുന്നു. വടക്കു ഭാഗത്തുള്ള “ജ്ഞാനവ്യാപി”എന്നവിശുദ്ധ കിണറിൽ നിന്നാണ് ശിവലിംഗം ലഭിച്ചതെന്ന് കരുതുന്നു. ശ്രീ ശങ്കരാചാര്യരാണ് കാശിയിലെ ഇന്നത്തെ നിലയിലുള്ള ശിവപൂജയ്ക്ക് തുടക്കമിട്ടത് എന്നാണ് കരുതുന്നത്.”

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.