““എടീ…. അപ്പോ നിന്റെ അച്ഛനോടും അമ്മയോടും എന്തുപറയും….””
““എല്ലാം പറയണം…. പിന്നെ അവര്‍ക്ക് എന്നെ മനസിലാവുമെങ്കില്‍ അവരുടെ ഒപ്പം നിന്ന് ഇതൊക്കെ ചെയ്യണം… ഇല്ലെങ്കില്‍…..”” നീണ്ട ഒരു നിശബ്ദ നിറച്ചുകൊണ്ട് അനഘ നിര്‍ത്തി….
““എടീ…. നീ ഈ പറഞ്ഞതിനൊക്കെ പണം വേണ്ടേ…..”” നന്ദു ചോദിച്ചു.
““അത് അപ്പോഴല്ലേ…. എന്തെങ്കിലും വഴി തെളിയുമെന്ന് വിശ്വസിക്കാം…. അതൊക്കെ അപ്പോ നോക്കാം…. ഇപ്പോ എന്തായാലും ദത്തെടുക്കുന്നതിന് സമ്മതം പറയാം…. ബാക്കി പിന്നെ…..””
““അല്ലാ…. ഇനി ഡൈവേഴ്സിന് നിന്റെ കെട്ടിയോന് സമ്മതിച്ചില്ലെങ്കിലോ….?”” നന്ദു സംശയത്തോടെ ചോദിച്ചു.
““അതിനെ കുറിച്ചൊന്നും നീ പേടിക്കണ്ട…. അയാളുടെ ലക്ഷ്യത്തിലെത്തിയാ ചോദിക്കുന്ന എന്തും തരാമെന്ന് കുറെ വട്ടമെന്നോട് പറഞ്ഞിട്ടുണ്ട്… അപ്പോ പിന്നെ ഈ കാര്യത്തിനു എതിരു പറയുമെന്ന് തോന്നുന്നില്ല…. പിന്നെ എന്നോട് ഒരു ബന്ധവും കാണിക്കാത്ത അയാളുമായി ഞാനെന്തിനാ തുടരുന്നത്….. അടുക്കാത്ത മനസും ശരീരവും പിരിയുന്നതാണ് നല്ലത്…. അത്രയും സമാധാനമെങ്കിലും കിട്ടും.””
““അപ്പോ നിന്റെ ഇഷ്ടമൊക്കെ നീ വേണ്ടാ എന്ന് വെക്കുകയാണോ…..?””
““ദേവേട്ടന്റെ കാര്യമാണോ നീ ചോദിച്ചേ…..?”” അനഘ നന്ദുവിന്റെ ചോദ്യത്തിന്റെ അര്‍ത്ഥം മനസിലാവാതെ ഒന്നു ഉറപ്പുവരുത്തി…
““മ്…. അതെ…..””
““എന്റെ ആ ഇഷ്ടം നീയും ഞാനും മാത്രമല്ലേ അറിഞ്ഞിട്ടുള്ളു. അത് മനസില്‍ പൊട്ടി വിരിഞ്ഞ പോലെ വാടിപോയി എന്നു വിചാരിച്ച മതി…. തിരിച്ചുകിട്ടാത്ത പ്രണയം മനസിന്റെ വിങ്ങലാണെന്ന് കേട്ടിട്ടില്ലേ….”” അനഘ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും അനഘയുടെ കണ്ണുകള്‍ നില്‍ക്കാതെ ധാരയായി ഒഴുകി തുടങ്ങി. അവള് ഫോണ്‍ അല്പനേരം ചെവിയില്‍ നിന്നും മാറ്റി രണ്ടു കണ്ണുകളും അമര്‍ത്തി തുടച്ചു…. ആ സമയം നന്ദു ഫോണിലുടെ എന്തോ പറഞ്ഞതായി അനഘയറിഞ്ഞെങ്കിലും അവള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോ അവള് ഫോണ്‍ ചെവിയിലേക്ക് അടുപ്പിച്ചു.
““ഹലോ…. അനു….. നീ കേള്‍ക്കുന്നുണ്ടോ….?”” അപ്പുറത്ത് നിന്നു നന്ദുവിന്റെ ചോദ്യം ഫോണിലുടെ വന്നു.
““ഹാ…. എടി…. ഇവിടെ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നുണ്ട്…. ഞാന്‍ പോയേച്ചും വരാം…. ബാക്കി നമ്മുക്ക് പിന്നെ സംസാരിക്കാം….”” അനഘ ഒരു കള്ളം പറഞ്ഞു സംസാരം നിര്‍ത്തി….
““ഹാ…. ഓക്കെ ഡീ…. നീ ഫ്രീ ആവുമ്പോ വിളിയ്ക്ക്….. എന്തിനും ഞാനൊപ്പമുണ്…”” നന്ദു മറുപടി നല്കി…
““ഓക്കെ ഡീ…. ഗുഡ്നൈറ്റ്…..””
““ഗുഡ്നൈറ്റ്…..”” ഫോണ്‍ വെച്ചതും അനഘ ബാത്ത്റൂമില്‍ കയറി. മുഖം നന്നായി കഴുകി ഹാള്‍ ലക്ഷ്യമാക്കി നടന്നു. ഹാളിലാരെയും കാണാത്തതിനാല്‍ ഡൈനിംഗ് ഹാളിലേക്ക് നടന്നു. അവിടെ ബാക്കി മൂന്ന് പേരും അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??
മനസ്സിൽ ശരിക്കും തട്ടി
……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം
Thank you ? ❤️
നല്ല വാക്കുകള്‍ക്കു നന്ദി ❤️
ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank You Bro ???
❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
Thank you so much Bro ♥️❤️?
❤️❤️❤️
?❤️♥️?
Oru rakshem elledo…. oru molu venamnnn thonnipoy❤
Thank You bro ?
ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?
Thank You Anu ??
ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ് ഇടാൻ കഴിഞ്ഞിരുന്നില്ല……
എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
അടുത്ത പാർട്ട് ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????
ചെമ്പരത്തി ബ്രോ?..
സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ് ?
ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??
അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??
ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya
ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന് എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ് എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?