““എന്നാ ശരി… നിങ്ങള്‍ ഇറങ്ങിക്കോ….”” മദര്‍ ദേവ് പറഞ്ഞിതിനോട് സമ്മതിച്ച തരത്തില്‍ അവര്‍ക്ക് പോകാനുള്ള അനുമതി നല്കി. പിന്നെ മദര്‍ മാളുട്ടിയോട് ചിരിയോടെ ടാറ്റ കാണിച്ചു. അപ്പോഴേക്കും മാളുട്ടിയുടെ അടുത്തെത്തിയ അനഘ അവളെ വാരിയെടുത്തു.
““അനഗേച്ചി ഉമ്മ….”” ഒക്കത്ത് കയറിയ പാടെ മാളുട്ടി തന്റെ സ്നേഹം പാസാക്കി.
““നമ്മുക്ക് പോവാം….”” അനഘ മാളുട്ടിയോട് ചോദിച്ചു. മാളുട്ടി സന്തോഷത്തോടെ തലയാട്ടി. അനഘ അവളെയും കൊണ്ടു അവരുടെ താറിനടുത്തേക്ക് നടന്നു. ഈ സമയത്തോന്നും ദേവിനെ അവള് ശ്രദ്ധിച്ചില്ല. എന്നാല്‍ ദേവ് അവളും മാളുട്ടിയും തമ്മിലുള്ള നിമിഷങ്ങള്‍ നോക്കി നില്‍ക്കുകയായിരുന്നു. മാളുട്ടിയെ എടുത്തു അവളോട് കിന്നാരം പറഞ്ഞു പുറത്തേക്ക് നടക്കുന്ന അനഘയെ ദേവ് നോക്കി നിന്നു. ഒരു നിമിഷം അവന്റെ മനസിലേക്ക് പഴയ പല രൂപങ്ങളും വന്നുപോയികൊണ്ടിരുന്നു.
താറിനടുത്തെത്തിയ ശേഷമാണ് അനഘ തിരിഞ്ഞു നോക്കുന്നത്. എന്നാല്‍ ദേവ് അല്പം അകലെ എന്തോ ചിന്തിച്ചു നില്‍ക്കുന്നതാണ് അനഘ കണ്ടത്. അനഘ ഉടനെ മാളുട്ടിയുടെ ചെവിയില്‍ എന്തോ സ്വകാര്യം പറഞ്ഞു.
““ദേവേട്ടാ…. വേഗം വാ…. മാളുട്ടിയ്ക്ക് വിശക്ണു….”” അനഘയുടെ ഉപദേശമെന്നപോലെ മാളുട്ടി ദേവിനെ നോക്കി വിളിച്ചു പറഞ്ഞു.
““ദാ… വരുന്നെടി….”” എന്തോ ചിന്തയിലായിരുന്ന ദേവ് അതില്‍ നിന്ന് വിമുക്തനായി മാളുട്ടിയ്ക്ക് മറുപടി നല്കി. പിന്നെ മദറിനെ നോക്കി നോട്ടം കൊണ്ടും എക്സപ്രെഷന്‍ കൊണ്ടും യാത്ര പറഞ്ഞു അവന് താറിനടുത്തേക്ക് നടന്നു.
ദേവ് താറില്‍ കയറുന്നതിന് മുന്നേ കോഡ്രൈവിംഗ് സീറ്റില്‍ അനഘയും അവളുടെ മടിയിലായി മാളുട്ടിയും സ്ഥാനം പിടിച്ചിരുന്നു. അവരിരുവരും ദേവിനെ നോക്കുന്നതുപോലുമുണ്ടായിരുന്നില്ല. മാളുട്ടി പറയുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ക്ക് അവള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ മറുപടി നല്‍കികൊണ്ടിരിക്കുകയായിരുന്നു അനഘയപ്പോള്… ദേവ് പതിയെ വാഹനം സ്റ്റാര്‍ട്ടാക്കി ഓടിച്ചു തുടങ്ങി. അതോടെ മാളുട്ടിയുടെ നോട്ടം പുറത്തെ കാഴ്ചകളിലേക്ക് നിങ്ങി.
വണ്ടി പിന്നെ നില്‍ക്കുന്നത് ഒരു ഹോട്ടലിന് മുന്നിലായിരുന്നു. ഹോട്ടല്‍ അന്നപൂര്‍ണ്ണ. വാഹനം പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തി ദേവ് ചാടിയിറങ്ങി. അനഘ വാതില്‍ തുറക്കുമ്പോഴേക്കും ദേവ് ആ ഭാഗത്തേക്ക് എത്തിയിരുന്നു. അനഘയുടെ മടിയിലിരുന്ന മാളുട്ടിയെ പുറത്തേക്ക് എടുത്തുകൊണ്ടു ദേവ് അനഘയ്ക്ക് സുഖമായി ഇറങ്ങാനുള്ള അവസരമൊരുക്കി.
ഹോട്ടലിലേക്ക് കയറിയതും ദേവ് മാളുട്ടിയേയും കൊണ്ടു കൈ കഴുകാന്‍ പോയി. അനഘ ഇത്തിരി നേരം പോസ്റ്റായി നിന്നു. പോയവര്‍ തിരികെയെത്തിയതും ഒരു മോശയ്ക്കു ചുറ്റുമായി ഇരുന്നു. ദേവും മാളുട്ടിയും ഒരു ഭാഗത്തും അനഘ എതിര് ഭാഗത്തുമായിരുന്നു.
അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??
മനസ്സിൽ ശരിക്കും തട്ടി
……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം
Thank you ? ❤️
നല്ല വാക്കുകള്‍ക്കു നന്ദി ❤️
ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank You Bro ???
❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
Thank you so much Bro ♥️❤️?
❤️❤️❤️
?❤️♥️?
Oru rakshem elledo…. oru molu venamnnn thonnipoy❤
Thank You bro ?
ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?
Thank You Anu ??
ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ് ഇടാൻ കഴിഞ്ഞിരുന്നില്ല……
എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
അടുത്ത പാർട്ട് ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????
ചെമ്പരത്തി ബ്രോ?..
സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ് ?
ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??
അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??
ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya
ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന് എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ് എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?