??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

 

“നീ യുക്തിവാദി ആണോ?.”

“ഹഹഹ, ഒരുകണക്കിന്‌ മതവിശ്വാസികൾ ഉൾപ്പടെ എല്ലാരും യുക്തിവാദികൾ തന്നെയാണ്. ഒരു വിശ്വാസിയെ സംബന്ധിച്ച് മറ്റ് വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസമാണ്.
സ്വന്തം മതത്തെ അന്ധമായി വിശ്വസിച്ച്
മറ്റുള്ളതൊക്കെ യുക്തി ഉപയോഗിച്ച്
അളന്ന് ഒരേ സമയം യുക്തിവാദിയും മതവിശ്വാസിയുമായി മാറും..!
മറ്റുള്ളവരുടെ വിശ്വാസങ്ങൾ അളക്കാൻ എടുക്കുന്ന അതേ യുക്തി സ്വന്തം മതത്തെ അളക്കാൻ എടുത്താൽ നന്നായിരിക്കും.

 

മതങ്ങളും രാഷ്ട്രീയവും ഒന്നും വിമർശനത്തിന് അധീതമല്ല. തെറ്റു കണ്ടാൽ എതിർക്കണം. തെറ്റുകളെ എതിർക്കുമ്പോൾ ആണ് അനാചാരങ്ങൾ ഇല്ലാതാവുന്നത്. സതി എന്ന ദുരാചാരം ഓർമയില്ലേ. എതിർപ്പിലൂടെ ആണ് അത് ഇല്ലാതെ ആയത്. മതാചാരമാണ്. അത് ശെരിയാണ് എന്നു വെച്ചു ഇരുന്നിരുന്നു എങ്കിൽ ഇന്നും നിരപരാധികൾ തീച്ചൂളയിൽ വെന്തു മരിച്ചേനെ.”

 

“ഓക്കേ. ഐ ആം ഇമ്പ്രെസ്ഡ്. പക്ഷെ ഇനിയും ഉണ്ടല്ലോ പ്രശ്നങ്ങൾ. ഉദാഹരണത്തിന് ഞാനൊരു കന്യക അല്ല എന്ന് പറഞ്ഞാൽ നീ എന്നെ വേണ്ട എന്നു പറയില്ലേ”

 

“തുഫ്…. കന്യകാത്വം. ലോകത്തിലെ ഏറ്റവും പുരാതനവും മാറേണ്ടതുമായ പഴഞ്ചൻ ചിന്താഗതി. പുരാതന കാലം മുതൽ പെണ്ണിന്റെ കാലുകൾക്കിടയിൽ ഈ വൃത്തികെട്ട സമൂഹം ബന്ധിച്ചിരിക്കുന്ന കപട സദാചാരത്തിന്റെ അദൃശ്യചങ്ങല. അല്ലെങ്കിൽ ഒന്നാലോചിച്ചു നോക്കൂ. പുരുഷന് എത്ര വേണമെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം,വ്യഭിചരിക്കാം. അവന്റെ പവിത്രത നഷ്ടപ്പെടില്ല. പക്ഷെ പെണ്ണ് ഒരുതവണ ചെയ്താൽ അവൾ കന്യക അല്ലാതെ ആവുന്നു. അതെന്ത് കൊണ്ടാണ്. കാരണം നമ്മളുൾപ്പെടുന്ന സമൂഹത്തിന്റെ നൂറ്റാണ്ടുകളായി നിലയിൽക്കുന്ന ആൺമേൽക്കോയ്മാ കാഴ്‌ചപ്പാടിന്റെ ഭാഗമായി ഉണ്ടായ ഒരു വികലമായ ചിന്താഗതി എന്നല്ലാതെ അതിനെ എങ്ങനെ വിശേഷിപ്പിക്കാം. ഏതെങ്കിലും ഒരു പെണ്ണ് ഒറ്റക്ക് വ്യഭിചരിക്കുന്നത് എങ്ങനെയാണ്. വിരലുകൾ ഉപയോഗിച്ച് അവൾക്ക് ഗർഭം ഉണ്ടാക്കാൻ കഴിവില്ല. കൂടെയുള്ള ആണിന് സമൂഹം ഹീറോ പരിവേഷവും പെണ്ണിന് വേശ്യാ പട്ടവും ചാർത്തപ്പെടുന്നത് എങ്ങനെയാണ്. മാറേണ്ടത് നമ്മുടെ ചിന്താഗതി ആണ്. അതിന്റെ മാറ്റത്തിന്റെ തുടക്കം നമ്മുടെ കുടുംബത്തിൽ നിന്നും വിദ്യാലങ്ങളിൽ നിന്നുമാണ്. കുഞ്ഞിലേ വീട്ടുകാർ നീ പെണ്ണാണ് അടങ്ങി ഒതുങ്ങി ജീവിക്കണം എന്നു പറഞ്ഞു പെണ്കുട്ടികളെ വളർത്തുന്ന രീതി മാറ്റണം.

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.