അധികം വൈകാതെ ഭക്ഷണം കഴിച്ചു തിരിച്ചു റൂമിലേക്ക് പോന്നു. അപ്പോഴെല്ലാം അനഘ ആകെ നിശബ്ദമായിരുന്നു. മനസിലെ സങ്കടങ്ങള്‍ പുറത്തേക്ക് കൊണ്ടുവരാതെയിരിക്കാന് അവള് പാടു പെട്ടു എന്ന് പറയുന്നതാവും ശരി. ദേവ് അല്പനേരം മാലുവിനെയും ടോമിനെയും സഹായിച്ചു അവരോടൊപ്പമാണ് അടുക്കള വിട്ടത്. എന്നാല്‍ അനഘ സുഖമില്ലെന്ന് പറഞ്ഞു ആദ്യമേ സ്ഥലം കാലിയാക്കി.
ദേവ് റൂമിലെത്തിയപ്പോഴെക്കും അനഘ കിടന്നിരുന്നു. സാധാരണ രാത്രി അങ്ങോട്ടെന്തെങ്കിലും പറഞ്ഞില്ലെങ്കിലും ഇങ്ങോട്ട് ചാടി കയറി എന്തേലും പറഞ്ഞേ അവള് കിടക്കാറുണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് പതിവിലും വിപരിതമായി അവള് ആദ്യ കിടന്നു. അതും കിടന്ന ഭാഗത്ത് നിന്ന് ഒരു അനക്കവുമില്ല. ഉറങ്ങിയെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. കുറച്ചു നേരം കുടെ ശാന്തമായി കിടക്കുന്ന അനഘയെ നോക്കിയ ശേഷം ദേവ് തന്റെ സ്ഥിരം സ്ഥാനത്ത് പോയി കിടന്നു. എന്നാല്‍ അന്നത്തെ ദിവസത്തെ ഉറക്കം അവനെ കൈയൊഴിഞ്ഞിരുന്നു. മനസില്‍ പല ചിന്തകളും ഓര്‍മകളും കയറി വന്നുകൊണ്ടിരുന്നു.
വീണ്ടും ഒരു പുലരി കുടെ അവിടെയ്ക്ക് വന്നു. രാവിലെ പതിവിലും വൈകിയാണ് അനഘ എണീറ്റത്. ഇന്നലത്തെ മനസിന്റെയും ശരീരത്തിന്റെ ക്ഷീണം അവള് ഉറങ്ങിയങ്ങ് തീര്‍ത്തു. പതിവുപോലെ അവിടെ ബാക്കി മൂന്ന് പേരും സന്തോഷത്തിലാണ്. എന്നാല്‍ അനഘയ്ക്ക് മാത്രം സന്തോഷം ഒന്നും തോന്നിയില്ല. അവള് മിണ്ടാതെ എല്ലാതിന്റെയും ഒപ്പം നിന്നു. കുളിച്ചൊരുങ്ങി ഭക്ഷണം കഴിച്ചു ദേവും അനഘയും അന്നത്തെ യാത്ര ആരംഭിച്ചു.
അന്ന് മൈസൂര്‍ പാലസും പിന്നെ ചെറിയ ഒന്നു രണ്ടു ടൂറിസ്റ്റ് സ്പോട്ടുകളിലേക്കുമാണ് അവര്‍ പോയത്. യാത്ര തികച്ചും മൗനപൂര്വ്വമായിരുന്നു. അനഘയ്ക്ക് ദേവിനോട് സംസാരിക്കാനെ തോന്നിയില്ല. സംസാരിച്ചു ഇനിയും അയാളോട് അടുക്കുന്നതിനും നല്ലത് അകന്നിരിക്കുന്നതാണെന്ന് അവള്‍ക്ക് തോന്നിയിരുന്നു. എന്നാല്‍ ദേവ് ഇടയ്ക്ക് അവളെ നോക്കുന്നുണ്ടെങ്കിലും അതിനൊന്നും അവള് ശ്രദ്ധ നല്‍കിയില്ല. അന്നെന്തായും മാളുട്ടിയെ കാണുന്നില്ലെന്ന് രണ്ടുപേരും തിരുമാനിച്ചിരുന്നു. അന്ന് വൈകിട്ട് സര്‍ക്കിട്ട് കഴിഞ്ഞു രണ്ടുപേരും വീട്ടിലെത്തുമ്പോഴേക്കും മൗനം രാത്രിയെക്കാള്‍ വലിയ ഇരുട്ടായി അവരുടെ കുടെ കൂടിയിരുന്നു.
അന്ന് രാത്രി വരെ ബാക്കിയെല്ലാം പതിവുപോലെ നടന്നു. രാത്രി ഒന്നിച്ചു ഭക്ഷണം കഴിച്ചു ഇരു ജോഡികളും പിരിഞ്ഞു. ഇന്ന് ദേവാണ് ആദ്യം റൂമിലേക്ക് പോയത്. അവന് ഫോണെടുത്തു മാളുട്ടിയെ വിളിച്ചു സംസാരിച്ചു. അതുകഴിഞ്ഞു വന്നപ്പോഴേക്കും അനഘ കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു.
അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??
മനസ്സിൽ ശരിക്കും തട്ടി
……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം
Thank you ? ❤️
നല്ല വാക്കുകള്‍ക്കു നന്ദി ❤️
ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank You Bro ???
❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
Thank you so much Bro ♥️❤️?
❤️❤️❤️
?❤️♥️?
Oru rakshem elledo…. oru molu venamnnn thonnipoy❤
Thank You bro ?
ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?
Thank You Anu ??
ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ് ഇടാൻ കഴിഞ്ഞിരുന്നില്ല……
എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
അടുത്ത പാർട്ട് ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????
ചെമ്പരത്തി ബ്രോ?..
സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ് ?
ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??
അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??
ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya
ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന് എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ് എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?