പ്രാതല്‍ കഴിഞ്ഞതും ദേവും അനഘയും ഒരുങ്ങി ഇറങ്ങി. ഇന്നും താറിലായിരുന്നു യാത്ര. ദേവ് താര് മുറ്റത്തേക്ക് ഇറക്കിയതും അനഘ അതില്‍ കയറി സീറ്റ്ബൈല്റ്റിട്ടിരുന്നു. അതോടെ അവരുടെ യാത്ര തുടങ്ങി. എന്നാല്‍ യാത്ര തികച്ചും നിശബ്ദമായിരുന്നു. അനഘ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ ചിന്തിച്ച അവള് ദേവിനെ നോക്കി. അതു മനസിലാക്കിയ ദേവ് എന്താണ് എന്ന അര്‍ത്ഥത്തില്‍ അനഘയെ നോക്കി.
““നമ്മുക്ക് ഇന്ന് മാളുട്ടിയെയും കുടെ കൂട്ടാം…”” അനഘ പറഞ്ഞു. ദേവ് അതെന്തിനാ എന്ന ഭാവത്തില്‍ അനഘയെ നോക്കി. പക്ഷേ ഒന്നും പറഞ്ഞില്ല. അവന് പതിയെ വണ്ടി ഓള്‍ഡേജ് ഹോം ലക്ഷ്യമാക്കി ഓടിച്ചു. നിശബ്ദത വീണ്ടും ആ വാഹനത്തെ മുടി നിന്നു.
ഓള്‍ഡേജ് ഹോമിന്റെ മുന്നിലെത്തിയപ്പോള്‍ തലേ ദിവസത്തെ പോലെ തന്നെയായിരുന്നു. പലയിടത്തായി അവിടെത്തെ പല അന്തേവാസികള്‍ ഉണ്ടായിരുന്നു. മാളുട്ടിയെ ആ ഭാഗത്ത് ഒന്നും കാണാനുണ്ടായിരുന്നില്ല. അനഘ ചുറ്റും നോക്കിയെങ്കിലും കക്ഷിയുടെ പൊടി പോലും ചുറ്റിലുമുണ്ടായിരുന്നില്ല.
വാഹനം പാര്‍ക്ക് ചെയ്തു ദേവ് മദറിന്റെ ഓഫിസ് റൂം ലക്ഷ്യമാക്കി നടന്നു. പിറകെ അനഘയും. മദറിന്റെ റൂമിലെത്തിയതും അനഘ നോക്കികൊണ്ടിരുന്ന ആള് അവിടെ ഇരുപ്പുണ്ടായിരുന്നു. മദറിനോട് എന്തോ സംസാരിച്ചു കൊണ്ട് തന്റെ ഡോയിംഗ് ബുക്കില്‍ കാര്യമായ ചിത്രംവരയിലാണ് മാളുട്ടി.
““മോളൂസേ….”” ദേവ് മാളുട്ടിയെ നോക്കി വിളിച്ചു. മാളുട്ടി പെട്ടെന്ന് തല പൊക്കി നോക്കി. ദേവേട്ടനെയും അനഘേച്ചിയെയും കണ്ടതും അവളുടെ മുഖത്ത് സന്തോഷവും അത്ഭുതവും ഉദിച്ചു വന്നു.
““ദേവേട്ടാ….”” മാളുട്ടി ഉറക്കെ വിളിച്ചു. പിന്നെ ഇരുന്നിരുന്ന മേശയില്‍ നിന്നു കസേര വഴി ധൃതിയില്‍ ഇറങ്ങി അവനടുത്തേക്ക് ഓടി. ഓടിചെന്ന് അവന്റെ കൈയിലുടെ അവന്റെ ഒക്കത്തേക്ക് ചാടി കയറുകയായിരുന്നു അവള് ചെയ്തതു. ദേവ് അവളെ വാത്സല്യപൂര്‍വ്വം നോക്കി നിന്നു.
““ദേവേട്ടന് ദൂരെയ്ക്ക് പോയില്ലേ…..”” മാളുട്ടി കൗതുകത്തോടെ ചോദിച്ചു.
““ഇല്ലെടി കുറുമ്പി…”” ദേവ് അവളുടെ വയറ്റില്‍ ഇക്കിളിയാക്കികൊണ്ടു പറഞ്ഞു.
““ദേവേന്താ ഇന്ന്…. ഇങ്ങോട്ട്…..?”” പിന്നാലെ അവരുടെ അടുത്തേക്ക് വന്ന മദര്‍ ചോദിച്ചു.
““അത്…. മദറെ…. ഞങ്ങളൊന്ന് പുറത്ത് പോവുകയാ… അപ്പോ മാളൂട്ടിയെ കുടെ കൊണ്ടു പോകാമെന്ന്……””
““അതിപ്പോ…. നിങ്ങള്‍ക്ക് അതു ഒരു ബുദ്ധിമുട്ടാവില്ലേ….”” മദര്‍ ദേവിനെയും അനഘയെയും നോക്കി പറഞ്ഞു.
““ഇല്ല മദറെ…. ഞാന്‍ നോക്കിക്കൊള്ളാം…. ഒരു കുഴപ്പവുമില്ല….”” പെട്ടെന്ന് അനഘ മുന്നിലേക്ക് കയറി നിന്നുകൊണ്ടു പറഞ്ഞു.
അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??
മനസ്സിൽ ശരിക്കും തട്ടി
……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം
Thank you ? ❤️
നല്ല വാക്കുകള്‍ക്കു നന്ദി ❤️
ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank You Bro ???
❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
Thank you so much Bro ♥️❤️?
❤️❤️❤️
?❤️♥️?
Oru rakshem elledo…. oru molu venamnnn thonnipoy❤
Thank You bro ?
ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?
Thank You Anu ??
ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ് ഇടാൻ കഴിഞ്ഞിരുന്നില്ല……
എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
അടുത്ത പാർട്ട് ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????
ചെമ്പരത്തി ബ്രോ?..
സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ് ?
ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??
അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??
ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya
ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന് എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ് എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?