? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

 

അങ്ങനെ സന്ധ്യയോടടുത്ത് അമ്പലത്തില്‍ കയറി തൊഴുതു. അത്യവശ്യം തിരക്കുണ്ടേങ്കിലും വിചാരിച്ചതിനും നേരത്തെ ദേവിസന്നിധിയില്‍ എത്താന്‍ പറ്റി. അനഘ മാളുട്ടിയുടെ കൈയില്‍ മുറുക്കെ പിടിച്ചു. ആള്‍ക്കുട്ടത്തില്‍ അവളെ കൈവിട്ടുപോകാതിരിക്കാന്‍ അനഘ കാര്യമായി തന്നെ നോക്കിയിരുന്നു.

ദേവിയുടെ മുന്നിലെത്തിയും മാളുട്ടി കണ്ണടച്ചു കൈകുപ്പി പ്രാര്‍ത്ഥിച്ചു തുടങ്ങി. എന്നാല്‍ അവളുടെ പ്രാര്‍ത്ഥനയെല്ലാം ഉറക്കെയായിരുന്നു എന്നു മാത്രം. ദേവേട്ടന് ഒന്നും വരുത്തല്ലേ, മദറമ്മയ്ക്ക് ഒന്നും വരുത്തല്ലേ…. അങ്ങനെ തുടങ്ങി അവളോട് അടുത്ത എല്ലാവരുടെയും പേര് പറഞ്ഞു ഒന്നും വരുത്തല്ലേ എന്ന് പറഞ്ഞു അവള്‍ പ്രാര്‍ത്ഥിച്ചപ്പോ ദേവും അനഘയും അതുനോക്കി ചിരിച്ചിരുന്നു. അവളുടെ പ്രാര്‍ത്ഥനയില്‍ അനഘയും മാലുവും ടോമും എന്തിന് മാലുവിന്‍റെ വയറ്റിലുള്ള കുഞ്ഞാവ പോലും കടന്നു വന്നിരുന്നു. പിന്നെ അവളുടെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോ തിരികെ പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും എങ്ങും ഇരുട്ട് പടര്‍ന്നിരുന്നു.

പിന്നെ കുറച്ചധികം നേരം ഷോപ്പിംങായിരുന്നു. നേരത്തെ കണ്ടുവെച്ച പലതും മാളുട്ടി ദേവിനെ  കൊണ്ട്‌ വാങ്ങിച്ചു കുട്ടി. ദേവ് അനഘയോട് ഇഷ്ടമുള്ളത് വാങ്ങാൻ പറഞ്ഞെങ്കിലും എന്തോ അവൾ ഒന്നും വാങ്ങാൻ നിന്നില്ല. അതോടെ ദേവ് തനിക്ക് നല്ലതെന്ന് തോന്നുന്ന കുറച്ച് സാധനങ്ങള്‍ അവൾക്കായി വാങ്ങി കൂടെ  നാട്ടിലേക്കു പോകുമ്പോള്‍ കൊണ്ടുപോകാനുള്ള കുറച്ചു കാര്യങ്ങളും. അങ്ങനെ ഷോപ്പിങ് എന്നപേരില്‍ മൂന്നും കുടെ ദേവിന്‍റെ കുറച്ചു കാശങ്ങ് ചിലവാക്കി. എന്നാല്‍ എന്തുസാധനത്തിനും വിലപേശാന്‍ ദേവ് അവര്‍ക്ക് ഒപ്പം തന്നെയുണ്ടായിരുന്നു. അവന്‍റെ കന്നഡ കേട്ടതോടെ പല കച്ചവടക്കാരും അധികം സംസാരിക്കാന്‍ പോയില്ല.

പ്രാര്‍ത്ഥനയും ഷോപ്പിംഗും കഴിഞ്ഞു മാളുട്ടിയ്ക്ക് രണ്ടു ഐസ്ക്രീമും നല്ല രണ്ടു ഓറഞ്ചും കൊടുത്തു അവര്‍ തിരിച്ചുപോരാനൊരുങ്ങി. കിട്ടിയ തക്കത്തിന് അനഘയും ഒരു ഐസ്ക്രീമും ഓറഞ്ചും അകത്താക്കിയിരുന്നു. ശേഷം ഇരുട്ടിലുടെ അവരുടെ വണ്ടി വന്ന വഴിയെ തിരിച്ചിറങ്ങി തുടങ്ങി. പുറത്തിരുട്ടായാത് കൊണ്ടു അനഘയുടെ മുഴുവന്‍ ശ്രദ്ധയും മാളുട്ടിയിലായിരുന്നു. അവളുടെ കൊച്ചു കൊച്ചു സംസാരത്തിനനുസരിച്ചു മറുപടി നല്‍കി അവള്‍ ഇരുന്നു.

അല്‍പദൂരം പിന്നിട്ടതും ഒരു വശത്തായി ദേവ് വാഹനം നിര്‍ത്തി. പെട്ടെന്ന് വാഹനം നിന്നപ്പോ കാരണമറിയാന്‍ അനഘ ദേവിനെ തിരിഞ്ഞു നോക്കി. ദേവ് അനഘയേ നോക്കി ഒന്നു ചിരിച്ചു. കാര്യം അപ്പോഴും അറിയാത്തതുകൊണ്ടു അനഘ പിന്നെയും ദേവിനെ തുറിച്ചു നോക്കി. ദേവ് അപ്പോള്‍ സൈഡിലേക്ക് നോക്കാന്‍ അംഗ്യത്തോടെ പറഞ്ഞു. അനഘ സംശയത്തോടെ സൈഡിലേക്ക് നോക്കി.

 

120 Comments

  1. അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??

  2. അപ്പൂട്ടൻ ?

    മനസ്സിൽ ശരിക്കും തട്ടി
    ……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം

    1. Thank you ? ❤️

      നല്ല വാക്കുകള്‍ക്കു നന്ദി ❤️

  3. മുത്തു

    ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. ദ്രോണ നെരൂദ

    ❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  5. ❤️❤️❤️

  6. Oru rakshem elledo…. oru molu venamnnn thonnipoy❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?

  8. ചെമ്പരത്തി

    ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ്‌ ഇടാൻ കഴിഞ്ഞിരുന്നില്ല……

    എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
    റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
    തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
    അടുത്ത പാർട്ട്‌ ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????

    1. ചെമ്പരത്തി ബ്രോ?..

      സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?

      ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??

      അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??

  9. ezhuthine snehikunnavan

    ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya

    1. ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന്‍ എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ്‌ എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?

Comments are closed.