? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

 

അന്ന് മൃഗശാലയില്‍ നിന്ന് ഇറങ്ങുന്നത് വരെ മാളുട്ടി അനഘയുടെ കൈയും പിടിച്ചായിരുന്നു നടന്നത്. ഓരോ മൃഗങ്ങളെയും കാണുമ്പോ അവളുടെ മുഖത്ത് വരുന്ന പേടിയും കൗതുകവും എല്ലാം അനഘ അടുത്തു നിന്നു കണ്ടു. അവളുടെ കുഞ്ഞു കുഞ്ഞു സംശയങ്ങള്‍ക്ക് ക്ഷമയോടെ അനഘ മറുപടികള്‍ നല്‍കി.

ദേവാണേങ്കില്‍ അവരുടെ ഒപ്പം അവരുടെ സംസാരവും ഭാവങ്ങളും നോക്കി നടക്കുകയായിരുന്നു. ഒരു നിമിഷം അവന് അനുവിനെ ഓര്‍മ്മ വന്നു പോയി. ഒരുപക്ഷേ അവളുണ്ടായിരുന്നെങ്കില്‍ അവളുടെ കൈയില്‍ തുങ്ങി അവളോട് ശാസനയും സ്നേഹവും കൊണ്ട് വളരേണ്ടിരുന്ന മാളുട്ടിയെയാണ് അവന്‍ അവിടെ കണ്ടത്. താന്‍ എത്രമാത്രം സ്നേഹിച്ചാലും പരിചരിച്ചാലും അമ്മ എന്ന അത്ഭുതത്തിന് പകരമാവില്ല ഒന്നും….

അനഘയാണേല്‍ മാളുട്ടിയിലേക്ക് മാത്രമായി അടുത്തുപോവുകയായിരുന്നു. ദേവ് എന്ന ഒരാള്‍ തന്‍റെ കുടെയുള്ള കാര്യം പോലും അവള്‍ മറന്നിരുന്നു. മാളുട്ടിയുടെ കുടെ അവിടെ ഓരോ ഇടത്തേക്കും പോകുന്നതും അവളുടെ ഓരോ സംശയങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നതും ആയിരുന്നു അപ്പോഴെത്തേ സന്തോഷം. അതിനാല്‍ വേറെ ഒരു കാര്യവും മനസിലേക്ക് വന്നത് പോലുമില്ല.

അങ്ങനെ ആ മൃഗശാല മുഴുവന്‍ അലഞ്ഞ്തിരിഞ്ഞ് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് മൃഗങ്ങളെയും പക്ഷികളെയും കണ്ടു. മാളുട്ടിയ്ക്ക് വന്യമൃഗങ്ങളോടാണ് താല്‍പര്യം. സിംഹത്തേയും പുലിയേയും കടുവയേയുമെല്ലാം കക്ഷി അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. അവരുടെ ഒക്കെ മുന്നില്‍ ഒരുപാട് സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.

മൃഗശാല മൊത്തം കറങ്ങി തിരിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നേരം ഉച്ചയായിരുന്നു. അവിടെ നിന്നിറങ്ങി നേരെ ഹോട്ടലില്‍ കയറി ഉച്ചഭക്ഷണം കഴിച്ചു. ദേവും മാളുട്ടിയും ഊണാണ് കഴിച്ചത്. അവര്‍ക്ക് ബിരിയാണി വലിയ സംഭവമൊന്നുമായിരുന്നില്ല. എന്നാല്‍ അനഘ ബിരിയാണി കഴിച്ചു. വല്ലപ്പോഴും കിട്ടുന്ന സംഭവമായത് കൊണ്ടു അനഘ അത് ആസ്വദിച്ചു കഴിച്ചു. മാളുട്ടിയും ദേവും ഒരു ഇലയില്‍ നിന്നായിരുന്നു കഴിച്ചിരുന്നത്. കാരണം ഒരു ഊണ് മുഴുവന്‍ അവള്‍ കഴിക്കില്ലെന്ന് ദേവിന് ഉറപ്പായിരുന്നു. കിട്ടിയ വിഭവങ്ങളെല്ലാം ഭാഗിച്ച് അവര്‍ ഇരുവരും കഴിച്ചു. എന്നാല്‍ പപ്പടത്തിലും പായസത്തിലും ഒരു കോപ്രമൈസിന് മാളുട്ടി സമ്മതിച്ചില്ല. അത് അവള്‍ ഒറ്റയ്ക്ക് അകത്താക്കി.

ഹോട്ടലില്‍ നിന്നിറങ്ങിയാതിന് ശേഷം നേരെ പോയത് ഒരു കിഡ്സ് ഷോറുമിലേക്കാണ്. അവിടെ നിന്ന് മാളുട്ടിയ്ക്ക് പുതിയ ഒന്ന് രണ്ട് ജോഡി ഉടുപ്പും അവളുടെ ഇഷ്ടത്തിന് രണ്ടുമൂന്ന് ടോയും വാങ്ങി. മാളുട്ടിയ്ക്കുള്ള ഡ്രെസ്സെടുക്കുന്നത് കണ്ടപ്പോഴെ ഈ കാര്യത്തില്‍ ദേവ് ഒരു എക്സ്പെര്‍ട്ടാണെന്ന് അനഘയ്ക്ക് മനസിലായി. നീണ്ട നേരത്തെ സെലക്ഷനിംഗിന് ശേഷം നല്ല രണ്ടു ജോടി ഉടുപ്പ് അവന്‍ തിരഞ്ഞെടുത്തു. രണ്ടും നന്നായി മാളുട്ടിയ്ക്ക് ചേരുന്നുണ്ടായിരുന്നു.

 

120 Comments

  1. അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??

  2. അപ്പൂട്ടൻ ?

    മനസ്സിൽ ശരിക്കും തട്ടി
    ……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം

    1. Thank you ? ❤️

      നല്ല വാക്കുകള്‍ക്കു നന്ദി ❤️

  3. മുത്തു

    ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. ദ്രോണ നെരൂദ

    ❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  5. ❤️❤️❤️

  6. Oru rakshem elledo…. oru molu venamnnn thonnipoy❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?

  8. ചെമ്പരത്തി

    ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ്‌ ഇടാൻ കഴിഞ്ഞിരുന്നില്ല……

    എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
    റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
    തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
    അടുത്ത പാർട്ട്‌ ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????

    1. ചെമ്പരത്തി ബ്രോ?..

      സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?

      ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??

      അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??

  9. ezhuthine snehikunnavan

    ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya

    1. ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന്‍ എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ്‌ എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?

Comments are closed.