? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

 

““സമ്മതിക്കണം…. അതിന് നീ എതിര് നിന്നിട്ടു കാര്യമില്ല…. നിന്നോട് പലപ്പോഴായി പറഞ്ഞ, നീ സമ്മതിക്കേണ്ട ഒരു കാര്യം ഇതാണ്. എനിക്ക് ഇന്ന് ഈ ലോകത്ത് എന്തിനെക്കാള്‍ വലുത് എന്‍റെ മകളാണ്. അവളെ നേടാന്‍ വേണ്ടി ഞാന്‍ എന്തും ചെയ്യും…. നിനക്ക് അവളെ എനിക്ക് തന്ന ശേഷം നിനക്കിഷ്ടമുള്ളിടത്തേക്ക് പോവാം. ഡൈവോഴ്സോ മറ്റു എനിക്ക് തരാനാവുന്ന എന്തും നീ ചോദിച്ച ഞാന്‍ നല്‍കാം. പക്ഷേ ഇതിന് നീ എന്‍റെ കുടെ നിന്നെ പറ്റു.”” ദേവ് പറഞ്ഞു നിര്‍ത്തി. അനഘ ഒരു നിമിഷം എന്തുപറയണമെന്നറിയാതെ നിന്നു. മുമ്പ് പല തവണ ഒളിഞ്ഞും തെളിഞ്ഞും ഒരു കാര്യത്തിന് കുടെ നില്‍ക്കണമെന്നു ദേവ് പറഞ്ഞിട്ടുണ്ട്. അത് ഈ കാര്യമാവുമെന്ന് ഒരിക്കലും അനഘ വിചാരിച്ചിരുന്നില്ല. ചിന്തകള്‍ തെന്നിതെറിച്ചു പോകുമ്പോള്‍ മനസ് എവിടെയും ഉറച്ചു നില്‍ക്കാതെ അനഘ ആകെ കുഴങ്ങി.

““എനിക്കറിയാം… തന്‍റെ മുന്നില്‍ ഞാനിപ്പോ ചതിയനും ദുഷ്ടനുമെല്ലാമാണെന്ന്. അതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. കാരണം സ്വന്തം മകളെ ഉപേക്ഷിച്ച ദുഷ്ടനും നീചനുമൊക്കെയാണ് ഞാന്‍. സ്വന്തം ഭാര്യയേയും ജീവനേറെ സ്നേഹിച്ച കുട്ടുകാരെയും സ്വന്തം കുടുംബത്തെ പോലും പറ്റിച്ചു നല്ലവനായി നടക്കുന്ന ചതിയനാണ് ഞാന്‍. പക്ഷേ ആ സമയത്തെ എന്‍റെ മനസികവസ്ഥ ആര്‍ക്കും മനസിലാവാന്‍ പോകുന്നില്ല.

ഇതെല്ലാം ആദ്യരാത്രി തന്നെ നിന്നോട് പറയാന്‍ ഇരുന്നതാണ് ഞാന്‍. പക്ഷേ അപ്പോഴാണ് നിന്‍റെ മോശമായ സംസാരം ഉണ്ടായത്. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അതാണ് അന്ന് ഇതൊന്നും പറയാതെ നിന്നോട് മോശമായി പെരുമാറിയത്. അന്നു മുതല്‍ ഇന്നു വരെ ഒരിക്കല്‍ പോലും തന്നോട് ഒരു അടുപ്പമോ സ്നേഹമോ ഞാന്‍ കാണിച്ചിട്ടില്ല. കാരണം എല്ലാവരുടെയും മുന്നില്‍ തെറ്റുകാരനായി ഒരിക്കല്‍ നില്‍ക്കേണ്ടിവരുമെന്ന ചിന്ത എനിക്ക് ഉണ്ട്. എല്ലാമറിയുമ്പോ താനടക്കം പലരും എന്നില്‍ നിന്നു അകന്നുപോകുമെന്ന് എനിക്ക് അറിയാം. എന്നാലും ഒരു തെറ്റെങ്കിലും എനിക്ക് തിരുത്തണം… ഇല്ലെങ്കില്‍ എന്‍റെ അനു പോലും എന്നോട് പൊറുക്കില്ല.”” ദേവ് ഒന്ന് നിര്‍ത്തി കൊണ്ടു അനഘയേ ഒന്ന് നോക്കി. പക്ഷേ അനഘ മറുപടിയൊന്നുമില്ലാതെ ചുമരിലേക്ക് നോക്കി നിന്നു. ദേവിനെ നോക്കാന്‍ പോലും അവള്‍ മനസ് കാണിച്ചില്ല.

““ശരി…. താന്‍ ആലോചിച്ചിട്ട് പറഞ്ഞാല്‍ മതി…. ഇതിന്‍റെ പേരില്‍ തനിക്ക് ഒരു
പ്രേശ്നവും വരാതെ ഞാന്‍ നോക്കിക്കൊള്ളാം…. ഇപ്പോ താന്‍ കിടന്നോ…. ഗുഡ് നൈറ്റ്….”” അത്രയും കുടെ പറഞ്ഞു ദേവ് ബെഡ്ഷിറ്റേടുത്തു നിലത്തു വിരിച്ചു കിടന്നു. അനഘ എന്തോ ചിന്തിച്ചുകൊണ്ടു കട്ടിലിനു മുകളിലേ ബെഡിലും….

 

120 Comments

  1. അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??

  2. അപ്പൂട്ടൻ ?

    മനസ്സിൽ ശരിക്കും തട്ടി
    ……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം

    1. Thank you ? ❤️

      നല്ല വാക്കുകള്‍ക്കു നന്ദി ❤️

  3. മുത്തു

    ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. ദ്രോണ നെരൂദ

    ❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  5. ❤️❤️❤️

  6. Oru rakshem elledo…. oru molu venamnnn thonnipoy❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?

  8. ചെമ്പരത്തി

    ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ്‌ ഇടാൻ കഴിഞ്ഞിരുന്നില്ല……

    എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
    റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
    തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
    അടുത്ത പാർട്ട്‌ ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????

    1. ചെമ്പരത്തി ബ്രോ?..

      സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?

      ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??

      അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??

  9. ezhuthine snehikunnavan

    ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya

    1. ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന്‍ എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ്‌ എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?

Comments are closed.