? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

 

ഭാര്യയോ കുടുംബമോ ഇല്ലാത്ത എനിക്ക് അവളെ ചോദിച്ചു വാങ്ങാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ തന്നെ ഒരു സ്പോണ്‍സര്‍ എന്ന നിലയില്‍ മാത്രമേ എനിക്ക് അവളെ കാണാന്‍ കഴിയുമായിരുന്നുള്ളു. രണ്ടു വര്‍ഷം ഞാന്‍ അവളുടെ കുടെയുണ്ടായിരുന്നു. അവളുടെ ഓരോ വളര്‍ച്ചയും നോക്കി നിന്നു.

ഒരു അനാഥലയത്തിലേക്ക് അവളെ മാറ്റാത്തിരിക്കാന്‍ ദൈവം വേണ്ട പ്രവൃത്തികള്‍ എനിക്ക് വേണ്ടി ചെയ്തു തന്നു. അവളുടെ ദേവേട്ടനായി. പതിയെ എന്‍റെ ദുഃഖത്തിനുള്ള മരുന്നു അവളുടെ ചിരിയായി മാറി. ഇന്ന് അച്ഛനെന്ന പദവിയില്ലങ്കിലും ഞാന്‍ അവളുടെ രക്ഷിതാവാണ്. കുടെയില്ലെങ്കിലും അവളുടെ ഓരോ ചലനവും എനിക്ക് അറിയാനാവുന്നുണ്ട്. പക്ഷേ അതൊന്നും പോരാ…. എനിക്ക്….. എന്‍റെ മകളെ എന്‍റെ കുടെ നിർത്തണം…. അവളെ എന്‍റെ നെഞ്ചില്‍ കിടത്തി ഉറക്കണം…. നല്ല വിദ്യാഭ്യാസം കൊടുക്കണം… അതിന് ശേഷം നല്ല ജോലി, നല്ല ജീവിതം…. എല്ലാം എനിക്ക് അവള്‍ക്ക് നല്‍കണം…. പക്ഷേ അതൊന്നും അവള്‍ അവിടെ നിന്നാല്‍ നടക്കില്ല….”” ദേവ് എന്തോ ഉറച്ച പോലെ പറഞ്ഞു നിര്‍ത്തി….

““നിങ്ങള്‍ പറഞ്ഞു വരുന്നത്….?”” ദേവിന്‍റെ വാക്കുകള്‍ കേട്ട് അനഘയുടെ മനസില്‍ ഓരോ സമയം ദേഷ്യവും സഹതാപവും തോന്നിയിരുന്നു. അവന്‍ പറഞ്ഞു നിര്‍ത്തിയതും അനഘ അവന്‍റെ ഉദ്ദേശം എന്താണെന്ന് ചോദിച്ചു.

““ഞാന്‍ അവളെ….. അല്ലാ….. നമ്മള്‍ അവളെ ദത്തെടുക്കാന്‍ പോകുന്നു…..”” ദേവ് അനഘയേ നോക്കി അത്മവിശ്വാസത്തോടെ പറഞ്ഞു….

““നമ്മളോ….!!!”” അനഘ ദേവിനെ നോക്കി അതിശയത്തോടെ ചോദിച്ചു.

““അതെ…. അവളുടെ പാരന്‍റ് എന്ന നിലയില്‍ നമ്മള്‍ അവളെ ദത്തെടുക്കാന്‍ പോകുന്നു. അതിനുള്ള ഡോക്യുമെന്‍റ്സ് എല്ലാം ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ പകുതിയും ഫേക്കാണ്. അല്ലെങ്കില്‍ നേര്‍വഴിയെ അവളെ കിട്ടാന്‍ ഒരുപാട് കാലം പിടിക്കും. കാരണം നമ്മുടെ വയസ്സ് തന്നെയാണ്. പിന്നെ ദാമ്പത്യജീവിതത്തിന്‍റെ കാലവും. അതൊന്നും പോരാ ഒരു ദത്തെടുക്കലിന്. അതിനാല്‍ ഞാന്‍ കുറച്ച് ഫേക്ക് ഡോക്യുമെന്‍റ്സ് അതിനായി ഉണ്ടാക്കേണ്ടി വന്നു. ഇപ്പോഴേങ്കിലും മാളുട്ടിയെ ഞാന്‍ സ്വന്തമാക്കണം. അല്ലെങ്കില്‍ താനൊരു അനാഥയാണെന്ന സത്യം അവള്‍ മനസിലാക്കും. അതോടെ എന്തുചെയ്തിട്ടും അവളില്‍ നിന്ന് അതു പറിച്ചു കളയാന്‍ എനിക്ക് സാധിക്കാതെ വരും. അവള്‍ക്ക് സ്വന്തമായി അച്ഛനുണ്ട്, മുത്തശ്ശിയുണ്ട്, വല്യച്ഛനും വല്യമ്മയുമുണ്ട്. ഇവരുടെയെല്ലാം സ്നേഹം കിട്ടി അവള്‍ വൈദരത്ത് ജീവിക്കണം ഇനിയുള്ള കാലം….”” ദേവ് പറഞ്ഞു നിര്‍ത്തി..

““ഇല്ല…. ഞാനതിന് സമ്മതിക്കില്ല…..”” അനഘ ഒറ്റയടിക്ക് പറഞ്ഞു.

 

120 Comments

  1. അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??

  2. അപ്പൂട്ടൻ ?

    മനസ്സിൽ ശരിക്കും തട്ടി
    ……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം

    1. Thank you ? ❤️

      നല്ല വാക്കുകള്‍ക്കു നന്ദി ❤️

  3. മുത്തു

    ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. ദ്രോണ നെരൂദ

    ❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  5. ❤️❤️❤️

  6. Oru rakshem elledo…. oru molu venamnnn thonnipoy❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?

  8. ചെമ്പരത്തി

    ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ്‌ ഇടാൻ കഴിഞ്ഞിരുന്നില്ല……

    എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
    റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
    തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
    അടുത്ത പാർട്ട്‌ ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????

    1. ചെമ്പരത്തി ബ്രോ?..

      സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?

      ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??

      അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??

  9. ezhuthine snehikunnavan

    ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya

    1. ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന്‍ എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ്‌ എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?

Comments are closed.