? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

 

ആന്ന് രാത്രി ആ റൂമില്‍ കിടന്ന രണ്ടുപേര്‍ക്കും ഉറക്കമുണ്ടായിരുന്നില്ല. മനസില്‍ കിടന്നു എല്ലാ കാര്യങ്ങളും കുഴഞ്ഞുമറിഞ്ഞുകൊണ്ടിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അനഘയ്ക്ക് ഉറക്കം വന്നില്ല. മനസില്‍ ചിരിയ്ക്കുന്ന മാളുട്ടിയുടെ മുഖം പലവട്ടം കടന്നു വന്നു. എന്നാല്‍ ദേവിന്‍റെ കുറ്റം ഏറ്റുപറച്ചിലില്‍ ഒരിക്കലും ന്യായികരിക്കാന്‍ തോന്നിയിരുന്നില്ല. സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുന്ന ഒരാളെ സ്നേഹിക്കുന്ന തന്നോട് തന്നെ അവള്‍ക്ക് പുച്ഛം തോന്നി. അങ്ങനെ രാത്രിയെപ്പോഴോ അവള്‍ ഉറക്കത്തിലേക്ക് വീണു.

ഇതേ സമയം ദേവും താഴെ ചിന്തകളിലായിരുന്നു. അനുവിന്‍റെ മനസിലെ ചിന്തകള്‍ എന്താണെന്ന് അവന് മനസിലാക്കാന്‍ സാധിക്കുമായിരുന്നു. ഇതുപോലെയൊരു സന്ദര്‍ഭം വരുമെന്ന് അവനറിയാവുന്നതു കൊണ്ടാണ് അനഘയുമായി ഒരു നിശ്ചിത അകലം പാലിച്ചിരുന്നത്. ഇല്ലെങ്കില്‍ ഈ നിമിഷം വരെ അവളെ ഞാന്‍ ഒന്നും പറയാതെ ചതിയ്ക്കുകയായിരുന്നു എന്നുകുടെ അവള്‍ക്ക് ചിന്ത വന്നേനെ….

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

പിറ്റേന്ന് പതിവ്പോലെ ദേവാണ് ആദ്യം എഴുന്നേറ്റത്. അനഘയെ നേരിടാന്‍ എന്തോ ഒന്ന് അവനെ തടസ്സപ്പെടുത്തിയിരുന്നു. അവന്‍ അവളെഴുന്നേല്‍ക്കും മുമ്പ് റൂം വിട്ടിരുന്നു. അതിനു ശേഷമാണ് അനഘ എഴുന്നേല്‍ക്കുന്നത്. രാത്രി വൈകി കിടന്നതു കൊണ്ട് എഴുന്നേല്‍ക്കാന്‍ അവള്‍ അല്‍പം വൈകിയിരുന്നു.

പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞു അനു ഹാളിലേക്ക് വരുമ്പോ മാലു അവിടെയിരുന്നു ടിവി കാണുന്നുണ്ടായിരുന്നു. ദേവും ടോമും അടുക്കളയിലാണെന്ന് അനഘയ്ക്ക് മനസിലായി. അനഘ മാലുവിനടുത്ത് വന്നിരുന്നു.

““ഇന്ന് മൈസുര്‍ ചുറ്റി കറങ്ങാന്‍ പോവുകയാണല്ലേ….”” മാലു ചോദിച്ചു. അനഘ ഒരു ചിരിയില്‍ മറുപടിയൊതുക്കി. തലേന്നത്തെ സംഭവത്തോടെ അതിനുള്ള അവളുടെ ആവേശമെല്ലാം കുറഞ്ഞിരുന്നു.

““ആദ്യമായി വരുന്നോര്‍ക്ക് കുറെ കാണാനുണ്ട്…. ഇവിടെ….”” മാലു അനഘയെ നോക്കി പറഞ്ഞു. അനഘ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ചിന്തകള്‍ മനസിന്‍റെ കടിഞ്ഞാണ്‍ പിടിച്ചിരുന്നു. പിന്നെ സംസാരം മറ്റു വിഷയങ്ങളിലേക്ക് കടന്നപ്പോള്‍ പതിയെ അനഘയും സംസാരിച്ചുതുടങ്ങി.

കുറച്ച് കഴിഞ്ഞപ്പോ ടോം വന്ന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു. ടോം മാലുവിനെ പിടിച്ചു മുന്നില്‍ നടന്നു തൊട്ട് പിറകെ അനഘയും. ഇന്നലെ തല്ലുകുടി പോയ രണ്ടുപേരാണ്…. ഇന്നിതാ അടയും ചക്കരയുമായിരിക്കുന്നു. ഡൈനിംഗ് ഹാളില്‍ കഴിക്കാനിരുന്നപ്പോള്‍ ദേവും അനഘയും സൈലന്‍റ് ആയിരുന്നു. അനഘയെ നോക്കാന്‍ പോലും ദേവ് ശ്രമിച്ചില്ല. അനഘ അത് ശ്രദ്ധിച്ചിരുന്നു. അതോടെ അവിടെ മൊത്തം ടോമിന്‍റെയും മാലുവിന്‍റെയും തല്ലുംപിടിയും മാത്രമായി. അതിന്‍റെയിടയില്‍ നിശബ്ദമായി അനഘയും ദേവും ഭക്ഷണം കഴിച്ചു.

 

120 Comments

  1. അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??

  2. അപ്പൂട്ടൻ ?

    മനസ്സിൽ ശരിക്കും തട്ടി
    ……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം

    1. Thank you ? ❤️

      നല്ല വാക്കുകള്‍ക്കു നന്ദി ❤️

  3. മുത്തു

    ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. ദ്രോണ നെരൂദ

    ❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  5. ❤️❤️❤️

  6. Oru rakshem elledo…. oru molu venamnnn thonnipoy❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?

  8. ചെമ്പരത്തി

    ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ്‌ ഇടാൻ കഴിഞ്ഞിരുന്നില്ല……

    എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
    റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
    തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
    അടുത്ത പാർട്ട്‌ ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????

    1. ചെമ്പരത്തി ബ്രോ?..

      സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?

      ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??

      അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??

  9. ezhuthine snehikunnavan

    ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya

    1. ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന്‍ എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ്‌ എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?

Comments are closed.