? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

 

അനഘ എന്തുപറയണമെന്നറിയാതെ ദേവിനെ നോക്കിയിരുന്നു. അവള്‍ മാളുട്ടിയുടെയും ദേവിന്‍റെ ഒരുമിച്ചുള്ള നിമിഷങ്ങള്‍ മനസില്‍ കുട്ടികിഴിച്ചു നോക്കുകയായിരുന്നു. ദേവിന്‍റെ അവളോട് ഉള്ള സമീപനത്തില്‍ ഒരു സ്പോണ്‍സറേക്കാള്‍ ഒരു അച്ഛന്‍റെ വാത്സല്യവും സ്നേഹവും പ്രകടമായിരുന്നു. പോരാത്തതിന് അത് അനുവിന്‍റെ മകളാണ് എന്നറിയാന്‍ ആ കണ്ണുകള്‍ തന്നെ ധാരാളമായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന വെള്ളാരം കണ്ണുകളാണ് ഇരുവര്‍ക്കും.

ഓരോന്ന് ചിന്തിച്ചിരുന്ന അനഘയ്ക്ക് അപ്പോഴാണ് മാളുട്ടിയെങ്ങനെ അവിടെയെത്തിയെന്ന സംശയം വന്നത്. ടോമിന്‍റെയും മാലുവിന്‍റെയും വാക്കുകളില്‍ അനുവിന്‍റെ കുടെ അവളുടെ കുഞ്ഞും മരിച്ചതാണ്. എന്നാല്‍ അവര്‍ പോലും അറിയാതെ ദേവിന്‍റെ കുഞ്ഞ് ജീവിച്ചിരിക്കുന്നുണ്ട്. അതും അവരുടെ കണ്‍മുന്നില്‍.

““മാളുട്ടിയെങ്ങനെ…. അവിടെ…..?”” അനഘ തന്‍റെ സംശയം ദേവിനോട് ചോദിച്ചു. അതുകേട്ടതോടെ ദേവ് കുടുതല്‍ വിഷണ്ണനായി. അവന്‍ അനഘയുടെ മുഖത്ത് നിന്ന് കണ്ണെടുത്ത് സൈഡിലെ ഒരു ചുമരിലേക്ക് നോക്കി നിന്നു. പിന്നെ പറഞ്ഞു തുടങ്ങി.

““ഞങ്ങള്‍ ഒരിക്കലും ഒരു ഒളിച്ചോടല്‍ പ്രതീക്ഷിച്ചിരുന്നതല്ല. എന്നാല്‍ അവളുടെ പപ്പയുടെ പ്രവൃത്തികള്‍ അവളിലും മാറ്റമുണ്ടാക്കി. നേരില്‍ കണ്ട അന്ന്, അവള്‍ അവസാനം എന്നോട് പറഞ്ഞതും അതാണ്. നമ്മുക്ക് എവിടേക്കെങ്കിലും ഓടി പോയി അവിടെ ജീവിക്കാമെന്ന്… ഒരു പക്ഷേ അന്നത്തെ മനസികാവസ്ഥയില്‍ എനിക്ക് അതിനെ എതിര്‍ക്കാന്‍ തോന്നിയില്ല. എന്നാല്‍ ഇറങ്ങി തിരിച്ചപ്പോഴാണ് അവളുടെ പപ്പയുടെ ശക്തി ഞങ്ങള്‍ അറിയുന്നത്. നാടും നഗരവും എല്ലാം പിള്ളേച്ചന്‍റെ ഗുണ്ടകളും പോലിസുമായിരുന്നു. അതിനാല്‍ നാട്ടിലേക്ക് വന്നിട്ട് കാര്യമില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി.

അപ്പോഴാണ് ചിറ്റശ്ശിയുടെ വില്‍പത്രത്തില്‍ കണ്ട ആ സ്ഥലത്തെ പറ്റി എനിക്ക് ഓര്‍മ വന്നത്. കുറച്ചു നാള്‍ ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് ജീവിക്കാന്‍ അതാണ് നല്ല സ്ഥലമെന്ന് ഞാനും ഉറപ്പിച്ചു. എങ്ങിനെയോ അവളെയും കൊണ്ടു ആരുടെയും കണ്ണില്‍ പെടാതെ അങ്ങോട്ട് വെച്ചു പിടിച്ചു.

അവിടെ ചെന്ന് കുറച്ചു മാസങ്ങള്‍ വേണ്ടി വന്നു അവിടെത്തെ കാടുവെട്ടി തളിച്ചു ഞങ്ങളുടെ മാത്രം ലോകം കെട്ടിപ്പടുക്കാന്‍. ഞങ്ങള്‍ മാത്രമുള്ള ഞങ്ങളുടെ സ്വന്തം ദേവലോകം…. കൃഷിയും മറ്റുമായി ഞങ്ങള്‍ സന്തോഷത്തോടെ അവിടെ ജീവിച്ചു. അതിനിടയില്‍ മനുഷ്യസഹജമായ ഗൃഹാതുരത്വം ഞങ്ങളെയും കീഴ്പ്പെടുത്തി തുടങ്ങിയിരുന്നു. അനുവിനാണെല്‍ പപ്പയെ വിട്ടു നില്‍ക്കുന്നതിന്‍റെയും, തന്നെ കാണാതെ പപ്പ വിഷമിക്കുന്നതിനെപ്പറ്റിയും പറഞ്ഞു കരയാനെ സമയമുണ്ടായിരുന്നുള്ളു. ഒരുപക്ഷേ മനുഷ്യമനസില്‍ വരുന്ന വികാരങ്ങളുടെ ഋതുഭേദങ്ങള്‍ അപ്പോള്‍ ഞങ്ങളിലും ജനിച്ചിരുന്നു. പപ്പയോടുള്ള ദേഷ്യത്തെ കവച്ചുവെച്ചു സ്നേഹമെന്ന പുതിയ ഋതു അവളില്‍ കടന്നുവന്നിരുന്നു.

 

120 Comments

  1. അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??

  2. അപ്പൂട്ടൻ ?

    മനസ്സിൽ ശരിക്കും തട്ടി
    ……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം

    1. Thank you ? ❤️

      നല്ല വാക്കുകള്‍ക്കു നന്ദി ❤️

  3. മുത്തു

    ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. ദ്രോണ നെരൂദ

    ❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  5. ❤️❤️❤️

  6. Oru rakshem elledo…. oru molu venamnnn thonnipoy❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?

  8. ചെമ്പരത്തി

    ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ്‌ ഇടാൻ കഴിഞ്ഞിരുന്നില്ല……

    എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
    റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
    തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
    അടുത്ത പാർട്ട്‌ ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????

    1. ചെമ്പരത്തി ബ്രോ?..

      സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?

      ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??

      അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??

  9. ezhuthine snehikunnavan

    ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya

    1. ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന്‍ എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ്‌ എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?

Comments are closed.