??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

ആഹാരം ഒക്കെ നല്ലോണം തട്ടി അവൻ വെളിയിലേക്ക് ഇറങ്ങി.

“മോനെ എങ്ങോട്ടാടാ.”
അച്ഛൻ ചോദിച്ചു.

 

“ചുമ്മാ ഒന്നു കറങ്ങിയിട്ട് വരാം. ഇന്ന് ഹോളിഡേ അല്ലെ. കോളേജിൽ പോണ്ട.”

 

പുള്ളിയെ നോക്കി ചിരിച്ചു കൊണ്ട് സേതു ബൈക്കു എടുത്തു. അച്ഛൻ സമ്മാനം ആയി വാങ്ങിച്ചു തന്ന ബൈക്കു ആണ്. പകൽ അവിടെയും ഇവിടെയും ഒക്കെ കറങ്ങി ഉച്ചക്ക് അവൻ ആശ്രയത്തിൽ എത്തി ആഹാരം കഴിച്ചു കിടന്നു.

 

എഴുന്നേറ്റപ്പോൾ വൈകുന്നേരം അഞ്ചു മണി ആയി. ചായയും കുടിച്ചു അവൻ ബൈക്കും ആയി ഇറങ്ങി. കടൽ അടുത്താണല്ലോ. ചുമ്മാ തിരയെണ്ണി ഇരിക്കാം എന്നോർത്തു അവൻ വണ്ടി മുന്നോട്ട് എടുത്തു.

കടൽ തീരത്തെ ഒരൊഴിഞ്ഞ മൂലയിൽ വണ്ടി നിർത്തി അവൻ മുന്നോട്ട് നടന്നു. തിരക്ക് ഒക്കെ ഉണ്ട്. അവൻ അധികം ആളില്ലാത്ത ഒരു സ്ഥലത്തേക്ക് പോയി ഇരുന്നു.

 

തീരത്തെ പിള്ളേർ വോളി ബോള് കളിക്കുന്നുണ്ട്. ബലൂണും കപ്പലണ്ടിയും ഐസ്ക്രീം വിൽക്കുന്നവരും ഒക്കെ അവനെ കടന്നു പോയി. അവൻ അതൊന്നും ശ്രദ്ധിക്കാതെ കടലിലേക്ക് കണ്ണും നട്ടിരുന്നു.

 

കടലിലെ തിര മനുഷ്യമനസ്സിലെ ചിന്തകൾ പോലെയാണ്. അലയൊലികളടങ്ങാതെ വീണ്ടും വീണ്ടും അവസാനിക്കാത്ത തിരകൾ. പ്രതീക്ഷയുടെ തീരത്തെ ഓരോ തവണയും അത് തലോടുന്നു. വീണ്ടും കടലിലേക്ക് ഇറങ്ങിയ ശേഷം മടങ്ങി തീരം തൊടുന്നു.

പെട്ടെന്ന് ഒരു കൈ അവന്റെ ചുമലിൽ പതിഞ്ഞു. അവൻ തിരിഞ്ഞു നോക്കി.

 

“ആ ടീച്ചറോ….. ടീച്ചർ എന്താ ഇവിടെ.”

എന്നെ കണ്ട അവന്റെ കണ്ണുകളിൽ മിന്നി മറഞ്ഞ തിളക്കം എന്നെ വല്ലാതെ സ്വാധീനിച്ചു. അവന്റെ കരിംനീല കണ്ണുകൾക്ക് വല്ലാത്ത ഒരു കാന്തിക ശക്തി. ആരെയും അതിന്റെ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ട് പോകാൻ അവനു കഴിയും.

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.